search

സർക്കാർ വക ‘പരിഹാരക്രിയ’; തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് തടയിടാൻ ശ്രമം

Chikheang 12 hour(s) ago views 443
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിലെ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിലേക്കു പടരുന്നതു തടയാനുള്ള പരിഹാരനടപടികൾക്ക് സർക്കാർ ശ്രമം തുടങ്ങി. തിരഞ്ഞെടുപ്പ് കമ്മിഷൻ പെരുമാറ്റച്ചട്ടം ഇന്നു പിൻവലിച്ചാൽ പിന്നാലെ ശമ്പളപരിഷ്കരണം ഉൾപ്പെടെ നടപടികളിലേക്കു കടക്കാനാണു ലക്ഷ്യം. ക്ഷേമപെൻഷൻ വർധനയടക്കം ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായതുകൊണ്ട് വോട്ട് ലക്ഷ്യമാക്കിയുള്ള നീക്കമാണെന്നു ജനം തിരിച്ചറിഞ്ഞെന്നാണു വിലയിരുത്തൽ. സ്ത്രീകൾക്ക് 1000 രൂപ വീതം നൽകുന്ന സ്ത്രീ സുരക്ഷാ പദ്ധതി തുടങ്ങാനുമായില്ല.

  • Also Read വിഷപ്പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഭാര്യയെ കൊന്നു; 3 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ   


‌സാമ്പത്തികപ്രതിസന്ധി മൂലം കഴിഞ്ഞ 5 വർഷവും ഒട്ടേറെ പദ്ധതികൾക്കു സമയത്ത് പണം അനുവദിക്കാനായിരുന്നില്ല. ഇതു കാരണം ആനുകൂല്യങ്ങൾ മുടങ്ങി. സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശിക പെരുകി. അനുവദിച്ച കുടിശിക നൽകാനും തയാറായില്ല. എല്ലാ ആനുകൂല്യങ്ങളും തിര‍ഞ്ഞെടുപ്പിന് ഒരു മാസം മുൻപു പ്രഖ്യാപിച്ചത് വലിയ നേട്ടമാകുമെന്നു സർക്കാർ പ്രതീക്ഷിച്ചെങ്കിലും തിരിച്ചടിയാണു കാത്തിരുന്നത്. ഭിന്നശേഷി സംവരണത്തിന്റെ പേരിൽ എയ്ഡഡ് സ്കൂൾ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്കു പലവട്ടം ചർച്ച നടത്തിയെങ്കിലും പരിഹാരം കാണാനായില്ല.

  • Also Read മെസ്സിയെ തട്ടിയെടുത്ത \“വിവിഐപി ആരാച്ചാർമാർ\“: പിടിച്ചു വലിച്ച്‌ വെറുപ്പിച്ചു: എന്താണ് കൊൽക്കത്തയിൽ സംഭവിച്ചത്? അനുഭവക്കുറിപ്പ്   


നാലരവർഷം ഭരിച്ച ശേഷമാണ് ജനങ്ങളുമായുള്ള ബന്ധം ഉറപ്പിക്കാനും വേഗത്തിലുള്ള പ്രശ്നപരിഹാരത്തിനുമായി ‘സിഎം വിത്ത് മീ’ എന്ന സിറ്റിസൻ കണക്ട് സെന്റർ കൊണ്ടുവരാൻ കഴിഞ്ഞത്. നടപ്പാക്കിയ പദ്ധതികളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ തേടാനും പുതിയ പദ്ധതികളുടെ ആശയങ്ങൾ സ്വീകരിക്കാനുമുള്ള സർവേ തിരഞ്ഞെടുപ്പ് തിരക്കിനിടെ നടത്താനും കഴിഞ്ഞില്ല. അത് ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണം. ഒട്ടേറെ പദ്ധതികളുടെ ഉദ്ഘാടനവും വരുംമാസങ്ങളിലാണ്.
    

  • രണ്ടാമതായതും നേട്ടം; ഫലം കണ്ടത് ‘അവരെ’ ഒഴിവാക്കിയ ബിജെപി നീക്കം! വിശ്വാസമാർജിക്കുമോ മുൻകൂട്ടിയുള്ള ആ സീറ്റ് പ്രഖ്യാപനം; നഷ്ടം എൽഡിഎഫിന്?
      

         
    •   
         
    •   
        
       
  • കോൺഗ്രസ് എല്ലാം തീരുമാനിച്ചത് ‘ബത്തേരി ക്യാംപിൽ’; തിരഞ്ഞെടുപ്പ് ചെലവിന് കൂപ്പൺ! അവസാന ലാപ്പിൽ ‘രാഹുൽ ഇഫക്ട്’ മുതലാക്കിയത് യുഡിഎഫ്...
      

         
    •   
         
    •   
        
       
  • ഇടതിനെ തകർത്തത് വൻ ചോർച്ച, സിപിഎം വാദ‌ം പൊളിഞ്ഞു; ആ ജില്ലയിലെ യുഡിഎഫ് നേട്ടം ബിജെപിക്ക് ക്ഷീണം; എങ്ങനെ സംഭവിച്ചു ഈ ഫലം?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Kerala Government\“s Corrective Measures: Pay Revision and New Schemes After Election Setback
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634