search

പിജെ എന്നും യുഡിഎഫിന്റെ പവർ സ്റ്റേഷൻ; നിയമസഭാ തിരഞ്ഞെടുപ്പിലെ തിരിച്ചുവരവിന് വഴിയൊരുക്കി കേരള കോൺഗ്രസ് ജയം

deltin33 Yesterday 11:38 views 363
  



തൊടുപുഴ∙ പുറപ്പുഴ പഞ്ചായത്തിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർഥികൾ തന്നെ കാണാനെത്തിയപ്പോൾ പാട്ടുപാടിയാണ് കേരള കോൺഗ്രസ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ സ്വീകരിച്ചത്. കേരള കോൺഗ്രസ് പ്രവർത്തകർക്ക് ഇന്നലെ അതേ മൂഡ് തന്നെയായിരുന്നു ജില്ലയിലുടനീളം. കണക്കുകളിൽ വമ്പൻ നേട്ടം സ്വന്തമാക്കിയില്ലെങ്കിലും യുഡിഎഫിന്റെ വലിയ വിജയത്തിൽ കേരള കോൺഗ്രസും പി.ജെ.ജോസഫും ഒഴിവാക്കാൻ പറ്റാത്ത ഫാക്ടർ തന്നെയാണ്. കോർ കമ്മിറ്റികളിൽ ഉൾപ്പെടെ പി.ജെ.ജോസഫിന്റെ ശക്തമായ ഇടപെടൽ യുഡിഎഫ് സീറ്റ് നിർണയത്തിൽ വലിയ പങ്ക് വഹിച്ചിരുന്നു.

  • Also Read ഒടിഞ്ഞു, രണ്ടിലത്തണ്ട്: ഇടതിന്റെ വിജയശിൽപികളെന്ന 
അവകാശവാദത്തിന് മങ്ങലേറ്റ് കേരള കോൺഗ്രസ് (എം)   


സ്ഥാനാർഥികൾക്കായി കൺവൻഷനുകളിൽ ഉൾപ്പെടെ പങ്കെ‌ടുത്താണ് ജോസഫ് പ്രചാരണത്തിന്റെ ഭാഗമായത്. സർക്കാരിനെതിരായ പ്രചാരണത്തിന്റെ ഭാഗമായി യുഡിഎഫ് നടത്തിയ മഹാസംഗമം തൊടുപുഴയിൽ വച്ച് ഉദ്ഘാടനം ചെയ്യിച്ചത് പി.ജെ.ജോസഫിന്റെ സമ്മർദത്തെത്തുടർന്നായിരുന്നു. സംസ്ഥാന നേതാക്കൾ ഒരു കുടക്കീഴിലെത്തി സർക്കാരിനെ വിമർശിച്ചതിനൊപ്പം ജില്ലയ്ക്ക് ഒരുപിടി വാഗ്ദാനങ്ങളും നൽകി. കേരള കോൺഗ്രസിന്റെയും വലിയ തിരിച്ചുവരവിനാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലം സാക്ഷിയാകുക എന്ന് വേദിയിൽ പ്രഖ്യാപിച്ചു.  

കഴിഞ്ഞ തവണ കേരള കോൺഗ്രസി (എം) ന്റെ കൂടി ശക്തിയിൽ ആഞ്ഞടിച്ച എൽഡിഎഫ് തരംഗത്തിൽ ജോസഫ് വിഭാഗത്തിന് വലിയ നഷ്ടമാണ് സംഭവിച്ചത്. പാർട്ടിയിൽനിന്ന് പ്രവർത്തകർ ഉൾപ്പെടെ കൊഴിയുന്ന സാഹചര്യം പോലും ഉണ്ടായി. പാർട്ടിക്ക് തിരിച്ചുവരവ് സാധ്യമല്ലെന്ന് എതിരാളികൾ വിധിയെഴുതിയപ്പോൾ കോട്ടയത്ത് ഫ്രാൻസിസ് ജോർജിന്റെ ലോക്സഭാ സീറ്റ് വിജയത്തിലൂടെ കേരള കോൺഗ്രസ് ഉയർത്തെഴുന്നേറ്റു.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഡീൻ കുര്യാക്കോസ് എംപിക്ക് കേരള കോൺഗ്രസിന്റെ തട്ടകമായ തൊടുപുഴ നൽകിയത് റെക്കോർഡ് ഭൂരിപക്ഷവും. ജില്ലാ പഞ്ചായത്തിൽ ആകെ 5 ഡിവിഷനുകളായിരുന്നു കേരള കോൺഗ്രസിന് ഉണ്ടായിരുന്നത്. ഒരെണ്ണം കൂടി വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കടുംപിടിത്തം ഒഴിവാക്കി. അഞ്ചും വനിതാ സംവരണമായിരുന്നെങ്കിലും നാലിലും വിജയിച്ചത് പാർട്ടിയുടെ സമീപകാലത്തെ മികച്ച പ്രകടനമായി കരുതുന്നു. English Summary:
A UDF Powerhouse: PJ Joseph\“s influence within the UDF (United Democratic Front) is undeniable, playing a key role in their recent success. The Kerala Congress\“s resurgence, fueled by Joseph\“s strategic interventions and the UDF\“s collaborative efforts, marks a significant shift in Kerala\“s political landscape.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470210