search

അപരനുണ്ട്... സൂക്ഷിക്കണം; ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പിനെക്കാൾ പ്രഹരശേഷി

LHC0088 7 hour(s) ago views 607
  



പ്രശസ്തി അൽപം കുറവാണെങ്കിലും പ്രഹരശേഷി കൂടുതലാണു തദ്ദേശ തിരഞ്ഞെടുപ്പിൽ അപരൻമാർക്ക്. വിരലിലെണ്ണാവുന്ന വോട്ടുകൾ വിധി നിർണയിക്കുന്ന തദ്ദേശ വാർഡുകളിൽ അപരസ്ഥാനാർഥി പിടിക്കുന്ന ഒരു വോട്ട് പോലും നിർണായകമാകുമെന്നതു തന്നെ കാരണം. ബാലറ്റിൽ അംഗീകൃത പാർട്ടികൾക്കു മുൻഗണനയില്ലാത്തതും അപരൻമാരുടെ കരുത്ത് വർധിപ്പിക്കുന്നു.

  • Also Read ആശയക്കുഴപ്പം മൂലം അബദ്ധം; പരിഹരിക്കാൻ ഒഫീഷ്യൽ കള്ളവോട്ട് !   


അതുകൊണ്ടാവണം അപരൻമാരുടെ വിളയാട്ടമായിരുന്നു ഈ തദ്ദേശ തിരഞ്ഞെടുപ്പിൽ. കനത്ത പോരു നടക്കുന്ന കോർപറേഷനുകളിലും നഗരസഭകളിലുമാണു അപരൻമാർ കുടുതൽ. തിരുവനന്തപുരം കോർപറേഷനിലെ പേട്ട വാർഡിൽ 3 മുന്നണി സ്ഥാനാർഥികളുടെ പേരുമായി സാമ്യമുള്ള 7 പേരാണു മത്സരിക്കുന്നത്.

ആശയക്കുഴപ്പത്തിന്റെ അക്ഷരമാല

ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ബാലറ്റിൽ ദേശീയ പാർട്ടികളിലെയും സംസ്ഥാന പാർട്ടികളിലെയും സ്ഥാനാർഥികളുടെ പേരാണ് അക്ഷരമാലാ ക്രമത്തിൽ ആദ്യമുണ്ടാവുക. ഇതിനു ശേഷം റജിസ്റ്റേഡ് പാർട്ടികളിലെ സ്ഥാനാർഥികൾ. അതിനും ശേഷമാണ് സ്വതന്ത്രസ്ഥാനാർഥികളുടെ പേരുണ്ടാവുക. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് മുൻഗണനയില്ല.  
    

  • വേദനയ്ക്ക് ആശ്വാസം നൽകുന്ന ‘തന്ത്രം’; ആയുർവേദ വേദനസംഹാരി എങ്ങനെ എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം?
      

         
    •   
         
    •   
        
       
  • യുദ്ധം നൽകിയ ‘സൗഭാഗ്യം’ തീരുന്നു! വോഡ്‌കയ്ക്കു വരെ വില കൂടും; ജനത്തെ പിഴിഞ്ഞ് റഷ്യ; ഇന്ത്യ പിന്നോട്ടു പോയാൽ പുട്ടിൻ കുടുങ്ങും
      

         
    •   
         
    •   
        
       
  • ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ്‌ ഒരു പടികൂടി മുന്നിൽ
      

         
    •   
         
    •   
        
       
MORE PREMIUM STORIES


മുന്നണി സ്ഥാനാർഥികളുടെയും സ്വതന്ത്ര സ്ഥാനാർഥികളുടെയുമെല്ലാം പേര് മലയാളം അക്ഷരമാലക്രമത്തിൽ വരും. അതുകൊണ്ട് മുന്നണി സ്ഥാനാർഥികളുടെ തൊട്ടടുത്തു തന്നെ അപരരും ഇടംപിടിക്കും. ചിലപ്പോൾ ആദ്യം അവരായിരിക്കും. ലോക്സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളുടെ ഫോട്ടോയും ബാലറ്റിലുള്ളതിനാൽ തിരിച്ചറിയാൻ എളുപ്പമാണ്. എന്നാൽ, തദ്ദേശ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും മാത്രമേ ബാലറ്റിലുണ്ടാകൂ.

ഓരോ വോട്ടും നിർണായകം

ഒരു മണ്ഡലത്തിൽ ശരാശരി 2 ലക്ഷം വോട്ടർമാരുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും 10 ലക്ഷത്തിലേറെ വോട്ടർമാരുള്ള ലോക്സഭാ തിരഞ്ഞെടുപ്പിലും അപരർ പിടിക്കുന്ന വോട്ടുകൾ നിർണായകമാകുന്നതു ചുരുക്കമാണ്. എന്നാൽ, ശരാശരി 2000 വോട്ടുകൾ മാത്രമുള്ള തദ്ദേശ വാർഡുകളിൽ മിക്കയിടത്തും ജയം നൂറിൽ താഴെ വോട്ടുകൾക്കായിരിക്കും. ഇവിടെ അപരന്മാർ പിടിക്കുന്ന വോട്ടുകൾ വിധി നിർണയിക്കും.

.അപരർ വരുംവഴി

അപരൻമാരുടെ അപഹാരമേറ്റുവാങ്ങുന്ന മുന്നണികൾ തന്നെയാണ് അവരെ തപ്പിയെടുത്ത് എതിരാളികൾക്കെതിരെ മത്സരിപ്പിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചേർത്തല മണ്ഡലത്തിൽ മുന്നണി സ്ഥാനാർഥിയുടെ അപരനായി മത്സരിച്ചയാൾ ഈ തിരഞ്ഞെടുപ്പിൽ എതിർ മുന്നണിയുടെ സ്ഥാനാർഥിയാണ്.

മലപ്പുറം ജില്ലയിലെ പുളിക്കൽ പഞ്ചായത്തിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മുന്നണി സ്ഥാനാർഥിക്കെതിരെ അപരനായി മത്സരിച്ചയാൾ ഈ തിരഞ്ഞെടുപ്പിൽ അതേ പഞ്ചായത്തിലെ മറ്റൊരു വാർഡിൽ എതിർമുന്നണിയുടെ  സ്ഥാനാർഥി. കഥയവിടെ തീർന്നില്ല, കഴിഞ്ഞ വട്ടം അപരൻ പിടിച്ച വോട്ടുകാരണം തോറ്റ മുന്നണി സ്ഥാനാർഥി ഇത്തവണ പഴയ അപരനെതിരെ മത്സരിക്കുന്നു. മുന്നണി സ്ഥാനാർഥിയായല്ല, അപരനായിതന്നെ. പേരിലെ സാദ്യശ്യം പരസ്പരം പാരയാകുമെന്നു ചുരുക്കം. English Summary:
Vote Splitting Explained: The Hidden Power of Namesakes in Kerala Politics
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158594