search

പാലാ ആരു ഭരിക്കും? ബിനു തീരുമാനിക്കും

cy520520 Yesterday 11:38 views 293
  



പാലാ ∙ പാലാ നഗരസഭ ആരു ഭരിക്കണമെന്ന് പുളിക്കക്കണ്ടം കുടുംബം തീരുമാനിക്കും. ബിനു പുളിക്കക്കണ്ടവും മകൾ ദിയയും സഹോദരൻ ബിജുവുമാണ് ഒരു കുടുംബത്തിൽനിന്ന് സ്വതന്ത്രരായി മത്സരിച്ചു വിജയിച്ചത്. എൽഡിഎഫിനും യുഡിഎഫിനും തനിച്ചു ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത പാലാ നഗരസഭയിൽ ഇവരുടെ തീരുമാനം നിർണായകമാകും.

  • Also Read പൊരുതി നേടിയ ജില്ലാ പഞ്ചായത്ത്   


മുരിക്കുംപുഴ 13–ാം വാർഡിൽ 94 വോട്ടിനു ബിജുവും പരിപ്പിൽകുന്ന് 14–ാം വാർഡിൽ 140 വോട്ടിന് ബിനുവും പാലംപുരയിടം 15– ാം വാർഡിൽ ദിയ 91 വോട്ടിനുമാണ് വിജയിച്ചത്.  

20 വർഷമായി കൗൺസിലറായി തുടരുന്ന ബിനു പുളിക്കക്കണ്ടം അഞ്ചാം തവണയാണ് നഗരസഭയിലേക്കു മത്സരിച്ചത്. ബിജെപി, സിപിഎം സ്ഥാനാർഥിയായി ഓരോ തവണയും സ്വതന്ത്രനായി രണ്ടു തവണയും വിജയിച്ചയാളാണ് ബിനു.  
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2020ൽ സിപിഎം ചിഹ്നത്തിൽ മത്സരിച്ചു ജയിച്ച ഏക അംഗമായിരുന്നെങ്കിലും കേരള കോൺഗ്രസ് എമ്മിന്റെ എതിർപ്പു മൂലം നഗരസഭാ അധ്യക്ഷസ്ഥാനം ബിനുവിനു ലഭിച്ചില്ല. ഇതോടെ കേരള കോൺഗ്രസിനോട് ബിനു യുദ്ധം പ്രഖ്യാപിക്കുകയും പ്രതിഷേധസൂചകമായി കറുപ്പു ഷർട്ടിട്ട് നഗരസഭായോഗങ്ങളി‍ൽ പങ്കെടുക്കുകയും ചെയ്തു. കേരള കോൺഗ്രസ് എമ്മുമായി നിരന്തരം തർക്കം തുടർന്ന ബിനുവിനെ സിപിഎമ്മിൽനിന്ന് പിന്നീടു പുറത്താക്കി.

കേരള കോൺഗ്രസ് (എം) കൗൺസിലർ ജോസ് ചീരാംകുഴിയുടെ എയർപോഡ് പാലാ നഗരസഭയിൽനിന്ന് നഷ്ടപ്പെട്ട സംഭവത്തിൽ  2024 മേയിൽ പൊലീസ് ബിനുവിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരുന്നു.

കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സന്തതസഹചാരിയായ ബിജു സിനിമാരംഗത്തും സജീവമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്കു വേണ്ടി പ്രചാരണം നടത്താൻ തൃശൂരിലേക്കു പോയ ബിനു വോട്ട് ചെയ്തതും അവിടെയാണ്. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിജുവും ബിനുവും.

കന്നിയങ്കത്തിനിറങ്ങിയ ബിനുവിന്റെ മകൾ ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനത്തിനുശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.​ English Summary:
Binu, Diya, and Biju: The Kingmakers of Pala Municipal Council
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156564