search

സെൻസസ്: കേരളത്തിൽ 70,000 പേര്‍ക്കു ചുമതല; വിവരശേഖരണം രണ്ടു ഘട്ടമായി

cy520520 12 hour(s) ago views 933
  



ന്യൂഡൽഹി ∙ സെൻസസിനായി എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും 2026 ജനുവരി 15നകം ഉദ്യോഗസ്ഥരെ നിയമിക്കണമെന്നു സെൻസസ് റജിസ്ട്രാർ ജനറൽ നിർദേശിച്ചു. രാജ്യമൊട്ടാകെ 30 ലക്ഷത്തോളം പേരെയാണു നിയോഗിക്കുക. കേരളത്തിൽ എഴുപതിനായിരത്തോളം ഉദ്യോഗസ്ഥർക്കു ചുമതലകളുണ്ടാകും.

  • Also Read നിർത്തിയിട്ട സ്കൂട്ടറിലിരുന്ന കുട്ടി വാഹനമോടിച്ചെന്ന് കേസ്; പൊലീസിന് അമളിപറ്റി, പെറ്റിയടിച്ച് തലയൂരി!   


അധ്യാപകരും ക്ലാർക്കുമാരും ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്കാണു വിവരശേഖരണ (എന്യൂമറേറ്റർ) ചുമതല നൽകുക. 6 എന്യൂമറേറ്റർമാർക്ക് ഒരാൾ എന്ന നിലയിൽ സൂപ്പർവൈസർമാരെയും നിയോഗിക്കും. 700–800 പേരുടെ വിവരങ്ങളാണ് ഓരോ എന്യൂമറേറ്ററും ശേഖരിക്കേണ്ടത്. മൊബൈൽ ആപ്പ് വഴി ഓൺലൈനായാണ് വിവരശേഖരണം നടത്തുക. ഇതിനായി സെൻസസ് മാനേജ്മെന്റ് ആൻഡ് മോണിറ്ററിങ് സിസ്റ്റം എന്ന വെബ്പോർട്ടൽ ആർജിഐ തയാറാക്കിയിട്ടുണ്ട്.

വിവരശേഖരണം രണ്ടു ഘട്ടമായി

2026 ഏപ്രിലിനും സെപ്റ്റംബറിനും ഇടയിലുള്ള 30 ദിവസമാണ് ആദ്യഘട്ട കണക്കെടുപ്പിന് അനുവദിക്കുക. വീട്ടിലെ അടിസ്ഥാന സാഹചര്യങ്ങൾ, ആസ്തികൾ, സൗകര്യങ്ങൾ തുടങ്ങിയ വിവരങ്ങളാണു ശേഖരിക്കുക.
    

  • പ്രതിക്കൂട്ടിൽ പരസ്പരം നോക്കാതെ ദിലീപും പൾസർ സുനിയും ; ഉദ്വേഗത്തിൽ മുങ്ങിയ ആ 10 മിനിറ്റ് ; നടിയെ ആക്രമിച്ച കേസിൽ വിധി പ്രസ്താവം ഇങ്ങനെ
      

         
    •   
         
    •   
        
       
  • വോട്ടു ചെയ്യാൻ ബാങ്ക് പാസ്ബുക്‌ മതി, പക്ഷേ കാലാവധി നോക്കണം; പ്രവാസി വോട്ടർമാർ എന്ത് രേഖ നൽകണം? ‘എൻഡ് ബട്ടൺ’ അമർത്താൻ മറന്നാൽ പ്രശ്നമാണോ?
      

         
    •   
         
    •   
        
       
  • ‘പുസ്തകത്തെപറ്റി ചോദിക്കേണ്ടത് പ്രസാധകരോടല്ല, ട്രെയിനിൽ നടന്നു വിൽക്കുന്നവരോട്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


2027 ഫെബ്രുവരിയിലാണു രണ്ടാം ഘട്ടം. വീട്ടിലെ അംഗങ്ങളുടെ എണ്ണം, ഓരോ വ്യക്തിയുടെയും സാമൂഹിക-സാമ്പത്തിക വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ ഘട്ടത്തിലാണ് ശേഖരിക്കുക. ജാതി സെൻസസും ഇതിനൊപ്പം നടത്തും. ജമ്മു കശ്മീർ, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ച കണക്കിലെടുത്ത് സെപ്റ്റംബറിലാണു രണ്ടാം ഘട്ടം നടത്തുക.  English Summary:
Census: Kerala to Deploy 70,000 Officials for Digital Data Collection
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156454