search

‘മുറ്റമടിച്ചോണ്ട് ഇരുന്നപ്പോഴോ തുണി അലക്കിയപ്പോഴോ തോറ്റതല്ല; പൊരുതി തോറ്റതാ...’

deltin33 2026-2-12 11:38:57 views 1220
  



കൂത്താട്ടുകുളം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂത്താട്ടുകുളം നഗരസഭയിലെ 26–ാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർഥി ‘മായാ വി’ തോറ്റിരുന്നു. യുഡിഎഫ് സ്ഥാനാർഥി പി.സി.ഭാസ്കരനാണ് ഇവിടെ ജയിച്ചത്. തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മായാ വി. ‘മായ വി തോറ്റു. മുറ്റമടിച്ചോണ്ട് ഇരുന്നപ്പോഴോ, തുണി അലക്കിയപ്പോഴോ തോറ്റതല്ല. പൊരുതി തോറ്റതാ. അഭിമാനം’ എന്നാണ് ഫെയ്സ്ബുക്കിൽ കുറിച്ചത്.

മഴവിൽ മനോരമയിലെ ‘ഒരു ചിരി ഇരുചിരി ബംബർ ചിരി’ അടക്കമുള്ള ടിവി ഷോകളിലൂടെ പരിചിതയായ മായാ വി. വാസന്തി എന്ന അമ്മയുടെ പേരിന്റെ ആദ്യ ഇംഗ്ലിഷ് അക്ഷരം ഒപ്പം ചേർത്തതോടെയാണു ‘മായാ വി’ ആയത്. ചെറുപ്പത്തിൽ ബാലരമയിലെ മായാവി കഥാപാത്രം എന്ന നിലയിലാണു കൂട്ടുകാർ മായാവി എന്നു വിളിച്ചിരുന്നത്.

സ്ഥാനാർഥിത്വത്തിനു പിന്നാലെ സമൂഹ മാധ്യമങ്ങളിലെല്ലാം മായയുടെ ട്രോളുകൾ നിറഞ്ഞിരുന്നു. മമ്മൂട്ടി നായകനായ ‘മായാവി’ സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളുമെല്ലാം ഉപയോഗിച്ചായിരുന്നു ട്രോളുകൾ. ‘ട്രോളുകളെ ചിരിച്ചുകൊണ്ട് രണ്ടു കൈയും നീട്ടി സ്വീകരിക്കുന്നു... എന്നാലും കൊന്നിട്ട് പോടെയ്’ എന്നായിരുന്നു ട്രോളർമാർക്ക് മറുപടിയായി മായാ വി. അന്ന് സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റ്.

Disclaimer: ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രങ്ങൾ മലയാള മനോരമയുടേതല്ല. ഇത് maya.vasanthi എന്ന ഫെയ്സ്ബുക് അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുള്ളതാണ്. ഈ വാർത്ത കൂടുതൽ വ്യക്തവും സമഗ്രവുമാക്കുന്നതിനാണ് ഈ ചിത്രം ഉപയോഗിച്ചിരിക്കുന്നത്. English Summary:
Maya V\“s election defeat in Koothattukulam is a talking point. Despite the loss, Maya V acknowledges she fought hard and maintains her pride, as stated in her Facebook post.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
478131