ഫ്രാങ്ക്ഫോർട്ട്∙ കെന്റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റി ക്യാംപസിലുണ്ടായ വെടിവയ്പ്പിൽ ഒരു വിദ്യാർഥി മരിക്കുകയും മറ്റൊരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് വിറ്റ്നി എം. യങ് ജൂനിയർ ഹാളിനടുത്ത് വെച്ചാണ് സംഭവം. വെടിയേറ്റ രണ്ട് വിദ്യാർഥികളിൽ ഒരാൾ മരിച്ചു. പരുക്കേറ്റ മറ്റൊരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു.
- പ്രവാസികൾക്ക് വിദേശത്തുനിന്ന് നാട്ടിലേക്ക് എത്ര സ്വർണം കൊണ്ടുവരാം? വേണ്ട ഇനി ആശയക്കുഴപ്പങ്ങൾ; കസ്റ്റംസ് നിയമങ്ങൾ പഴങ്കഥ Gulf News
- യുകെയിൽ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു Europe News
ക്യാംപസിൽ നിലവിൽ മറ്റ് ഭീഷണികളൊന്നുമില്ലെന്നും, വ്യക്തിപരമായ തർക്കമാണ് വെടിവയ്പ്പിന് കാരണമായതെന്നാണ് പ്രാഥമിക സൂചനയെന്നും അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ് English Summary:
Kentucky State University shooting resulted in one student\“s death and another\“s injury. The incident occurred near Whitney M. Young Jr. Hall, and authorities have one person in custody. |