search

നേട്ടങ്ങളെ മറച്ച് വിവാദപ്പുകമറ; ശിവരാജ് പാട്ടീൽ: ഏറെ തെറ്റിദ്ധരിക്കപ്പെട്ട നേതാവ്

deltin33 Yesterday 11:38 views 808
  



ന്യൂഡൽഹി ∙ കോൺ‍ഗ്രസിന്റെ സമീപകാലചരിത്രത്തിലെ ഏറ്റവും തെറ്റിദ്ധരിക്കപ്പെട്ട നേതാക്കളുടെ പട്ടിക തയാറാക്കിയാൽ ആദ്യത്തെ 5 പേരിൽ ശിവരാജ് പാട്ടീൽ കാണും. പ്രധാനകാരണക്കാരൻ അദ്ദേഹം തന്നെ. അധികം സംസാരിക്കാനിഷ്ടപ്പെടാത്ത അദ്ദേഹം, സ്വയം നീതീകരിച്ചുകൊണ്ടു പ്രസ്താവനകളിറക്കുകയോ വാർത്താസമ്മേളനങ്ങൾ നടത്തുകയോ ചെയ്യാറില്ലായിരുന്നു.

  • Also Read മുൻ കേന്ദ്രമന്ത്രി ശിവരാജ് പാട്ടീൽ അന്തരിച്ചു; ആദ്യ യുപിഎ സർക്കാരിൽ ആഭ്യന്തര മന്ത്രി   


ഡൽഹിയിൽ മൂന്നിടത്ത് ബോംബ് സ്ഫോടനം നടന്ന 2008 സെപ്റ്റംബർ 13ന് കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പാട്ടീലിനെ 3 വേഷത്തിൽ കണ്ടതായി മാധ്യമങ്ങളിൽ ചിത്രങ്ങൾ സഹിതം റിപ്പോർട്ട് വന്നതാണ് ഒന്ന്. റോമ നഗരത്തിനു തീപിടിച്ചപ്പോൾ വീണമീട്ടിയ നീറോയെപ്പോലെ ഡൽഹിയിൽ ബോംബുകൾ പൊട്ടിയപ്പോൾ കണ്ണാടി നോക്കി നിന്നയാളെന്നു പലരും കളിയാക്കി.

ഒറ്റദിനം, 3 വേഷം: ഇതോ യാഥാർഥ്യം?

യഥാർഥത്തിൽ സംഭവിച്ചത് ഇതാണെന്ന് 18 കൊല്ലത്തോളം അദ്ദേഹത്തിന്റെ വിശ്വസ്തനായിരുന്ന കോട്ടയം കടുത്തുരുത്തി സ്വദേശി എം.ആർ.സജികുമാർ പറയുന്നു: കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ശിവരാജ് പാട്ടീൽ പങ്കെടുത്തു മടങ്ങിയെത്തി കുളിച്ച് വസ്ത്രം മാറി ഗണേശപൂജ ചെയ്യുന്നതിനിടയിലാണ് ഡൽഹിയിൽ മൂന്നിടത്ത് സ്ഫോടനം നടന്നത്. മിനിറ്റുകൾക്കകം വീടിനു മുന്നിൽ മാധ്യമപ്രവർത്തകർ തടിച്ചുകൂടിയപ്പോൾ ഡൽഹി പൊലീസിൽനിന്നു ലഭിച്ച വിവരങ്ങൾ ആ വേഷത്തിൽ നിന്നുകൊണ്ടു തന്നെ അദ്ദേഹം അവരുമായി പങ്കുവെച്ചു. തുടർന്ന് പൊലീസ് മേധാവിയോടൊപ്പം സ്ഫോടനസ്ഥലങ്ങൾ സന്ദർശിക്കുന്നതിനു മുൻപായി പൂജാസമയത്തെ വസ്ത്രങ്ങൾ മാറ്റി. പ്രവർത്തകസമിതിയോഗത്തിലെത്തിയപ്പോഴും വീട്ടിലെത്തിയ മാധ്യമങ്ങളെ കണ്ടപ്പോഴും സ്ഫോടകസ്ഥലത്തെത്തിയപ്പോഴും വ്യത്യസ്ത വേഷങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടത് അങ്ങനെയാണ്.
    

  • മോദി കണ്ടെത്തിയ നായിഡുവിന്റെ കണ്ണും കാതും; ‘ഇൻഡിഗോ’യിൽ മുങ്ങുമോ ശ്രീകാകുളം കാക്കുന്ന 37കാരൻ; വരുമോ ഇന്ത്യൻ ആകാശത്ത് ‘ബിഗ് 5’?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE അപ്പീലിലും നിർണായകം ആ പെൻഡ്രൈവ്: ‘സേഫ് കസ്റ്റഡി’ ഉറപ്പാക്കും ‘ഹാഷ് വാല്യു പൂട്ട്’; ഡിജിറ്റൽ തെളിവിൽ തൊട്ടാൽ പിടിവീഴും, എങ്ങനെ?
      

         
    •   
         
    •   
        
       
  • ACTRESS ASSAULT CASE ആദ്യം നിസ്സംഗത; ചിരിച്ച്, ആശ്വസിച്ച് പൾസർ സുനി, ഒരാൾ മാത്രം വിതുമ്പി; പ്രതിക്കൂട്ടിൽനിന്ന് ‘ആവശ്യം’ പറഞ്ഞ് മാർട്ടിൻ: കോടതിയിൽ സംഭവിച്ചത്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2 മാസത്തിനു ശേഷം മുംബൈയിൽ ഭീകരാക്രമണം നടന്നപ്പോൾ എൻഎസ്ജി കമാൻഡോകളെ എത്തിക്കാനുള്ള വിമാനം അദ്ദേഹത്തിന്റെ സൗകര്യാർഥം താമസിപ്പിച്ചുവന്നതായിരുന്നു മറ്റൊരാരോപണം. എന്നാൽ, അദ്ദേഹം നേരത്തേ തന്നെ വ്യോമസേനാത്താവളത്തിലെത്തിയതാണെന്നും ഇത്രയും കമാൻഡോകളെ അവരുടെ വെടിക്കോപ്പും സാമഗ്രികളുമായി പറക്കാൻ കഴിവുള്ള ഇല്യൂഷിൻ–76 എന്ന കൂറ്റൻ സേനാവിമാനം ചണ്ഡിഗഡിൽനിന്ന് ഡൽഹിയിലെത്താൻ കാത്തുനിൽക്കേണ്ടിവന്നതാണ് കമാൻഡോകൾ മുംബൈയിലെത്താൻ താമസിച്ചതെന്നുമാണ് സജികുമാറിന്റെ വിശദീകരണം. ഏതായാലും 2 മാസത്തിനുള്ളിൽ 2 അനാവശ്യ വിവാദം ഉയർന്നതോടെ സ്വയം നീതീകരണത്തിനു പോകാതെ അദ്ദേഹം ആഭ്യന്തരമന്ത്രിസ്ഥാനം രാജിവച്ചു.

മിസൈൽ പദ്ധതി, അന്റാർട്ടിക് ദൗത്യം

പാട്ടീലിനെ ഏറ്റവും അടുത്ത് മനസ്സിലാക്കിയത് സോണിയ ഗാന്ധിയായിരുന്നിരിക്കാം. പി.വി.നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന 1991–96 കാലത്തു ലോക്സഭാ സ്പീക്കറായിരുന്ന അദ്ദേഹം ഇരുവരുടെയും വിശ്വസ്തനായിരുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്ത് പ്രതിരോധസഹമന്ത്രിയെന്ന നിലയിൽ മിസൈൽ പദ്ധതികൾക്കു തുടക്കമിട്ടതും ശാസ്ത്രസാങ്കേതികവകുപ്പു മന്ത്രിയെന്ന നിലയിൽ ഇലക്ട്രോണിക്സ് വിപ്ലവത്തിനും അന്റാർട്ടിക് ദൗത്യങ്ങൾക്കു തുടക്കമിട്ടതും രാജീവ് ഗാന്ധിയുടെ കാലത്ത് വ്യോമയാനസഹമന്ത്രിയെന്ന നിലയിൽ ഒട്ടേറെ ചെറുവിമാനത്താവളങ്ങൾക്കു തുടക്കമിട്ടതും അദ്ദേഹത്തിന്റെ ഭരണമികവുകളായി കരുതപ്പെടുന്നു. പാട്ടീലിന്റെ വിശ്വസ്തതയും ഭരണമികവും അംഗീകരിച്ചുകൊണ്ടാണ് ആഭ്യന്തരമന്ത്രിസ്ഥാനം ഒഴിഞ്ഞശേഷം അദ്ദേഹത്തെ പഞ്ചാബ് ഗവർണറായി നിയമിച്ചത്.

സ്ഥിരം സമിതിക്ക് തുടക്കമിട്ടു

സ്പീക്കർ എന്ന നിലയിൽ പാട്ടീൽ കൊണ്ടുവന്ന പരിഷ്ക്കാരങ്ങളാണ് ഏറ്റവും ശ്രദ്ധേയം. ലൈബ്രറിക്കെട്ടിടം നിർ‍മിച്ചതാണ് ഒന്ന്. ബജറ്റും മറ്റു നിയമനിർമാണവിഷയങ്ങളും വേണ്ടരീതിയിൽ പഠിക്കാനോ ചർച്ച ചെയ്യാനോ സഭാംഗങ്ങൾക്കു സമയം ലഭിക്കുന്നില്ലെന്നു ബോധ്യപ്പെട്ട അദ്ദേഹം 1993 ൽ ഇരുസഭകളിൽ നിന്നുമായി 21 അംഗങ്ങളെവീതം ഉൾപ്പെടുത്തി വിവിധമന്ത്രാലയങ്ങളുടെ സ്ഥിരം പാർലമെന്ററി സമിതികൾ രൂപീകരിച്ചു. അംഗങ്ങൾക്കു പാർട്ടി വിപ് നോക്കാതെ വിഷയങ്ങളിൽ തുറന്ന ചർച്ചകൾ നടത്താനും ഉയർന്ന ഉദ്യോഗസ്ഥന്മാരെയും മറ്റു വിദഗ്ധരെയും വിളിച്ചുവരുത്തി അഭിപ്രായം അറിയാനും ഇതു വഴിതെളിച്ചു.

സ്വയം പുകഴ്ത്താനുള്ള അദ്ദേഹത്തിന്റെ താൽപര്യക്കുറവ് ഈ ലേഖകൻ തന്നെ ഒരിക്കൽ ശ്രദ്ധിച്ചതാണ്. ഐഎഫ്എസ് പ്രബേഷനർമാരുടെ ഒരു ഡിന്നർ മീറ്റിങ്ങിൽ സ്പീക്കർ പാട്ടീലായിരുന്നു മുഖ്യാതിഥി. ഇന്ത്യൻ പാർലമെന്ററി സമ്പ്രദായത്തെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. സ്റ്റാൻഡിങ് കമ്മിറ്റികളെക്കുറിച്ച് അദ്ദേഹം വിശദമാക്കിയെങ്കിലും താനാണ് അങ്ങനെയൊരു പരിഷ്കാരം കൊണ്ടുവന്നതെന്നു മാത്രം അദ്ദേഹം പറഞ്ഞില്ല. ഡിന്നറിനു ശേഷം ഇക്കാര്യം ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു – ‘എന്നെപ്പറ്റി പറയാനല്ല അവർ ക്ഷണിച്ചത്, പാർലമെന്റിനെക്കുറിച്ച് പറയാനാണ്.’ English Summary:
The Controversies Surrounding Shivraj Patil: Shivraj Patil is often misunderstood, facing controversies during his tenure as Home Minister. This article sheds light on the incidents and achievements often overshadowed by negative publicity, highlighting his contributions to Indian politics and governance. His dedication and governance are remembered even in present times.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470048