search

മഹാത്മജിയെ പിന്നെയും കെ‍ാല്ലുന്ന രാഷ്ട്രീയം

cy520520 3 hour(s) ago views 326
  



നവോത്ഥാന നായകൻ സ്വാമി ആനന്ദതീർഥരുടെ അഭ്യർഥന മാനിച്ച് 1934 ജനുവരി 12ന് ആണ് ഗാന്ധിജി കണ്ണൂർ ജില്ലയിലെ പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി, ഒരു കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് ഗാന്ധിജി സ്വാമി ആനന്ദതീർഥരുടെ ശ്രീനാരായണ വിദ്യാലയത്തിൽ എത്തി. സന്ദർശകപ്പുസ്തകത്തിൽ ഗാന്ധിജി രേഖപ്പെടുത്തിയ കയ്യൊപ്പ് അവിടെ ഇന്നും നിധിപോലെ സൂക്ഷിക്കുന്നുണ്ട്. ഗാന്ധിജി നട്ട മാവ് ഇന്നു ഗാന്ധിമാവായി അറിയപ്പെടുന്നു. സമാധാനത്തിന്റെ പ്രതീകമായ രാഷ്ട്രപിതാവിന്റെ സന്ദർശനംകെ‍ാണ്ടു ചരിത്രത്തിലെത്തിയ പയ്യന്നൂരിലാണ് കഴിഞ്ഞ ദിവസം ഗാന്ധിപ്രതിമയുടെ മൂക്കും ചെവിയും അക്രമികൾ അടിച്ചുപൊട്ടിച്ചത്; തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ പേരിലുള്ള ഏറ്റവും നിന്ദ്യമായ അക്രമം.   

പയ്യന്നൂരിലെ രാമന്തളിയിൽ ഗാന്ധിനിന്ദ നടത്തിയത് സിപിഎം ആണെന്നാണ് ആരോപണം. ഈ തിരഞ്ഞെടുപ്പിൽ തോറ്റതിനു സംസ്ഥാനത്തുണ്ടായ മിക്ക അക്രമസംഭവങ്ങൾക്കും പിന്നിൽ സിപിഎമ്മിന്റെ ‘അനുഗ്രഹാശിസ്സുകൾ’ ഉണ്ടായിരുന്നു. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ അക്രമങ്ങളുണ്ടായത്. തിരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ചുവപ്പു മുഖംമൂടി ധരിച്ച്, വടിവാളേന്തിയെത്തിയ സംഘമാണു പാനൂർ മേഖലയിൽ അക്രമം അഴിച്ചുവിട്ടത്. കൊലവിളി നടത്തി റോഡുകളിലും വീടുകളിലുമെത്തിയ സംഘം വീട്ടുമുറ്റത്തു നിർത്തിയിട്ട കാർ തകർത്തു. സ്കൂട്ടറുകളും മറ്റു വാഹനങ്ങളും ആക്രമിച്ചു. കോൺഗ്രസ് നിയന്ത്രണത്തിലുള്ള മഹാത്മാ കൾചറൽ സെന്ററിനു മുന്നിലെ പ്രതിമയ്ക്കു നേരെയാണു രാമന്തളിയിൽ ശനിയാഴ്ച രാത്രി ആക്രമണമുണ്ടായത്. 2022ലും പയ്യന്നൂരിൽ ഗാന്ധിപ്രതിമ തകർത്തതിനു രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്.   

ഇപ്പോൾ കണ്ണൂർ ജില്ലയിൽ കണ്ടത് സമാധാനകാംക്ഷികളായ ജനങ്ങൾക്കു നേരെയുള്ള യുദ്ധപ്രഖ്യാപനം തന്നെയല്ലേ? രാഷ്ട്രീയ അതിക്രമങ്ങളുണ്ടാകുന്ന സ്ഥലമെന്ന ചീത്തപ്പേര് ഇത്തവണത്തെ തിര‍ഞ്ഞെടുപ്പിൽ കണ്ണൂരിലെ ജനങ്ങളും പൊലീസും ചേർന്നു മാറ്റണമെന്നു ഹൈക്കോടതി പറഞ്ഞതുകൂടി ഇപ്പോഴത്തെ അക്രമങ്ങളോടു ചേർത്ത് ഓർമിക്കാവുന്നതാണ്. പോളിങ് ദിവസം ക്രമസമാധാന പ്രശ്നങ്ങളുണ്ടെന്നും ബൂത്ത്പിടിത്തമടക്കമുള്ള അട്ടിമറിക്കു സാധ്യതയുള്ളതിനാൽ സുരക്ഷ വ‌ർധിപ്പിക്കാൻ നിർദേശിക്കണമെന്നുമാവശ്യപ്പെട്ട് വിവിധ ജില്ലകളിൽനിന്നുള്ള ഹർജികൾ തീർപ്പാക്കുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഹർജികളിൽ ഭൂരിഭാഗവും കണ്ണൂരിൽനിന്നായിരുന്നു.   
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സ്‌ഥാനാർഥികളെയും മുന്നണികളെയും വിലയിരുത്തി വോട്ടുചെയ്യാനുള്ള രാഷ്‌ട്രീയ പ്രബുദ്ധത കേരളത്തിൽ ഓരോ വോട്ടർക്കുമുണ്ട്. ആ ജനാധിപത്യ ബോധത്തിന്റെ തീർച്ചയും മൂർച്ചയുമാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിലും കണ്ടത്. എന്നാൽ, തിരഞ്ഞെടുപ്പിൽ മുന്നിലെത്തിയ രാഷ്‌ട്രീയ എതിരാളികളെ കയ്യൂക്കുകൊണ്ടു നേരിടുന്നവർ തങ്ങളുടെ ദൗർബല്യവും അസഹിഷ്ണുതയും ജനാധിപത്യബോധമില്ലായ്‌മയുമാണു പ്രകടമാക്കുന്നത്. സംയമനവും പെരുമാറ്റമര്യാദയും തിരഞ്ഞെടുപ്പു വേളയിൽ താഴെത്തലങ്ങളിൽ വരെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള ബാധ്യത ഉത്തരവാദിത്തമുള്ള രാഷ്‌ട്രീയ പാർട്ടികൾക്കുണ്ടെങ്കിലും അണികളെ അക്രമത്തിലേക്കു നയിക്കുകയാണ് സിപിഎം പോലുള്ള പല പാർട്ടികളും.

ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ ഭരണഘടനാപരമായി ഉത്തരവാദിത്തമുള്ള സർക്കാരിലെ മുഖ്യ ഭരണകക്ഷിയാണ് മിക്കപ്പോഴും പ്രതിസ്ഥാനത്ത് എന്നതു രാഷ്ട്രീയ അക്രമങ്ങളെ കൂടുതൽ കുറ്റകരമാക്കുന്നു. കൊലപാതക രാഷ്ട്രീയത്തിന് അധികാരസംരക്ഷണത്തിന്റെ മേലൊപ്പു ചാർത്തുന്ന സിപിഎം, പാർട്ടിക്കാരായ പ്രതികളെ രക്ഷിക്കാൻ ഏതറ്റംവരെയും പോകുന്നതും കേരളം കാണുന്നുണ്ട്. തിരഞ്ഞെടുപ്പു തോൽവിയെത്തുടർന്നു കഴിഞ്ഞ ദിവസങ്ങളിലുണ്ടായ അക്രമങ്ങളിലെ സിപിഎംപങ്ക് അപലപനീയമാണ്. മറ്റു ചില പാർട്ടികളുടെ അണികളും ഒറ്റപ്പെട്ട നിലയിലാണെങ്കിലും പലയിടത്തും അക്രമം നടത്തിയതും ജനാധിപത്യ കേരളത്തിന് അപമാനം തന്നെ.  

ഫലത്തെത്തുടർന്നു ചിലർ നടത്തിയ സ്ത്രീവിരുദ്ധതയും വിദ്വേഷവുമെ‍‍ാക്കെ നിറഞ്ഞ പ്രസംഗങ്ങളും കേരളം കേട്ടു. ഇങ്ങനെയുള്ള തരംതാണ പരാമർശങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മുടെ നേതാക്കൾ ഉറച്ച തീരുമാനമെടുത്തേതീരൂ. സ്ത്രീവിരുദ്ധവും അമാന്യവുമായ പ്രസംഗരീതി ഒരു പാർട്ടിക്കും ഭൂഷണമല്ല.

ആയുധമെടുക്കുന്ന രാഷ്ട്രീയക്കാരെയല്ല ജനം പിന്തുടരുന്നത്. അക്രമം നല്ല രാഷ്ട്രീയത്തിന്റെ ഉരകല്ലല്ല എന്ന തിരിച്ചറിവ് ഇനിയെങ്കിലും നേതാക്കൾക്കും അവരെ അന്ധമായി പിന്തുടരുന്ന അണികൾക്കും ഉണ്ടാകേണ്ടിയിരിക്കുന്നു.‌ ഈ തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ ജനവിധി അക്രമരാഷ്ട്രീയത്തിനെതിരെ കൂടിയാണെന്ന ബോധ്യം സിപിഎമ്മിനില്ലാതെപോയതുകെ‍ാണ്ടാണല്ലോ ആ പാർട്ടി ഇപ്പോഴും അക്രമവഴിയേ നീങ്ങുന്നത്! ആ തിരിച്ചറിവ് ഇല്ലാത്തതുകെ‍ാണ്ടുതന്നെയാണ് നിത്യസ്മരണീയനായ ഗാന്ധിജിയെ നിന്ദിക്കാൻ മടി തോന്നാത്തതും.

നവലോകത്തിന്റെ ചുവരെഴുത്തുവായിച്ച്, ആയുധം താഴെവയ്ക്കാൻ ഇനിയെങ്കിലും സിപിഎം അടക്കമുള്ള പാർട്ടികൾ തയാറായില്ലെങ്കിൽ കാലത്തിന്റെ കർശനവിധിയാവും അവർക്കുമേൽ വീഴുക. English Summary:
Violence is Not the Answer: Gandhi statue vandalized in Payyannur reflects a deeper issue of political intolerance and violence in Kerala. The incident highlights the urgent need for political parties to condemn violence and uphold democratic values, fostering a culture of respect and dialogue rather than resorting to aggression.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156184