search

നാട്ടുകുരങ്ങിനെ ‘തരംതാഴ്ത്തും’; ശല്യമെങ്കിൽ ഇനി കൊല്ലാം: ഷെഡ്യൂൾ മാറ്റാൻ‍ കേന്ദ്ര വന്യജീവി ബോർഡ്

Chikheang 3 hour(s) ago views 159
  



തിരുവനന്തപുരം ∙ നാട്ടുകുരങ്ങിനെ  അതീവ സംരക്ഷണ പ്രാധാന്യമുള്ള ജീവികളുടെ ഷെഡ്യൂൾ ഒന്നിൽ നിന്ന്  പ്രാധാന്യം കുറഞ്ഞവയുടെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റാൻ ദേശീയ വന്യജീവി ബോർഡ് ശുപാർശ.മനുഷ്യജീവന് ഭീഷണി ഉയർത്തുന്നതോ കാർഷിക വിളകൾക്കും മറ്റും നാശം വരുത്തുന്നതോ ആയ വന്യജീവികളുടേതാണ് ഷെ‍ഡ്യൂൾ രണ്ട്. ഇതിൽ  ഉൾപ്പെടുന്നവയെ ആവശ്യമെങ്കിൽ പിടികൂടാനും  ഉപാധികളോടെ കൊല്ലാനും അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് കഴിയും.  വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും ലഭിച്ച നിർദേശം പരിശോധിച്ച് ബോർഡ് നൽകിയ  ശുപാർശ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയിലാണ്.  

1972 ലെ കേന്ദ്ര വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തി കേരള നിയമസഭ പാസാക്കി, ഗവർണറുടെ അംഗീകാരത്തിനായി കൈമാറിയ ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്നും നാട്ടുകുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റുക എന്നതാണ്. മനുഷ്യ ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ ക്ഷുദ്രജീവിയായി (വെർമിൻ) പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം ഇതു വരെ കേന്ദ്രം അംഗീകരിച്ചിട്ടില്ല. നിലവിൽ കാട്ടുപന്നി ഷെഡ്യൂൾ രണ്ടിലാണ്.  അവയെ ഉപാധികളോടെ കൊല്ലാൻ തദ്ദേശ സ്ഥാപന മേധാവികൾക്ക് വനം വകുപ്പ് അനുമതി നൽകുന്നത് ഇതു പ്രകാരമാണ്. English Summary:
Kerala wildlife conservation is undergoing review as the National Board for Wildlife proposes shifting the native monkey from Schedule I to Schedule II of protected species. This change allows for conditional capture or culling by the Chief Wildlife Warden, pending approval from the Union Ministry of Environment, Forests and Climate Change.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373