search

ചെമ്പുമുക്ക്, പടമുകൾ മെട്രോ സ്റ്റേഷനുകൾ: സ്ഥലമേറ്റെടുപ്പ് അന്തിമഘട്ടത്തിൽ; കെട്ടിടങ്ങളുടെ വില നിർണയം തുടങ്ങി

deltin33 3 hour(s) ago views 603
  

  



കാക്കനാട് ∙ ഇൻഫോപാർക്ക്–കലൂർ മെട്രോ റെയിലിന്റെ ചെമ്പുമുക്ക്, പടമുകൾ മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നടപടികൾ അവസാന ഘട്ടത്തിലേക്ക്. പടമുകളിൽ പൊളിക്കേണ്ട കെട്ടിടങ്ങളുടെ വില നിർണയം കെഎംആർഎൽ പൂർത്തിയാക്കിയാലുടൻ ഉടമകൾക്ക് വില നൽകാനാകും. ചെമ്പുമുക്കിൽ ഏറ്റെടുക്കുന്ന പ്ലോട്ടുകളുടെ സ്കെച്ച് സർവേ വകുപ്പിന്റെ അംഗീകാരത്തിനു സമർപ്പിച്ചിരിക്കുകയാണ്. രണ്ടിടത്തും സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട തർക്കം നിലനിന്നിരുന്നതിനാലാണു നടപടികൾ വൈകിയത്.

മറ്റു മെട്രോ സ്റ്റേഷനുകളുടെ സ്ഥലമെടുപ്പ് നേരത്തേ പൂർത്തിയാക്കിയതിനാൽ അവിടങ്ങളിൽ സ്റ്റേഷൻ നിർമാണം പുരോഗമിക്കുന്നുണ്ട്. 8 മെട്രോ സ്റ്റേഷനുകളുടെ നിർമാണമാണു നടക്കുന്നത്. നിർമാണം പൂർത്തിയായ തൂണുകളിൽ പിയർ ക്യാപ്പുകളും അതിനു മുകളിൽ ഗർഡറുകളും സ്ഥാപിക്കുന്ന ജോലിയും പുരോഗമിക്കുന്നുണ്ട്. ഇൻഫോപാർക്ക് ഹൈവേയിലാണ് ഗർഡറുകൾ സ്ഥാപിക്കുന്നത്. സീപോർട്ട് എയർപോർട്ട് റോഡ്, ആലിൻചുവട്, വാഴക്കാല എന്നിവിടങ്ങളിലായി ഒട്ടേറെ തൂണുകളുടെ നിർമാണം പൂർത്തിയായി.  

സീപോർട്ട് റോഡിലും സിവിൽ ലൈൻ റോഡിലും ശേഷിക്കുന്ന ഭാഗങ്ങളിൽ തൂണുകളുടെ നിർമാണം അതിവേഗം പൂർത്തിയാക്കാനാണു നിർദേശം. ചിലയിടങ്ങളിൽ തൂണുകൾ പൈലിങ് ഘട്ടത്തിലാണ്. തൂണുകൾ പൂർത്തിയാകുന്നതോടെ റോഡിലെ ബാരിക്കേഡുകൾ കുറച്ചുകൂടി ഉള്ളിലേക്കു നീക്കി സ്ഥാപിക്കാമെന്നതിനാൽ കാക്കനാട് റോഡിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണു പ്രതീക്ഷ. പിയർ ക്യാപ്പുകളും ഗർഡറുകളും രാത്രിയാണു സ്ഥാപിക്കുന്നത്. ഈ സമയത്ത് ഇതുവഴി ഗതാഗതം അനുവദിക്കാറില്ല.   English Summary:
Kochi Metro rail expansion focuses on the Chembumukku and Padamugal stations. Land acquisition is nearing completion, with price assessments underway, aiming to alleviate traffic congestion in Kakkanad.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469830