search

നാളെ പറയും; വായടയ്ക്ക്

LHC0088 3 hour(s) ago views 929
  

  



രാജ്യാന്തര ചലച്ചിത്രമേളയിൽ സിനിമകൾക്കു പ്രദർശനാനുമതി നിഷേധിച്ചത് മറ്റു പലതിനുമുള്ള തുടക്കമാണ്. അത് അനുവദിക്കരുത്. കൊൽക്കത്തയിൽ മമത ബാനർജി കാട്ടിയ ധൈര്യമാണ് പിണറായിയും കാട്ടേണ്ടത്

  • Also Read സ്ക്രീനിങ് മാറ്റിയ ചിത്രത്തിൽ ഭീകരവാദമോ; കത്തിപ്പടർന്ന് ഗാസയിൽ ഒരിക്കൽ   


കേരളത്തിന്റെ മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ (ഐഎഫ്എഫ്കെ) പലസ്തീനിൽ നിന്നുള്ള സിനിമകളുടെ പാക്കേജ് ഉൾപ്പെടെ 19 സിനിമകൾക്കു കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം പ്രദർശനാനുമതി നിഷേധിച്ചത് അസാധാരണ സാഹചര്യമാണ്. ഇത്രയും സിനിമകൾ ഒരുമിച്ചു വിലക്കുന്നതിനെ എങ്ങനെയാണ് സാധാരണ നടപടിയെന്നു പറയാനാകുക? നല്ല സിനിമകളെ തേടിയെത്തുന്നവരാരും ഇങ്ങനെയൊരു കാര്യം പ്രതീക്ഷിച്ചതേയല്ല. ഇത് ഇവിടംകൊണ്ട് അവസാനിക്കുന്നില്ല; ഇതിനപ്പുറവും പോയേക്കും. അതിനുള്ള തുടക്കമായാണ് ഇതിനെ കാണേണ്ടത്.

  • Also Read ഐഎഫ്എഫ്കെയിൽ പലസ്തീൻ സിനിമകൾക്ക് ‘കട്ട്’ പറഞ്ഞ് കേന്ദ്രം, പ്രദർശനാനുമതി ഇല്ല; അട്ടിമറി നീക്കമെന്ന് സിപിഎം   


സിനിമാചരിത്രത്തിൽ ഇടംപിടിച്ച \“ബാറ്റിൽഷിപ് പൊട്ടംകിൻ\“ എന്നു പേരുള്ള വിഖ്യാതമായ ആ നിശ്ശബ്ദചിത്രം കാണിക്കാൻ പാടില്ല എന്നു പറയുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. റഷ്യൻ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ സെർഗി ഐസൻസ്റ്റൈൻ ഒരുക്കിയ മഹത്തായ ചിത്രമാണത്. അതിനെ നിരാകരിക്കുന്നത് സിനിമയുടെ ശക്തമായ ചരിത്രത്തെത്തന്നെ നിരാകരിക്കുന്നതിനു തുല്യമാണ്. ഇപ്പോൾ അതു നിരോധിക്കുകയാണെങ്കിൽ നാളെ പൊതു ഇടത്തിൽനിന്ന് മഹാത്മാഗാന്ധിയെ വരെ നിരോധിക്കും. മഹാത്മാഗാന്ധിയെപ്പറ്റി സംസാരിക്കരുതെന്ന് നാളെ നമ്മളോടു പറയും. അതിന്റെ തുടക്കമാണിത്. അത്രയും ഭീകരമാണ് നിലവിലെ സാമൂഹികാവസ്ഥകൾ. ബാറ്റിൽഷിപ് പൊട്ടംകിൻ കാണിച്ചില്ലെങ്കിൽ പിന്നെ സിനിമ കാണേണ്ട, ഈ ഫെസ്റ്റിവൽ വേണ്ട എന്നു വയ്ക്കണം.
    

  • കടുവയെ ‘തേടി’ കൊടുങ്കാട്ടിൽ എട്ടു ദിവസം: ശബ്ദം കേട്ട് തിരിഞ്ഞപ്പോൾ കാട്ടാനക്കൂട്ടം; മരണം മുന്നിൽക്കണ്ട നിമിഷങ്ങളിലൂടെ...
      

         
    •   
         
    •   
        
       
  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • കയ്യിലെ പണം കളയാതെ എങ്ങനെ ഭാവി സുരക്ഷിതമാക്കാം? പ്രവാസികൾ അറിയണം ചിലത്: എങ്ങനെ നേടാം സാമ്പത്തിക സാക്ഷരത?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


സിനിമയുടെ കഥാവിവരണത്തിൽ എവിടെയെങ്കിലും ‘കലാപം’ എന്നു കണ്ടാൽ അപ്പോൾ കട്ട് ചെയ്യുകയാണ്. സിനിമയുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊക്കെ ഉദ്യോഗസ്ഥരാണ് ഇതൊക്കെ തീരുമാനിക്കുന്നത്. നമ്മുടെ ഭരണത്തലവന്മാർ ഉദ്യോഗസ്ഥരെക്കാളും താഴെയാണോ?   ടി വി ചന്ദ്രൻ

നമ്മുടെ രാജ്യത്തു നിലവിലുള്ള സ്ഥിതിയിൽ സിനിമയ്ക്കെതിരെ എന്തും ചെയ്യാനാകും. ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ പ്രതിഷേധം പൊതുസമൂഹത്തിൽ നിന്നും സാംസ്കാരിക ഇടങ്ങളിൽ നിന്നും ഉയരണം. കൊൽക്കത്തയിൽ അതു കണ്ടതാണ്. കൊൽക്കത്ത ഫിലിം ഫെസ്റ്റിവലിൽ സിനിമകൾക്കു നിരോധനമുണ്ടായപ്പോൾ അത് അവഗണിച്ച് സിനിമകൾ കാണിക്കാൻ അവർ തീരുമാനിച്ചു. അവിടെ മമതാ ബാനർജിയുടെ സർക്കാർ കാണിച്ച ധൈര്യം ഇവിടെ പിണറായി വിജയന്റെ സർക്കാർ കാണിക്കണമെന്നാണ് പറയാനുള്ളത്.

(ചലച്ചിത്ര സംവിധായകനാണ് ലേഖകൻ)
English Summary:
Nottam: Film censorship is on the rise, impacting artistic expression and freedom. The denial of permission to screen films at IFFK signals a dangerous trend towards broader censorship. This needs to be resisted to protect cultural spaces.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158504