തിരുവനന്തപുരം ∙ കേരള സർവകലാശാല റജിസ്ട്രാർ ഡോ. കെ.എസ്.അനിൽ കുമാറിനെ ‘കാവിക്കൊടിയേന്തിയ ഭാരതാംബ’ വിവാദത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തപ്പോൾ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ 30 കേസുകളും ജില്ലാ പ്രസിഡന്റിനെതിരെ 23 കേസുകളുമാണു പൊലീസ് റജിസ്റ്റർ ചെയ്തത്. വിട്ടുവീഴ്ചയ്ക്കു സർക്കാർ വഴങ്ങിയതോടെ എന്തിനായിരുന്നു ഈ സമരങ്ങളെന്ന ചോദ്യമാണ് ബാക്കിയായത്.
- Also Read ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്...’: പാരഡിയാക്കിയവരിൽ സിപിഎമ്മും ബിജെപിയും
വൈസ് ചാൻസലർക്കെതിരെയും ഗവർണർക്കെതിരെയും സർവകലാശാലയിൽ നടത്തിയ സമരങ്ങളിലും പ്രക്ഷോഭങ്ങളിലും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവും സംസ്ഥാന ഭാരവാഹികളുമടക്കം 26 പേർ ജയിൽവാസം അനുഭവിച്ചു. വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിനെ വാഹനത്തിൽ 2 മണിക്കൂറോളം തടഞ്ഞിട്ട സംഭവത്തിലാണു കന്റോൺമെന്റ് പൊലീസ് അവസാനത്തെ കേസെടുത്തത്.
ഭാരതാംബ വിവാദത്തിൽ റജിസ്ട്രാറെ സസ്പെൻഡ് ചെയ്തപ്പോൾ ആദ്യം സിൻഡിക്കറ്റ് അംഗങ്ങൾ അംഗീകരിച്ചില്ല. താൽക്കാലിക വൈസ് ചാൻസലർ ഡോ. സിസ തോമസ് മടങ്ങിയശേഷം തുടർന്ന സിൻഡിക്കറ്റ് യോഗം റജിസ്‌ട്രാറെ തിരിച്ചെടുക്കാൻ തീരുമാനിച്ചു. ഈ യോഗത്തിനു സാധുതയില്ലെന്നു വൈസ് ചാൻസലർ നിലപാട് എടുത്തപ്പോഴും റജിസ്ട്രാറെ സർവകലാശാലയിൽ എത്തിച്ചത് ഇടത് സിൻഡിക്കറ്റ് അംഗങ്ങളായിരുന്നു. ഒരേസമയം 2 റജിസ്ട്രാർമാർ എന്ന പ്രശ്നവും ഇത് സൃഷ്ടിച്ചു. എന്നാൽ, റജിസ്ട്രാർ ഇൻ ചാർജ് മിനി കാപ്പൻ സ്ഥാനമൊഴിഞ്ഞപ്പോൾ പകരം ആർ.രശ്മിയുടെ നിയമനം സിൻഡിക്കറ്റ് അംഗീകരിച്ചതോടെ ഫലത്തിൽ അനിൽ കുമാറിനെ തിരിച്ചെടുത്തുവെന്ന സ്വന്തം വാദമാണ് ഇടത് അംഗങ്ങൾക്കു വിഴുങ്ങേണ്ടി വന്നത്. ഇതോടെ അനിൽ കുമാർ സർവകലാശാലയിൽ എത്താതെയായി.
- REFLECTIONS 2025 ഒറ്റപ്പാലത്തെ തനിച്ചാക്കി പടിയിറങ്ങിയ ‘ലക്ഷ്മി’; ‘പരംസുന്ദരി’ പോലും പകച്ചുപോയ വർഷം; ബോളിവുഡിലെ കോടിപതിയുടെയും കഥ
- കുഞ്ഞുകാര്യങ്ങളിൽ ആണുങ്ങളെക്കാൾ കൂടുതലായി പെണ്ണുങ്ങൾ ശ്രദ്ധിക്കുന്നത് എന്തുകൊണ്ടായിരിക്കും?– വിനോയ് തോമസ് എഴുതുന്നു
- സിനിമകൾ ‘വെട്ടിയത്’ കേന്ദ്രമോ ചലച്ചിത്ര അക്കാദമിയോ? ‘എഡിറ്റ്’ ചെയ്യാതെ മേളയിൽ ‘കട്ട്’ ഇല്ലാതെ തർക്കം: ‘കാൽപനികി’ന് സംഭവിച്ചതെന്ത്?
MORE PREMIUM STORIES
അനിൽ കുമാറിനെ റജിസ്ട്രാറായി നിയമിച്ചതിൽ അസംതൃപ്തിയുള്ള ചില ഇടത് സിൻഡിക്കറ്റ് അംഗങ്ങളാണ് കാര്യങ്ങൾ ഇത്രത്തോളം വഷളാക്കിയതെന്ന് ആക്ഷേപമുണ്ട്. റജിസ്ട്രാറായി അനിൽ കുമാറിന് ആദ്യം നിയമനം നൽകിയ ഘട്ടത്തിൽ കാര്യവട്ടം ക്യാംപസിൽനിന്ന് ഒരാളെ ഈ തസ്തികയിലേക്ക് കൊണ്ടുവരാൻ ചിലർ ചരടു വലിച്ചിരുന്നു.
റജിസ്ട്രാർ മാതൃസ്ഥാപനത്തിലേക്ക് മടങ്ങാൻ അപേക്ഷ നൽകിയതനുസരിച്ച് അദ്ദേഹത്തിന്റെ ഡപ്യൂട്ടേഷൻ മതിയാക്കിയെന്നാണ് മനസ്സിലാക്കുന്നത്. ഞങ്ങളുടെ നിലപാടിൽ മാറ്റമില്ല. വൈസ് ചാൻസലറാണു പ്രതിസന്ധി സൃഷ്ടിച്ചത്.
ജി.മുരളീധരൻ, ഇടത് സിൻഡിക്കറ്റ് അംഗം English Summary:
Protests in Vain: Kerala University protests highlight the controversies and subsequent actions taken by the university administration. These protests and controversies involved SFI activists, the suspension of the registrar, and the role of the Left Syndicate, leading to questions about the purpose and effectiveness of the demonstrations. |