search

‘ശബരിമല സ്വർണക്കൊള്ളക്കാരെ ചേർത്തുപിടിക്കുന്ന തൊലിക്കട്ടി അപാരം’: പിണറായിയുടെ 13 ചോദ്യങ്ങൾക്കും സതീശന്റെ മറുപടി

Chikheang 4 hour(s) ago views 769
  



തിരുവനന്തപുരം ∙ തനിക്കു നേരെ ചോദ്യങ്ങളുന്നയിച്ച മുഖ്യമന്ത്രിക്കു മറുപടി നൽകിയും സംവാദത്തിനു ക്ഷണിച്ചും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുഖ്യമന്ത്രിയുടെ 13 ചോദ്യങ്ങളിൽ പരസ്യ സംവാദത്തിനു തയാറാണെന്നും അദ്ദേഹം പറഞ്ഞു. ചോദ്യങ്ങളിൽ മുഖ്യമന്ത്രി ഒഴിവാക്കിയ ശബരിമല വിഷയമാണ് മറുപടിയിൽ സതീശൻ ആദ്യം ഉന്നയിച്ചത്. മോഷ്ടാക്കളെ ചേർത്തുപിടിക്കുകയും ഒപ്പം കോൺഗ്രസിനെയും യുഡിഎഫിനെയും വിമർശിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയുടെയും പാർട്ടി നേതാക്കളുടെയും തൊലിക്കട്ടി അപാരമാണെന്നും സതീശൻ വിമർശിച്ചു.

  • Also Read ശബരിമല സ്വർണക്കൊള്ള: അറസ്റ്റെല്ലാം ഇനി തിരഞ്ഞെടുപ്പിന് ശേഷം   


സതീശന്റെ മറുപടി

1. ലൈഫ് മിഷൻ: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് 4.5 ലക്ഷത്തിലേറെ വീടുകൾ നിർമിച്ചു.


2. വിഴിഞ്ഞം: 4000 കോടി രൂപയുടെ പദ്ധതിക്ക് പിന്നിൽ 6000 കോടിയുടെ റിയൽ എസ്‌റ്റേറ്റ് ഇടപാട് ആരോപിച്ച അന്നത്തെ സിപിഎം സെക്രട്ടറിയാണ് ഇന്ന് കേരളത്തിന്റെ മുഖ്യമന്ത്രി.

3. വയനാട് തുരങ്കപ്പാത: പരിസ്ഥിതി പഠനം പോലും നടത്താതെ പദ്ധതി നടപ്പാക്കുന്നതിനെയാണ് എതിർത്തത്.

4. തീരദേശ ഹൈവേ: ഡിപിആർ പ്രസിദ്ധീകരിക്കാതെയും സാമൂഹിക പരിസ്ഥിതി ആഘാതപഠനം നടത്താതെയും നടപ്പാക്കരുതെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.

5. ക്ഷേമപെൻഷൻ: ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമെന്ന് 2021ൽ പറഞ്ഞവർ നാലര വർഷം ഒരു രൂപ പോലും വർധിപ്പിക്കാതെ ജനങ്ങളെ കബളിപ്പിച്ചു.

6. ദേശീയപാത വികസനം: ദേശീയപാത വികസനത്തിന് സഹായകരമായത് യുപിഎ സർക്കാർ പാസാക്കിയ എൽഎആർആർ നിയമമാണ്.

7. ഗെയിൽ പൈപ് ലൈൻ: ഗെയിൽ ഭൂമിക്കടിയിലെ ബോംബാണെന്ന് പ്രക്ഷോഭം നടത്തിയ ആൾ ഇപ്പോൾ മന്ത്രിയാണ്.

8. കിഫ്ബി: ബജറ്റ് വഴി പദ്ധതി അടങ്കലിന്റെ ഭാഗമായി നടത്തുന്ന പദ്ധതികൾ മാത്രമാണ് കിഫ്ബിയിലൂടെ നടപ്പാക്കുന്നത്.

9. അതിദാരിദ്ര്യമുക്ത പദ്ധതി: 4.5 ലക്ഷം പരമദരിദ്രരുണ്ടെന്ന് പ്രകടനപത്രികയിൽ പറഞ്ഞവരാണ് അതിദാരിദ്ര്യമുള്ള 64,000 പേർ മാത്രമേ സംസ്ഥാനത്ത് ഉള്ളൂവെന്നു പറയുന്നത്.

10. കേരള ബാങ്ക്: സഹകരണ പ്രസ്ഥാനങ്ങളുടെ വിശ്വാസ്യത ഇടതു ഭരണകാലത്തു തകർന്നു.

11. വയനാട്ടിൽ കോൺഗ്രസും യൂത്ത് കോൺഗ്രസും പ്രഖ്യാപിച്ച വീടുകൾ: സർക്കാർ അനുവദിക്കുന്ന സ്ഥലത്ത് വീട് നിർമിക്കുമെന്നാണു ഞങ്ങൾ പറഞ്ഞത്. സ്ഥലം അനുവദിക്കില്ലെന്നു സർക്കാർ പറഞ്ഞ ശേഷമാണ് അതു കണ്ടെത്താൻ ഞങ്ങൾ ശ്രമം തുടങ്ങിയത്. 3 സ്ഥലങ്ങൾ കണ്ടെത്തി..

12. വേഗ റെയിൽപാത: ‘കെ റെയിൽ വരും കേട്ടോ\“ എന്ന വീരവാദം മുഴക്കിയിട്ട് എത്ര കാലമായി?  

13. കെ ഫോൺ: 20 ലക്ഷം പാവപ്പെട്ടവർക്ക് സൗജന്യ ഇന്റർനെറ്റ് കണക്‌ഷൻ നൽകാനെന്ന പേരിൽ 1500 കോടി രൂപ ചെലവിട്ട പദ്ധതിയിൽ ഇതുവരെ എത്ര പേർക്ക് കണക്‌ഷൻ നൽകി?
    

  • ‘റോക്ക്‌സ്റ്റാർ’ നടത്തിയത് കോടികളുടെ ‘ഗ്രാൻഡ് തെഫ്റ്റ്’: ഇന്ത്യന്‍ കമ്പനിയെയും വാങ്ങി: ജീവനക്കാർക്ക് 100 മണിക്കൂർ ജോലി!
      

         
    •   
         
    •   
        
       
  • ‘ചിതയിലിരുന്ന ആ യുവതി മൃതദേഹത്തിൽ സ്വന്തം ശരീരം വരിഞ്ഞുകെട്ടി, ഞാൻ ഭയന്നു വിറച്ചു’: ‌‌ജീവിതംകൊണ്ടു പോരാടിയ രാജാ റാം
      

         
    •   
         
    •   
        
       
  • വിരമിക്കാൻ 7 വർഷം: മക്കളുടെ പഠനത്തിനും നാട്ടിലേക്ക് മടങ്ങാനും നല്ലൊരു ഫിനാന്‍ഷ്യൽ പ്ലാൻ വേണം: ‘റിട്ടയർമെന്റിൽ 1.84 കോടി സമ്പാദിക്കാം’
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
V.D. Satheesan\“s Full Reply to Pinarayi Vijayan\“s 13 Questions: A Point-by-Point Breakdown
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160388