search

ട്രംപിന്റെ പ്രഖ്യാപനം പാഴ്‌വാക്കായി; തായ്‌ലൻഡ് – കംബോഡിയ ഏറ്റുമുട്ടൽ തുടരുന്നു

deltin33 2026-2-12 11:39:18 views 324
  



ബാങ്കോക്ക് ∙ തായ്‌ലൻഡ്–കംബോഡിയ ഏറ്റുമുട്ടൽ തുടരുന്നു. വെടിനിർത്തലിന് ഇരുപക്ഷവും സമ്മതിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു 2 ദിവസം പിന്നിടുമ്പോഴും സംഘർഷത്തിന് അയവില്ല. കംബോഡിയയിൽനിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ കംഥാരാലക് ജില്ലയിൽ ഒരു ഗ്രാമീണൻ കൊല്ലപ്പെട്ടതായി തായ്‌ലൻഡ് സർക്കാർ സ്ഥിരീകരിച്ചു. ഒരാഴ്ചയായി തുടരുന്ന സംഘർഷത്തിനിടെ, ഇതാദ്യമായാണ് സൈനികനല്ലാത്ത ഒരാൾ തായ്‌ലൻഡിൽ കൊല്ലപ്പെടുന്നത്.

  • Also Read ചൈനയുടെ ഭീഷണി; ഹോങ്കോങ്ങിലെ ജനാധിപത്യ പാർട്ടി പിരിച്ചുവിടുന്നു   


പോരാട്ടത്തിൽ തങ്ങളുടെ 15 സൈനികരും കംബോഡിയയുടെ 221 സൈനികരും കൊല്ലപ്പെട്ടതായി തായ്‌ലൻഡ് സൈന്യം വ്യക്തമാക്കി. ഇതു തള്ളിക്കളഞ്ഞ കംബോഡിയ കൃത്യമായ കണക്ക് പുറത്തുവിട്ടില്ല. തീരദേശത്തേക്കു കൂടി പോരാട്ടം വ്യാപിച്ചതോടെ തെക്കുകിഴക്കുള്ള ട്രേറ്റ് പ്രവിശ്യയിൽ തായ്‌ലൻഡ‍് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കംബോഡിയയിലേക്കുള്ള ഇന്ധന കയറ്റുമതി നിർത്തിവയ്ക്കാനും ആലോചനയുണ്ട്. ഇരുപക്ഷവും വെടിനിർത്തൽ കരാറിലെ മാനദണ്ഡങ്ങൾ പാലിക്കുമെന്നാണു യുഎസിന്റെ പ്രതീക്ഷയെന്നു വൈറ്റ് ഹൗസ് വക്താവ് അന്ന കെല്ലി പറഞ്ഞു. English Summary:
Thailand-Cambodia Clash Continues: Thailand Cambodia conflict continues despite ceasefire talks. The border clash has resulted in casualties and heightened tensions between the two nations.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131