search

തിരിച്ചടിയുണ്ട്, തരംഗമില്ല; വോട്ടുചോർച്ചയിൽ സിപിഎം വിലയിരുത്തൽ, ന്യൂനപക്ഷങ്ങൾ ഒരുമിച്ചു കയ്യൊഴിഞ്ഞെന്നും അനുമാനം

LHC0088 5 hour(s) ago views 312
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ വൻ വോട്ട് ചോർച്ച, രാഷ്ട്രീയവും സംഘടനാപരവുമായ വൻ തിരിച്ചടിയാണെന്ന അനുമാനത്തിലാണ് പാർട്ടി കേന്ദ്രങ്ങൾ. ന്യൂനപക്ഷങ്ങൾ ഒരുമിച്ചു കയ്യൊഴിഞ്ഞു; ലഭിച്ചിരുന്ന ഭൂരിപക്ഷ വോട്ടുകളും ചോർന്നു. പ്രചാരണത്തിലോ ഒരുക്കങ്ങളിലോ ഈ തിരിച്ചടി സംബന്ധിച്ച് ഒരു സൂചനയും നേതൃത്വത്തിനു ലഭിച്ചില്ല. ഏതു സാഹചര്യത്തിലും 3 കോർപറേഷനും 9 ജില്ലാ പഞ്ചായത്തും ഉറപ്പായും കിട്ടുമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് കരുതി. ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ ആധിപത്യം തുടരുമെന്നും കണക്കുകൂട്ടി. ജനവിധി വന്നപ്പോൾ എല്ലാം തകിടംമറിഞ്ഞു. എന്നാൽ ഭരണവിരുദ്ധ തരംഗമാണ് സംഭവിച്ചതെന്ന് അംഗീകരിക്കാൻ പാർട്ടി കേന്ദ്രങ്ങൾ മടിക്കുന്നു.

  • Also Read നടിയെ ആക്രമിച്ച കേസ്: അതിജീവിതയോട് ദിലീപിനുള്ള വൈരാഗ്യം തെളിയിക്കാനാകാതെ പ്രോസിക്യഷൻ   


പ്രാഥമിക വിലയിരുത്തൽ ഇങ്ങനെ

∙ സ്ഥാനാർഥി നിർണയം പലയിടത്തും പാളി. തിരുവനന്തപുരം, കൊല്ലം കോർപറേഷനുകളിലെ തിരിച്ചടിക്ക് ഇതു പ്രധാന കാരണം.
∙ തദ്ദേശ സ്ഥാപനങ്ങളുടെ തലപ്പത്തേക്കു വരാൻ ആഗ്രഹിക്കുന്നവർക്കിടയിലെ കിടമത്സരം പലയിടത്തും വിനയായി. കാലുവാരൽ നടന്നു.
∙ ഔദ്യോഗികപക്ഷം എന്ന് അവകാശപ്പെടുന്നവർ ഇഷ്ടമുള്ളത് ചെയ്യുന്നതിനെതിരെ പാർട്ടിക്കകത്ത് പ്രതിഷേധമുണ്ടായോ എന്ന് പരിശോധിക്കണം.
∙ ശബരിമല സ്വർണക്കവർച്ച ദോഷം ചെയ്തു. അറസ്റ്റിലായവർക്കെതിരെ നടപടിയെടുക്കാത്തതും വിനയായി.
∙ പ്രചാരണത്തിൽ പൊതുവിൽ പിന്നോട്ടു പോയി. പാർട്ടിക്കോ എൽഡിഎഫിനോ അജൻഡ സെറ്റ് ചെയ്യാൻ കഴിഞ്ഞില്ല.
∙ തുടർഭരണം ഉണ്ടാക്കിയ ജീർണതയും പുഴുക്കുത്തും ജനങ്ങളിൽ സൃഷ്ടിച്ച എതിർപ്പ് മുൻകൂട്ടി കാണാൻ കഴിഞ്ഞില്ല.

  • Also Read ബിജെപിയുടെ ‘പോസ്റ്റോ’ ഗോവിന്ദന്റെ വാക്കോ സത്യം? എൻഡിഎ കേരളത്തിൽ ‘വലുതായോ’? എൽഡിഎഫ് ‘അടിത്തറ’ ഭദ്രമാണോ?   


∙ ബിഡിജെഎസ് വഴി എൻഡിഎയിലേക്കു പോയ എസ്എൻഡിപി വോട്ടുകൾ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ല.
∙ റിബലുകളെ നിയന്ത്രിക്കാൻ പാർട്ടി കമ്മിറ്റികൾക്ക് കഴിഞ്ഞില്ല. 2020ലുള്ളതിനെക്കാൾ വിമതന്മാർ കൂടി.
∙ ഭരണവിരുദ്ധ വികാരം ഇല്ലെന്ന താഴെത്തട്ടിൽ നിന്നുള്ള റിപ്പോർട്ടുകളുടെ സത്യാവസ്ഥ സംശയാസ്പദം.
∙ പാർട്ടിയുടെ കയ്യിലുള്ള കോർപറേഷൻ ബിജെപിക്ക് അടിയറവച്ചത് അതിഗുരുതര വീഴ്ച.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
CPM\“s Internal Report: Analyzing the Reasons for Massive Vote Erosion in Kerala
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158564