search

പാക്ക് വംശജർ തീർത്ത ഭീതിയുടെ ദിനം: ദുരന്തഭൂമിയിലെ ‘ധീരനായ വ്യക്തി’; അക്രമിയെ കീഴ്പ്പെടുത്തിയ വ്യാപാരിയെ അഭിനന്ദിച്ച് ട്രംപ്

cy520520 5 hour(s) ago views 243
  

  

    



സിഡ്നി ∙ ബോണ്ടയ് ബീച്ചിൽ ജൂതവംശജരുടെ ആഘോഷത്തിനിടെ കൂട്ടവെടിവയ്പു നടത്തിയത് പാക്ക് വംശജരായ സജിദ് അക്രവും (50) മകൻ നവീദ് അക്രവും (24) ആണെന്നു തിരിച്ചറിഞ്ഞു. അക്രമികളിലൊരാളെ കീഴ്പ്പെടുത്താനുള്ള ശ്രമത്തിനിടെ പരുക്കേറ്റ പഴം, പച്ചക്കറി വ്യാപാരി അഹ്മദ് അൽ അഹ്മദിന്റെ (43) നില മെച്ചപ്പെട്ടു.

  • സ്റ്റോറിലെ ഫ്രീസറിനുള്ളിൽ വനിതാ ഡോക്ടറുടെ മൃതദേഹം നഗ്നമായ നിലയിൽ: ദുരൂഹത US News
      

         
    •   
         
    •   
        
       
  • Reflections 2025-26 അലമുറയിട്ട് കരഞ്ഞ് ഉറ്റവർ: പാതിയിൽ പൊലിഞ്ഞ് സ്വപ്നം, ആഘോഷം അവസാന കൂടിക്കാഴ്ചയായി; നെഞ്ചുലഞ്ഞ് പ്രവാസം, കരളലിയിക്കും കാഴ്ചകൾ Gulf News
      

         
    •   
         
    •   
        
       


ഞായറാഴ്ച നടന്ന വെടിവയ്പിൽ 15 പേരാണു കൊല്ലപ്പെട്ടത്. 40 പേർക്കു പരുക്കേറ്റു. വെടിവയ്പിനിടെ കാറുകൾക്കിടയിൽ മറഞ്ഞിരുന്ന അഹ്മദ്, അക്രമിയെ പിന്നിൽനിന്നു കടന്നുപിടിച്ച് തോക്കു കൈക്കലാക്കി. തുടർന്ന് അക്രമിയെ നിലത്തു വീഴ്ത്തി കീഴ്പ്പെടുത്താൻ ശ്രമിച്ചു. വെടിവയ്പു ഭയന്ന് പൊന്തകളിൽ ഒളിച്ചിരുന്ന മറ്റൊരാൾ പകർത്തിയ വിഡിയോ പുറത്തായതോടെ ലോകമാകെ അഹ്മദിനെ അഭിനന്ദിച്ചു.   ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് കുട്ടിയുമായി പോകുന്ന സ്ത്രീ. (Photo by DAVID GRAY / AFP)

കൈകളിൽ വെടിയേറ്റ അഹ്മദ് ചികിത്സയിൽ കഴിയുന്ന സിഡ്നിയിലെ സെന്റ് ജോർജ് ആശുപത്രിയിലേക്ക് ഒട്ടേറെപ്പേർ പൂച്ചെണ്ടുകളുമായി എത്തി. ചികിത്സയ്ക്കായി 10 ലക്ഷത്തിലേറെ ഓസ്ട്രേലിയൻ ഡോളർ സമാഹരിച്ചു. വെടിയേറ്റ കൈകളിൽ 2 ശസ്ത്രക്രിയകൾ വേണ്ടിവന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചു. അഹ്മദാണ് യഥാർഥ ഹീറോയെന്ന് സിഡ്നി ഉൾപ്പെടുന്ന ന്യൂ സൗത്ത് വെയ്ൽസിന്റെ പ്രീമിയർ ക്രിസ് മിൻസ് പറഞ്ഞു. ‘ധീരനായ വ്യക്തി’യെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അദ്ദേഹത്തെ വിശേഷിപ്പിച്ചു.

(Disclaimer : വാർത്തയു‍ടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം ChrisMinnsMP എന്ന എക്സ് അക്കൗണ്ടിൽ നിന്ന്) English Summary:
Sydney Shooting: A Pakistani father and son, Sajid and Navide Akram, were identified as the shooters in the Bondi Beach attack. Ahmad al Ahmad, a fruit vendor who bravely confronted one of the attackers, is being hailed as a hero and is recovering in the hospital after undergoing surgery.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156259