search

പുതിയ ആണവോർജ ബിൽ: നഷ്ടപരിഹാര വ്യവസ്ഥ ദുർബലമാക്കി

Chikheang 8 hour(s) ago views 103
  



ന്യൂഡൽഹി ∙ ആണവ ദുരന്തത്തിൽ, ആണവ സാമഗ്രി വിതരണം ചെയ്യുന്ന കമ്പനിക്കുള്ള ഉത്തരവാദിത്തം സംബന്ധിച്ച സിവിൽ ആണവ ബാധ്യതാ നിയമത്തിലെ നിർണായക വ്യവസ്ഥ പുതിയ ആണവോർജ ബില്ലിൽ (ശാന്തി ബിൽ) ഒഴിവാക്കി. സ്വകാര്യകമ്പനികൾക്ക് ആണവോർജ പ്ലാന്റുകൾ നൽകാൻ വഴിയൊരുക്കുന്നതാണ് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച പുതിയ ബിൽ. ഇത് പ്രാബല്യത്തിൽ വരുന്നതോടെ 1962 ലെ ആണവോർജ നിയമവും 2010 ലെ സിവിൽ ആണവ ബാധ്യതാ നിയമവും അസാധുവാകും.

  • Also Read ‘വോട്ടുചോരിയുമായി ഇന്ത്യ സഖ്യത്തിനു ബന്ധമില്ല’: കോൺഗ്രസിനെ തള്ളി ഒമർ‌ അബ്ദുല്ല   


വിതരണക്കാർ നൽകുന്ന വസ്‌തുവിന്റെയോ യന്ത്രത്തിന്റെയോ കുഴപ്പം മൂലമുണ്ടായ അപകടത്തിന് സാമഗ്രികൾ (റിയാക്ടറുകൾ അടക്കം) വിതരണം ചെയ്ത കമ്പനിക്കു മേലും ബാധ്യത ചുമത്തുന്നതായിരുന്നു നിലവിലെ നിയമം. ഇത് റിയാക്ടറുകളും മറ്റും നൽകുന്ന വിദേശ കമ്പനികൾ നാളുകളായി എതിർത്തിരുന്ന വ്യവസ്ഥയാണ്. ആണവോർജരംഗത്ത് സ്വകാര്യനിക്ഷേപം വരുന്നതിന് ഈ വ്യവസ്ഥ തടസ്സമായിരുന്നുവെന്നും ആക്ഷേപമുണ്ടായിരുന്നു. യുഎസുമായുള്ള ആണവ കരാർ ചർച്ചകളിലും വിഷയം വിവാദമായിരുന്നു.

ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച ആണവോർജ ബില്ലിൽ ഈ വ്യവസ്ഥയില്ല. പകരം 2 വ്യവസ്ഥകൾ മാത്രം നിലനിർത്തി. നഷ്‌ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം കരാറിൽ വ്യക്‌തമാക്കിയിട്ടുണ്ടാകണം, മനഃപൂർവം ആരെങ്കിലും വരുത്തിയ പിഴവായിരിക്കണം. യന്ത്രത്തിന്റെയോ വസ്തുവിന്റെയോ കുഴപ്പം മൂലമുണ്ടായ അപകടത്തിന് വിതരണ കമ്പനിക്ക് ബാധ്യത തനിയെ വന്നുചേരില്ലെന്നു ചുരുക്കം. കരാറിൽ ഇതുസംബന്ധിച്ച വ്യവസ്ഥയില്ലെങ്കിൽ സപ്ലയർ കമ്പനിയിൽ‍ നിന്ന് നടത്തിപ്പ് കമ്പനിക്ക് നഷ്ടപരിഹാരം ഈടാക്കാനാവില്ല.
    

  • കോടതി കയറി \“സിൻഡ്രലയുടെ രണ്ടാനമ്മ’ സമർപ്പിച്ച വിൽപത്രം; സഞ്ജയ് കപൂറിന്റെ സ്വത്തിൽ അവകാശം തേടി കരിഷ്മയും മക്കളും; എല്ലാം കൊടുത്തെന്ന് മൂന്നാംഭാര്യ!
      

         
    •   
         
    •   
        
       
  • മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്
      

         
    •   
         
    •   
        
       
  • ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിലവിൽ നടത്തിപ്പുകാർക്കെതിരെ ആണവ ബാധ്യതാ നിയമത്തിനു പുറമേ രാജ്യത്തെ മറ്റ് നിയമങ്ങളനുസരിച്ചും കേസിനു പോകാൻ അനുമതിയുണ്ട്. നിയമത്തിൽ നഷ്ടപരിഹാര ബാധ്യത നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും, മറ്റ് നിയമങ്ങളനുസരിച്ച് കേസ് വന്നാൽ കൂടുതൽ ബാധ്യത വന്നുചേരുമെന്ന് വിദേശകമ്പനികൾക്ക് ആശങ്കയുണ്ടായിരുന്നു. പുതിയ ബില്ലിൽ ഈ വ്യവസ്ഥ ഒഴിവാക്കിയത് കമ്പനികൾക്ക് ഗുണകരമാകും.

നഷ്ടപരിഹാരം പ്ലാന്റിന്റെ ശേഷിയനുസരിച്ച്

∙ ആണവദുരന്തങ്ങളിൽ ഏകദേശം 3,000 കോടി രൂപയാണ് പരമാവധി നഷ്ടപരിഹാര ബാധ്യതയായി പഴയ നിയമത്തിലും പുതിയ നിയമത്തിലും നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ റിയാക്ടറിന്റെ ശേഷിയനുസരിച്ച് ഓരോ ആണവനിലയത്തിനും വ്യത്യസ്തമായ നഷ്ടപരിഹാര ബാധ്യതയും നിശ്ചയിച്ചു. നിലവിൽ 10 മെഗാവാട്ടിന് മുകളിലുള്ള എല്ലാ പ്ലാന്റുകൾക്കും 1,500 കോടി രൂപയാണ് ബാധ്യത ചുമത്തിയിരിക്കുന്നത്.  

പുതിയ വ്യവസ്ഥ അനുസരിച്ച് 1,500 മുതൽ 3,600 മെഗാവാട്ട് വരെയുള്ള പ്ലാന്റുകൾക്കാണ് 1,500 കോടി രൂപ. 150 മെഗാവാട്ട് വരെയുള്ളവയ്ക്ക് 100 കോടി രൂപ, 150 മുതൽ 750 മെഗാവാട്ട് വരെ 300 കോടി രൂപ, 750 മുതൽ 1,500 മെഗാവാട്ട് വരെ 750 കോടി രൂപ, 3,600 മെഗാവാട്ടിനു മുകളിലുള്ളവയ്ക്ക് 3,000 കോടി രൂപ എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ശേഷി കുറവുള്ള പ്ലാന്റുകളുടെ നഷ്ടപരിഹാര ബാധ്യത കുറയുമെന്നു ചുരുക്കം. English Summary:
New Nuclear Energy Bill: Nuclear Energy Bill changes the landscape of nuclear liability. It potentially weakens compensation provisions for nuclear disasters. This opens doors for private companies to establish nuclear power plants in India.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160559