search

വോട്ട് ചേർക്കൽ ഗുണം ചെയ്തു; ഐക്യമുറപ്പാക്കി ഹൈക്കമാൻഡ്, ഘടകകക്ഷികൾക്കും ആത്മവിശ്വാസം നൽകി

cy520520 5 hour(s) ago views 643
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് മുന്നേറ്റത്തിനു വഴിയൊരുക്കിയ പ്രധാനഘടകങ്ങളിലൊന്നു വോട്ടർപട്ടികയിൽ പേരുചേർക്കാൻ‍ പാർട്ടി നടത്തിയ ഊർജിത നടപടി. മുൻപൊന്നുമില്ലാത്ത വിധം ബൂത്ത് അടിസ്ഥാനത്തിൽ വ്യാപകമായി പേരുചേർത്താണ് ഇക്കുറി കോൺഗ്രസ് തിരഞ്ഞെടുപ്പിനിറങ്ങിയത്. പാർട്ടി അനുകൂല വോട്ടുകൾ പരമാവധി ചേർത്തത് പല വാർഡുകളിലും കോൺഗ്രസിന് അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.

  • Also Read തിരിച്ചടിയുണ്ട്, തരംഗമില്ല; വോട്ടുചോർച്ചയിൽ സിപിഎം വിലയിരുത്തൽ, ന്യൂനപക്ഷങ്ങൾ ഒരുമിച്ചു കയ്യൊഴിഞ്ഞെന്നും അനുമാനം   


സംസ്ഥാന നേതാക്കളുമായി സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ നടത്തിയ കൂടിക്കാഴ്ചയിലാണു വോട്ടു ചേർക്കൽ ഗൗരവമായി കാണണമെന്ന തീരുമാനമെടുത്തത്. കെപിസിസിയുടെ നേതൃത്വത്തിൽ നടത്തിയ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കു ഹൈക്കമാൻഡ് മേൽനോട്ടം വഹിച്ചു. തിരഞ്ഞെടുപ്പിനിറങ്ങും മുൻപ് നേതൃതലത്തിൽ ഐക്യമുറപ്പാക്കണമെന്നു കഴിഞ്ഞ ഒക്ടോബർ അവസാനം ഡൽഹിയിൽ ചേർന്ന യോഗത്തിൽ രാഹുൽ ഗാന്ധി കർശന നിർദേശം നൽകി.  

  • Also Read കോൺഗ്രസും സിപിഎമ്മും കഴിഞ്ഞാൽ കൂടുതൽ സീറ്റ് ബിജെപിക്കല്ല; സമാജ്‌വാദി പാർട്ടിയും വിജയിച്ച തദ്ദേശ തിരഞ്ഞെടുപ്പ്, 1403 സ്വതന്ത്രരും ജയിച്ചു   


ഉൾപാർട്ടി പോര് അവസാനിപ്പിച്ച് കൂട്ടായ നേതൃത്വമായി തിരഞ്ഞെടുപ്പിനെ നേരിടാൻ അദ്ദേഹം നിർദേശിച്ചു. ജീവന്മരണ പോരാട്ടത്തിൽ നേതാക്കളുടെ വ്യക്തിതാൽപര്യങ്ങൾ പാർട്ടിക്കു തിരിച്ചടിയാകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഐക്യമുറപ്പിക്കാനുള്ള നീക്കങ്ങളിൽ വേണുഗോപാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയും ഫലപ്രദ ഇടപെടലുകൾ നടത്തി. കോൺഗ്രസ് തലപ്പത്ത് ഐക്യം ദൃഢമായത് ഘടകകക്ഷികൾക്കും ആത്മവിശ്വാസം നൽകി. മുന്നണിയിലെ ഐക്യം താഴെത്തട്ടിലേക്കെത്തിയതു ബൂത്ത്തല പ്രവർത്തനങ്ങളിലടക്കം ഗുണം ചെയ്തെന്നാണു വിലയിരുത്തൽ.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രചാരണഘട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ ദേശീയ നേതൃത്വം കെപിസിസിയിൽനിന്നു റിപ്പോർട്ട് തേടി. സ്ഥാനാർഥികളെ വാർഡുതലത്തിലാണു തീരുമാനിച്ചതെങ്കിലും കെ.എസ്.ശബരീനാഥൻ, അനിൽ അക്കര ഉൾപ്പെടെയുള്ള മുൻ എംഎൽഎമാരെ തിരഞ്ഞെടുപ്പു കളത്തിലിറക്കാൻ ഹൈക്കമാൻഡ് ഇടപെട്ടിരുന്നു. English Summary:
High Command\“s Unity Mandate: The Inside Story of Congress\“s Election Gains
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156262