തിരുവനന്തപുരം ∙ സംസ്ഥാന രാഷ്ട്രീയം ഉറ്റുനോക്കുന്ന ജനവിധി നാളെ പുറത്തു വരുമ്പോൾ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം അൽപം കുറഞ്ഞാലും പൊതുവിൽ പുലർത്താറുള്ള ആധിപത്യം തുടരുമെന്ന ഉറച്ച വിശ്വാസത്തിലാണ് എൽഡിഎഫ്. 2010 ലെ അട്ടിമറി വിജയത്തിന് അടുത്തു നിൽക്കുന്ന നേട്ടമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്. ഇരു മുന്നണികളെയും ഞെട്ടിച്ച് കേരളത്തിൽ മൂന്നാം ശക്തിയായി മാറുന്നതിന് അടിവരയിടുന്ന തിരഞ്ഞെടുപ്പാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.
- Also Read തരംഗമില്ലേ?; പോളിങ് നിരക്ക് കുതിക്കാത്തത് നൽകുന്ന സൂചനയെന്ത്
മുന്നണികളുടെ പ്രതീക്ഷകൾ
∙ എൽഡിഎഫ്: ഇന്നലെ പോളിങ് നടന്ന 7 ജില്ലകളിൽ മലപ്പുറവും വയനാടും ഒഴിച്ചുള്ള 5 ജില്ലാ പഞ്ചായത്തുകളും ലഭിക്കുമെന്ന വിശ്വാസത്തിൽ. യുഡിഎഫിന്റെ പക്കലുള്ള കണ്ണൂർ കോർപറേഷന്റെ കാര്യത്തിൽ പ്രതീക്ഷയില്ല. തൃശൂർ കോർപറേഷൻ നിലനിർത്താനാകുമോയെന്നു സംശയമുണ്ട്. കോഴിക്കോട് ഉറപ്പായും ജയിക്കുമെന്ന് കരുതുന്നു.
തിരുവനന്തപുരം, കൊല്ലം കോർപറേഷനുകൾ തുടരുമെന്ന് കരുതുന്നു. 14 ജില്ലാ പഞ്ചായത്തുകളെടുത്താൽ മലപ്പുറം, വയനാട്, എറണാകുളവും ഒഴിച്ച് 11 ഇടത്തും പ്രതീക്ഷ തന്നെ. ബ്ലോക്ക് പഞ്ചായത്തുകളിൽ ഭൂരിപക്ഷം ജയിക്കാനാകുമെന്നതിൽ സംശയമില്ല. മുനിസിപ്പാലിറ്റികളുടെ കാര്യത്തിൽ അതേ ഉറപ്പില്ല. 941 ഗ്രാമപ്പഞ്ചായത്തുകളിൽ 500 ൽ കൂടുതൽ ലഭിക്കുമെന്നാണ് വിശ്വാസം.
- വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
- യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
∙ യുഡിഎഫ്: ഇന്നലെ പോളിങ് നടന്നതിൽ തൃശൂർ, കണ്ണൂർ കോർപറേഷനുകൾ ഉറപ്പിക്കുന്നു. കൊല്ലത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും ഏറെ മുന്നോട്ടു വരുമെന്നു വിശ്വാസം. വയനാട്, മലപ്പുറം ജില്ലാ പഞ്ചായത്തുകൾക്കൊപ്പം കാസർകോട് കൂടി കിട്ടുമെന്നാണ് വിലയിരുത്തൽ. ആദ്യഘട്ടത്തിലെ എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലാ പഞ്ചായത്തുകളും കൂടി ജയിക്കാനായാൽ നിലവിലെ 3 ഇരട്ടി ആക്കാനാകുമെന്നു കണക്കുകൂട്ടൽ.
60 ശതമാനത്തിൽ കൂടുതൽ നഗരസഭകൾ കൂടെ വരുമെന്നും വിശ്വാസം. ഗ്രാമപ്പഞ്ചായത്തുകളുടെ എണ്ണത്തിൽ എൽഡിഎഫുമായി ഏതാണ്ട് ഒപ്പത്തിനൊപ്പം വരുമെന്നും പ്രതീക്ഷ.
∙ എൻഡിഎ: തിരുവനന്തപുരം, തൃശൂർ കോർപറേഷനുകളിൽ വലിയ ഒറ്റക്കക്ഷി ആകുമെന്നു പ്രതീക്ഷ. നിലവിൽ പാലക്കാട്, പന്തളം നഗരസഭകളിൽ ഭരണമുള്ള മുന്നണി അത് പത്താക്കി ഉയർത്താനാകുമെന്ന വിശ്വാസത്തിലാണ്. ഒറ്റപ്പാലം, ഷൊർണൂർ, കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്പൂണിത്തുറ തുടങ്ങിയവയാണ് ഉന്നമിടുന്നത്. 15 ഗ്രാമപ്പഞ്ചായത്തുകൾ 50 ആക്കുന്നതും ലക്ഷ്യം. English Summary:
Kerala Election Verdict: LDF, UDF, NDA on Edge as Suspense Builds for Final Results |
|