കൊല്ലം ∙ ദേശീയപാത–66 ഇടിഞ്ഞു താഴ്ന്ന മൈലക്കാട്ട് സർവീസ് റോഡിലെ ഗതാഗതം ഇന്ന് പുനരാരംഭിക്കും. ദേശീയപാത അതോറിറ്റിയുടെ ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘം അടുത്ത ദിവസം സ്ഥലത്ത് പരിശോധന നടത്തും. തുടർന്നു ദേശീയപാത അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവും സ്ഥലം സന്ദർശിച്ചേക്കും. പാലക്കാട് ഐഐടി, കാൻപുർ ഐഐടി എന്നിവിടങ്ങളിൽ നിന്നുള്ള സാങ്കേതിക വിദഗ്ധർ കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു ദേശീയപാത അതോറിറ്റിക്കു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.
ഇന്നു രാവിലെ 9ന് സർവീസ് റോഡിലൂടെ ഗതാഗതം പുനരാരംഭിക്കാനാണു നീക്കം. സർവീസ് റോഡിൽ കൈത്തോടിനു കലുങ്ക് പുനർനിർമിച്ചു. കോൺക്രീറ്റ് പെട്ടികൾ നിരത്തിയാണ് താൽക്കാലിക നിർമാണം നടത്തിയത്. ദേശീയപാതയിലെ മണ്ണ് നീക്കം ചെയ്ത ശേഷം, നീരൊഴുക്കു സുഗമമാക്കുന്നതിന് പൂർണമായി കലുങ്ക് പുനർനിർമിക്കാനാണു തീരുമാനം. തകർന്ന പാതയിലെ മണ്ണു നീക്കം ചെയ്യുന്ന ജോലി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കരാർ കമ്പനിയുടെ മുഴുവൻ തൊഴിലാളികളെയും ഉപകരണങ്ങളും ഇതിനായി വിന്യസിച്ചിട്ടുണ്ട്.
പ്രധാന അപകടസാധ്യതകൾ ഇങ്ങനെ:
ദേശീയപാത അതോറിറ്റി നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തലുകൾ:
∙ തലപ്പാടി – ചെങ്ങള: കുറഞ്ഞ കനത്തിലാണു ചെരിവുകളിലെ ഷോർട്ക്രീറ്റ്.
∙ ചെങ്ങള – നീലേശ്വരം: ചെരിവിൽനിന്ന് വെള്ളം ഒഴുകാൻ ആവശ്യത്തിനു നീർവാർച്ചാ ദ്വാരങ്ങളില്ല (വീപ് ഹോൾ)
∙ നീലേശ്വരം – തളിപ്പറമ്പ്: വെട്ടിയൊരുക്കിയ പ്രധാന ചെരിവിനു മതിയായ സംരക്ഷണമില്ല. ഉപഗ്രഹ, ഡ്രോൺ ചിത്രങ്ങളിലെ ചാലുകളും ചെരിവ് ഇടിച്ചിലും വലിയ ഉരുൾപൊട്ടൽ സാധ്യത സൂചിപ്പിക്കുന്നു. ഈ പാതയെ അതീവ ദുർബലമായ മേഖലയായി കണ്ടു തുടർച്ചയായ സാങ്കേതിക മേൽനോട്ടവും ചെരിവു പരിപാലനവും ഉറപ്പാക്കണം. മേൽപാലങ്ങളുടെ അടിത്തറയ്ക്കു ബലക്ഷയമുണ്ട്.
- ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
- വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
- അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
MORE PREMIUM STORIES
∙ തളിപ്പറമ്പ് – മുഴപ്പിലങ്ങാട് : പ്രധാന ഭാഗങ്ങൾ ഇടിഞ്ഞുതാഴുന്നതിനും അടിത്തറയുടെ ബലക്ഷയത്തിനും സാധ്യത. കാനം പുഴ മുറിച്ചുകടക്കുന്ന ഭാഗത്തും വയഡക്ട് വേണം. ചെങ്കൽ ചെരിവുകൾ വെട്ടിയെടുത്ത ഭാഗത്തെ ബലക്കുറവ് മണ്ണിടിച്ചിലിനു കാരണമാകും.
∙ അഴിയൂർ–വെങ്ങളം: നേരത്തേ മണ്ണിടിച്ചിലുണ്ടായ ഈ ഭാഗത്ത് നിർമിക്കാൻ ഉദ്ദേശിക്കുന്ന സംരക്ഷണഭിത്തിക്കും നിലവിലെ സാഹചര്യം ഭീഷണിയാണ്.
∙ രാമനാട്ടുകര ജംക്‌ഷൻ - വളാഞ്ചേരി ബൈപാസ്: പ്രദേശത്തു സമഗ്രമായ സീസ്മിക് റിഫ്രാക്‌ഷൻ സർവേ നടത്തണം. മൺതിട്ടയ്ക്കു താഴെയുള്ള, പുഴമണ്ണ് അടിഞ്ഞ് രൂപപ്പെട്ടതും എളുപ്പത്തിൽ താഴുന്നതും ദുർബലവുമായ അടിമണ്ണാണ് കൂരിയാട് ഭാഗം തകരാൻ കാരണം.
∙ കടമ്പാട്ടുകോണം – കഴക്കൂട്ടം: കുന്നുകളുടെ അരികു മുറിച്ചു നിർമിച്ച പാതയിൽ 20–25 മീറ്റർ ഉയരത്തിൽ മണ്ണ് കുത്തനെ വെട്ടിമാറ്റി. ചെരിവു സംരക്ഷിക്കുന്നതിനുള്ള നടപടികളൊന്നും നടപ്പാക്കിയിട്ടില്ല. മണ്ണിടിച്ചിലിന് വലിയ സാധ്യത.
∙ തിരുവനന്തപുരം ബൈപാസ്: ഈഞ്ചയ്ക്കൽ ഭാഗത്തെ സംരക്ഷണ ഭിത്തിക്ക് ബലക്ഷയ ഭീഷണി. 12 മീറ്റർ ഉയരത്തിൽ നിർമിക്കുന്ന ഭിത്തിയുടെ അടിത്തറ ബലപ്പെടുത്താൻ നിർദേശിച്ചിട്ടുള്ള നടപടികൾ പോരാ. English Summary:
National Highway 66 is facing severe safety concerns. The highway has multiple locations that are prone to landslides and have weak foundations and must be taken care of immediately. |