search

അന്വേഷണസംഘത്തെ കുറ്റപ്പെടുത്തി കോടതി: ദിലീപിനെതിരായ ഗൂഢാലോചനാ വാദം സാധൂകരിക്കാനായില്ല; പൾസർ സുനി പറഞ്ഞ ‘മാഡം’ ആരെന്നന്വേഷിച്ചില്ല

Chikheang Yesterday 11:38 views 460
  



കൊച്ചി ∙ അന്വേഷണ സംഘത്തിനെതിരെ ദിലീപിനു നിയമനടപടി സ്വീകരിക്കാൻ  വഴിയൊരുക്കാവുന്ന പല പരാമർശങ്ങളും വിധിന്യായത്തിലുണ്ട്. ദിലീപിനെ കുടുക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്ന പ്രതിഭാഗം വാദം വിധിന്യായത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.  

  • Also Read ഗൂഢാലോചനയുണ്ടെന്ന് ദിലീപിനു തോന്നിയിട്ടുണ്ടെങ്കിൽ കേസിനു പോകണം: ജോയ് മാത്യു   


അന്വേഷണസംഘത്തിന്റെ വീഴ്ചകൾ അക്കമിട്ടു പരാമർശിച്ചിട്ടുണ്ട്.  ദിലീപ് ദൃശ്യങ്ങൾ കണ്ടുവെന്നു പറയുന്ന ഉപകരണങ്ങൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല. നടിയെ ആക്രമിച്ച സമയത്ത് ‘മാഡ’ത്തെക്കുറിച്ചു പൾസർ സുനി പറഞ്ഞതായി വിവരം ലഭിച്ചെങ്കിലും അതാരെന്ന് അന്വേഷിച്ചില്ല.

  • Also Read എട്ടു വർഷത്തെ നിയമ പോരാട്ടം; നടിയെ ആക്രമിച്ച കേസിന്റെ നാൾവഴികൾ   


നടിയെ തിരിച്ചറിയാൻ മോതിരം കൂടി ദൃശ്യത്തിൽ ഉൾപ്പെടുത്തണമെന്നു ദിലീപ് നിർദേശിച്ചിരുന്നെന്ന പ്രോസിക്യൂഷൻ വാദം വിചാരണക്കോടതി തള്ളി. പൾസർ സുനി പണം ആവശ്യപ്പെട്ട് ദിലീപിന് എഴുതിയ കത്തിലെ കയ്യക്ഷരം സുനിയുടേതല്ലാത്തതിനാൽ അവർ തമ്മിലുള്ള ബന്ധം സ്ഥിരീകരിക്കാൻ കഴിഞ്ഞില്ല. അതിജീവിത ആദ്യഘട്ടത്തിൽ ദിലീപിനെതിരെ മൊഴി നൽകിയിട്ടില്ല. കേസിൽ ദിലീപിന്റെ പങ്കാളിത്തം പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തതാണ്. അതിനാൽ  അതിജീവിത പ്രതിക്കെതിരെ നൽകുന്ന മൊഴികളുടെ ബലം ദിലീപിനെതിരായ ആരോപണത്തിനുണ്ടായില്ല.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കൃത്യത്തിനു ശേഷം സുനി ഒളിവിൽ കഴിയുന്ന കാലത്ത് നടൻ മുകേഷിന്റെ ഡ്രൈവറായി പ്രവർത്തിച്ചെന്ന വാദം തെളിവുസഹിതം ഉറപ്പിച്ചിട്ടില്ല. കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ മൊഴികൾ സ്ഥാപിക്കാൻ പറ്റിയ തെളിവുകൾ ഹാജരാക്കാനായിട്ടില്ല. ദിലീപിന്റേതെന്നു പറഞ്ഞു ബാലചന്ദ്രകുമാർ നൽകിയ ഫോൺ സന്ദേശത്തിന്റെ പൂർണമായ രൂപം ഹാജരാക്കിയിട്ടില്ല. ഇങ്ങനെ പ്രോസിക്യൂഷന്റെ പിഴവുകൾ അക്കമിട്ടു നിരത്തിയാണു വിചാരണക്കോടതി നടൻ ദിലീപിനെ കുറ്റവിമുക്തനാക്കിയത്. ഇതേസമയം, അന്നത്തെ സാഹചര്യത്തിൽ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ വിചാരണക്കോടതി കുറ്റപ്പെടുത്തിയിട്ടില്ല.

പരിഗണിച്ചത്  പ്രായവും സാഹചര്യവും

പരമാവധി ശിക്ഷ വിധിക്കാതിരിക്കാൻ കോടതി പറഞ്ഞ കാരണങ്ങൾ:

∙ പ്രതികളുടെ പ്രായവും കുടുംബ സാഹചര്യങ്ങളും ഒന്നാം പ്രതി ഒഴികെയുള്ളവർക്കു കുറ്റകൃത്യ പശ്ചാത്തലമില്ലെന്നതും പരിഗണിച്ചു. പ്രതികളെല്ലാവരും 40 വയസ്സിൽ താഴെ പ്രായമുള്ളവരാണ്.

∙ സെൻസേഷണലിസം കോടതിയെ സ്വാധീനിക്കരുത്. ശിക്ഷ വിധിക്കുമ്പോൾ കോടതി വികാരത്തിന് അടിമപ്പെടുകയോ പക്ഷപാതപരമായി പ്രവൃത്തിക്കുകയോ ചെയ്യരുത്.

∙ കുറ്റകൃത്യത്തിന്റെ പശ്ചാത്തലം, പ്രതികളുടെ പരിവർത്തനത്തിനുള്ള സാധ്യത, ശിക്ഷയുടെ ലക്ഷ്യം എന്നിവയും പരിഗണിച്ചു.

അതിജീവിതയിലും സമൂഹത്തിലും കുറ്റകൃത്യമുണ്ടാക്കിയ ആഘാതവും ശിക്ഷ വിധിക്കുമ്പോൾ പരിഗണിക്കണം. സമൂഹത്തിനും പ്രതികൾക്കും ഒരേപോലെ നീതി ലഭിക്കുന്ന രീതിയിലായിരിക്കണം ശിക്ഷ.

പ്രതികളുടെ പ്രവൃത്തികൾ ഒരു സ്ത്രീയുടെ അന്തസ്സിനെയാണു ചോദ്യം ചെയ്തതെന്നത് അവഗണിക്കാനാവില്ല. സുരക്ഷയ്ക്കുള്ള അതിജീവിതയുടെ അവകാശം ലംഘിക്കപ്പെട്ടു. ഭീതിക്കും അപമാനത്തിനും അവർ വിധേയായി. മാനസിക വ്യഥ നേരിട്ടു. സുഹൃത്തിന്റെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ അപ്രതീക്ഷിതമായിട്ടാണ് ആക്രമിക്കപ്പെട്ടതെന്നതും പരിഗണിക്കേണ്ടതുണ്ട്.  

ഇനി പോരാട്ടം ഹൈക്കോടതിയിൽ

കൊച്ചി ∙  വിചാരണക്കോടതി ശിക്ഷ പ്രഖ്യാപിച്ചതോടെ ഇനി കേസ് ഹൈക്കോടതിയിലേക്ക്. ദിലീപ് ഉൾപ്പെടെ 4 പ്രതികളെ വിട്ടയച്ചതിനെതിരെ സർക്കാർ അപ്പീൽ നൽകുന്നതിനൊപ്പം കുറ്റക്കാരെന്നു കണ്ടെത്തിയവർക്കു വിചാരണക്കോടതി നൽകിയ ശിക്ഷ പര്യാപ്തമാണോ എന്ന പരിശോധനയും ഉണ്ടാകുമെന്നു പ്രോസിക്യൂഷൻസ് ഡയറക്ടർ ജനറൽ ടി.എ.ഷാജി പറഞ്ഞു.

‘കേസിലെ കക്ഷികളുടെ പ്രാധാന്യവും സംഭവം സമൂഹമനസ്സാക്ഷിയിലുണ്ടാക്കിയ ഞെട്ടലും കണക്കിലെടുത്തുള്ള ജാഗ്രത തുടക്കം മുതൽ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. സംഭവത്തിന്റെ ആസൂത്രണത്തിൽ എട്ടാം പ്രതി ദിലീപിനെ ബന്ധപ്പെടുത്താവുന്ന തെളിവുകൾ പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയിട്ടും വിചാരണക്കോടതിയിൽ വേണ്ടവിധം പരിഗണിക്കപ്പെട്ടില്ല’– അദ്ദേഹം പറഞ്ഞു. കേസിന്റെ ഓരോ ഘട്ടത്തിലും പ്രോസിക്യൂഷനെ ഇത്രമാത്രം വലയ്ക്കാൻ ശ്രമിച്ച മറ്റൊരു കേസ് ഇല്ല. എട്ടാം പ്രതിതന്നെ അറുപതോളം കേസുകൾ നൽകി. ഇതിൽ മൂന്നെണ്ണം സുപ്രീംകോടതിവരെ പോയപ്പോൾ സർക്കാർ മുൻനിര അഭിഭാഷകരെത്തന്നെ നിയോഗിച്ചിരുന്നു.  English Summary:
Dileep case verdict reveals the court\“s criticism of the investigation team for failing to substantiate the conspiracy allegations against Dileep. The court also questioned the investigation into Pulsar Suni\“s claim about a \“Madam\“ and highlighted several other lapses in the prosecution\“s case.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160639