തിരുവനന്തപുരം ∙ ശബരിമല സ്വർണക്കവർച്ചയും രാഹുൽ മാങ്കൂട്ടത്തിൽ കേസുമൊക്കെ തിരഞ്ഞെടുപ്പ് ചർച്ചകളിൽ നിറഞ്ഞു നിന്നെങ്കിലും ഇന്നലെ പൂർത്തിയായ തദ്ദേശ വോട്ടെടുപ്പിൽ കാര്യമായ രാഷ്ട്രീയ തരംഗം ഉണ്ടായിട്ടില്ലെന്ന് പോളിങ് ശതമാനത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തൽ.
- Also Read ആശയക്കുഴപ്പം മൂലം അബദ്ധം; പരിഹരിക്കാൻ ഒഫീഷ്യൽ കള്ളവോട്ട് !
തരംഗം ഉണ്ടായിരുന്നെങ്കിൽ പോളിങ് ശതമാനം കുതിച്ചുയരുമായിരുന്നെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്തെ ഉയർന്ന പോളിങ് നിരക്ക് അവിടെ യുഡിഎഫിന് അനുകൂലമായേക്കും. കഴിഞ്ഞ തവണയും മലപ്പുറത്ത് ഉയർന്ന പോളിങ് നിരക്കായിരുന്നു.
കഴിഞ്ഞ 2 തവണത്തേതിനെക്കാൾ കുറവാണ് ഇത്തവണത്തെ പോളിങ് ശതമാനമെന്നാണ് രണ്ടാം ഘട്ടത്തിലെ 7 ജില്ലകളിലെ പ്രാഥമിക കണക്കുകൾ കൂടി ചേർക്കുമ്പോഴുള്ള സൂചന. എന്നാൽ, വോട്ടു ചെയ്തവരുടെ എണ്ണത്തിൽ ഇക്കുറി വർധനയുണ്ട്. പോളിങ് ശതമാനം 75.95 ൽ എത്തിയ കഴിഞ്ഞ തവണ 2.10 കോടി പേരാണ് വോട്ടു രേഖപ്പെടുത്തിയത്. ഇക്കുറി പ്രാഥമിക കണക്കുകളനുസരിച്ച് മുക്കാൽ ലക്ഷം പേർ അധികം വോട്ടു രേഖപ്പെടുത്തിയിട്ടുണ്ട്. പോളിങ് ശതമാനം 73.69 ആയി കുറയുകയും ചെയ്തു.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
വോട്ടർ പട്ടിക ശുദ്ധീകരിക്കാത്തതാണ് പോളിങ് ശതമാനം കുറയാൻ കാരണമായി രാഷ്ട്രീയ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നത്. വർഷങ്ങളായി വിദേശത്തു താമസിക്കുന്നവരും രാജ്യത്തിനും സംസ്ഥാനത്തിനും പുറത്ത് പഠിക്കാൻ പോയ കുട്ടികളും പട്ടികയിലുണ്ടെങ്കിലും വോട്ടു ചെയ്യാനെത്താത്തതും പോളിങ് നിരക്ക് കുറയാൻ കാരണമാണ്.
വർഷം വോട്ട് ചെയ്തവർ പോളിങ് ശതമാനം
1995 1,50,74,169 73.5%
2000 1,48,73,110 66.09%
2005 1,69,84,236 70.35%
2010 1,83,26,367 76.32%
2015 1,95,24,397 77.76
2020 2,10,05,743 75.95%
2025 2,10,78,761 73.69% (ഇതുവരെയുള്ള കണക്ക് പ്രകാരം) English Summary:
Kerala Election Analysis: Voter Turnout Dips, But More People Voted. Here\“s Why. |