search

കോൺഗ്രസ് യോഗം: മൂന്നാം വട്ടവും തരൂർ എത്തിയില്ല

cy520520 8 hour(s) ago views 1020
  



ന്യൂഡൽഹി ∙ കോൺഗ്രസ് എംപിമാർക്കായി നടത്തിയ യോഗത്തിൽ മൂന്നാംവട്ടവും ശശി തരൂർ പങ്കെടുത്തില്ല. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണു യോഗം വിളിച്ചത്. തരൂരിന്റെ അസാന്നിധ്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതികരണം. ചണ്ഡിഗഡ് എംപി മനീഷ് തിവാരിയും പങ്കെടുത്തില്ല.

  • Also Read കാബിനറ്റ് മന്ത്രിമാരാരുമില്ല; രാജ്യസഭ നിർത്തിവച്ചു   


കഴിഞ്ഞദിവസം കൊൽക്കത്തയിലെ പരിപാടിക്കു പോയ തരൂർ ഇന്നലെ ഡൽഹിയിലുണ്ടായിരുന്നില്ല. നവംബർ 30നു പാർട്ടി വിളിച്ച യോഗത്തിലും തരൂർ പങ്കെടുത്തിരുന്നില്ല. സമഗ്ര വോട്ടർ പട്ടിക (എസ്ഐആർ) പരിഷ്കരണവുമായി ബന്ധപ്പെട്ടു കോൺഗ്രസ് വിളിച്ച യോഗത്തിലും വിട്ടുനിന്നു.  

തദ്ദേശ തിരഞ്ഞെടുപ്പിലെ തിരക്കിനെത്തുടർന്ന് ചില കേരള എംപിമാരും ഈ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. വ്ലാഡിമിർ പുട്ടിന്റെ സന്ദർശനവേളയിൽ രാഷ്ട്രപതി വിളിച്ച അത്താഴവിരുന്നിൽ അടക്കം തരൂരിന്റെ സാന്നിധ്യം വലിയ ചർച്ചയായിരുന്നു.
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • ‘പാതിരാത്രി മുന്നിൽ കടൽപ്പാമ്പ്, കണവ...; വലയിലെ ചതിയിൽ കാൽപാദം അറ്റു; കേരളം ലക്ഷ്യമാക്കി അവരെത്തുന്നത് മീനുകളെ ഇല്ലാതാക്കാൻ...’
      

         
    •   
         
    •   
        
       
  • ഒറ്റയാൾപ്പട്ടാളങ്ങൾ– ‘ഉൾക്കാഴ്ച’യിൽ ബി.എസ്.വാരിയർ എഴുതുന്നു
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ഉൾപ്പെടെ ക്ഷണം ഇല്ലാതിരിക്കെ ആയിരുന്നു തരൂർ വിരുന്നിൽ പങ്കെടുത്തത്. വന്ദേമാതരത്തിന്റെ 150–ാം വർഷവുമായി ബന്ധപ്പെട്ടും തിരഞ്ഞെടുപ്പു പരിഷ്കാരത്തെക്കുറിച്ചും ലോക്സഭയിൽ നടന്ന ചർച്ചകളിൽ കോൺഗ്രസ് എംപിമാരുടെ പ്രകടനത്തെ രാഹുൽ  അഭിനന്ദിച്ചു. English Summary:
Congress Meeting: Tharoor Fails to Attend for the Third Time
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156340