ഫുക്കറ്റ്, തായ്‌ലൻഡ്∙ ദുരൂഹതയുണർത്തുന്ന സോഷ്യൽ മീഡിയ പോസ്റ്റിന് പിന്നാലെ മോഡലും ഇൻഫ്ലുവൻസറുമായ മേരി മഗ്ദലീനെ (33) തായ്‌ലൻഡിലെ ഫുക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പല തവണ പ്ലാസ്റ്റിക് സർജറികൾ നടത്തിയതിലൂടെയാണ് മേരി സമൂഹമാധ്യമത്തിൽ ശ്രദ്ധ നേടിയത്. പടോങ് ടവറിലെ കോണ്ടോമിനിയത്തിന്റെ ഒൻപതാം നിലയിലെ ബാൽക്കണിയിൽ നിന്ന് വീണാണ് മരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.
- 30,000 അടി ഉയരത്തിൽ \“ജീവന്മരണ പോരാട്ടം\“; എയർലൈൻസ് ജീവനക്കാരന് രക്ഷകരായി രണ്ട് ഇന്ത്യൻ ഡോക്ടർമാർ Gulf News
- \“സഹവാസികളുമായി വഴക്ക്, ഫ്ലാറ്റിൽ നിന്ന് ഇറങ്ങിപ്പോയി\“: ദുരൂഹത ഒഴിയാതെ ദുബായിൽ മലയാളി യുവാവിന്റെ മരണം; ഞെട്ടലിൽ പ്രവാസലോകം Gulf News
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത മേരിയെ അൽപസമയത്തിനകം ഉച്ചയ്ക്ക് 1.30ഓടെ പാർക്കിങ് ഏരിയയിൽ മരിച്ച നിലയിൽ ജീവനക്കാർ കണ്ടെത്തുകയായിരുന്നു. പടോങ് പൊലീസ് സ്റ്റേഷനിലെ പൊലീസ് ക്യാപ്റ്റൻ ചന്നറോങ് പ്രകോങ്ക്കുയ സംഭവസ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മരണകാരണം കണ്ടെത്തുന്നതിനായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വച്ചിറ ഫുക്കറ്റ് ആശുപത്രിയിലേക്ക് മാറ്റി.
∙ ദുരൂഹതയുണർത്തുന്ന സോഷ്യൽ മീഡിയ ഇടപെടലുകൾ
മരിക്കുന്നതിന് അൽപസമയം മുൻപ് മേരി സോഷ്യൽ മീഡിയ അക്കൗണ്ടിൽ 1998ലെ ‘ദി ട്രൂമാൻ ഷോ’ (The Truman Show) എന്ന സിനിമയിലെ അവസാന രംഗം പങ്കുവെച്ചിരുന്നു. നടൻ ജിം കാരിയുടെ കഥാപാത്രമായ ട്രൂമാൻ ബർബാങ്ക് പറയുന്ന, ‘ഞാൻ നിങ്ങളെ കാണുന്നില്ലെങ്കിൽ, ഗുഡ് ആഫ്റ്റർനൂൺ, ഗുഡ് ഈവനിങ്, ഗുഡ് നൈറ്റ്’ എന്ന വാചകമാണ് അവർ പോസ്റ്റ് ചെയ്തത്. കൂടാതെ, അവരുടെ മറ്റൊരു ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ യൂസർനെയിം ‘മേരി മഗ്ദലീൻ ഡൈഡ്’ എന്ന് മാറ്റിയിരുന്നത് ദുരൂഹത വർധിപ്പിക്കുന്നുണ്ട്. മേരി മഗ്ദലീൻ ∙ Instagram/@marymagdalenedied
∙ പ്ലാസ്റ്റിക് സർജറികളിലൂടെ പ്രശസ്തിയിലേക്ക്
മെക്സിക്കൻ-കനേഡിയൻ മോഡലായ മേരി മഗ്ദലീൻ ശസ്ത്രക്രിയകളിലൂടെയാണ് പ്രശസ്തയായത്. ഇവരുടെ യഥാർഥ പേര് ഡെനിസ് എന്നാണ്. 12–ാം വയസ്സിൽ ലഹരി ഉപയോഗിച്ച് തുടങ്ങിയിരുന്നതായി മേരി പിന്നീട് വെളിപ്പെടുത്തിയിരുന്നു. മൂക്ക്, പുരികം മുതൽ സ്വകാര്യ ഭാഗങ്ങളിൽ മേരി പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നു. പല രാജ്യങ്ങളിലും ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ നിയമവിരുദ്ധമായതിനാൽ മേരി കൊളംബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്താണ് ചികിത്സകൾ നടത്തിയിരുന്നത്. പ്ലാസ്റ്റിക് സർജറികൾക്ക് ഇന്റർനെറ്റിൽ ലഭിച്ച പ്രശസ്തി മുതലെടുത്താണ് ധനസമ്പാദനം നടത്തിയിരുന്നത്. ഇത്തരം ശസ്ത്രക്രിയകൾ മേരിക്ക് ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിച്ചിട്ടുണ്ട്. മേരി മഗ്ദലീൻ ∙ Instagram/@skinny_fists, @marymagdelene.art
മേരിയുടെ മരണത്തിൽ റാപ്പർ ക്രെയ്ഷോൺ, റുപോളിന്റെ ഡ്രാഗ് റേസ് താരം പ്ലെയിൻ ജെയ്ൻ ഉൾപ്പെടെ നിരവധി സെലിബ്രിറ്റി സുഹൃത്തുക്കൾ ആദരാഞ്ജലികൾ അർപ്പിച്ചു. മെക്സിക്കൻ എംബസി, പടോങ് പൊലീസ്, കുടുംബാംഗങ്ങൾ എന്നിവരുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
(Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @marymagdalenedied, @skinny_fists, @marymagdelene.art എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന്) English Summary:
Mary Magdalene\“s death in Thailand has sparked investigations into the circumstances surrounding the event. The influencer, known for extensive plastic surgeries, was found dead in Phuket. Authorities are looking into social media posts and other factors to determine the cause of death. |