search

വിമാനം താഴ്ന്നുപറക്കും: ഭൂമിയിലെ നിധി തേടി

deltin33 4 hour(s) ago views 150
  



കാസർകോട് ∙ ധാതു നിക്ഷേപം കണ്ടെത്താൻ ചെറുവിമാനങ്ങൾ ഉപയോഗിച്ചുള്ള എയ്റോ ജിയോ ഫിസിക്കൽ സർവേക്ക് കേരളത്തിൽ 12ന് തുടക്കമാകും. കണ്ണൂർ വിമാനത്താവളം കേന്ദ്രീകരിച്ചാണ് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, കർണാടകയിലെ മടിക്കേരി, ദക്ഷിണ കന്നഡ എന്നീ ജില്ലകൾ ഉൾപ്പെടുന്ന പ്രദേശങ്ങൾ ഒരു ബ്ലോക്കായി സർവേ നടത്തുന്നത്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ സർവേ നടത്തുന്നതിനുള്ള ടെൻഡർ നടപടി പുരോഗമിക്കുകയാണ്.

  • Also Read ടേക്ക് ഓഫിന് ഏതാനും നിമിഷങ്ങൾ; വിമാനത്തിനുള്ളിൽ കയറി പ്രാവ്; വീണ്ടും ചർച്ചയായി ഇൻഡിഗോ വിമാനം – വിഡിയോ   


ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) കീഴിലുള്ള ബെംഗളൂരുവിലെ റിമോട്ട് സെൻസിങ് ആൻഡ് ഏരിയൽ സർവേസ് വിഭാഗം നേതൃത്വം നൽകും. കേന്ദ്ര ഖനി മന്ത്രാലയത്തിന്റെ ജിയോ ഫിസിക്കൽ മാപ്പിങ്ങിന്റെ ഭാഗമായാണ് സർവേ.

  • Also Read ഇന്‍ഡിഗോ ടിക്കറ്റ് റീഫണ്ടായി നല്‍കിയത് 610 കോടി; സ്ഥിതി മെച്ചപ്പെടുന്നു, ഇന്ന് 1650 സര്‍വീസുകള്‍   


എയ്റോ ജിയോഫിസിക്കൽ സർവേ

ചെറു വിമാനത്തിൽ മാഗ്നറ്റിക് സ്പെക്ട്രോമെട്രിക് സെൻസറുകൾ ഘടിപ്പിച്ച് താഴ്ന്നു പറന്നുള്ള സർവേയിലൂടെ ഖനനം നടത്താതെ തന്നെ ഭൂമിക്കടിയിലെ ധാതുക്കളെപ്പറ്റി മനസ്സിലാക്കാം. 14 സീറ്റുള്ള വിമാനമാണ് ഉപയോഗിക്കുക. പരമാവധി 10 ദിവസംകൊണ്ട് പൂർത്തിയാക്കും.   
    

  • ഉഗ്രൻ തണുപ്പായി, കുന്നിൻചെരിവുകൾ തിളങ്ങുന്നു; ക്രിസ്മസ് മിസോറമിൽ ആയാലോ? പെർമിറ്റ് എടുത്താൽ കാണാം കാഴ്ചകളും അദ്ഭുതപ്പെടുത്തും മനുഷ്യരെയും
      

         
    •   
         
    •   
        
       
  • വിമാനം റദ്ദാക്കിയാൽ പകരം ടിക്കറ്റ് എങ്ങനെ കിട്ടും? ഇതു ചെയ്താൽ മാത്രം നഷ്ടപരിഹാരം! യാത്രയിൽ പരുക്കേറ്റാൽ 1.3 കോടി വരെ; ഫ്ലൈറ്റ് യാത്രക്കാർ അറിയേണ്ടതെല്ലാം...
      

         
    •   
         
    •   
        
       
  • അന്ന് ആദ്യം മഴയ്ക്കു പഴി! മഴയില്ലാത്തപ്പോൾ വീണ്ടും ദേശീയപാത ഇടിയാൻ കാരണം റെഡിമെയ്ഡ് ഭിത്തിയോ? ഉറപ്പും വീതിയും കൂട്ടൽ ഇനി പ്രായോഗികമോ!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


താഴ്ന്നു പറന്ന് സർവേ

വിമാനങ്ങൾ 80–120 മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 20 കിലോമീറ്റർ വേഗത്തിലാണു പറത്തുക. വിമാനങ്ങൾ താഴ്ന്നു പറക്കുന്നത് കണ്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് കാസർകോട് കലക്ടർ അറിയിച്ചു. സ്പെക്ട്രോമീറ്റർ, മാഗ്‌നറ്റോ മീറ്റർ തുടങ്ങിയ ഉപകരണങ്ങളും സാങ്കേതിക വിദഗ്ധരും വിമാനത്തിലുണ്ടാവും. വിമാനം സഞ്ചരിക്കുന്ന പാതയിൽ ഇരുവശത്തേക്കും 150 മീറ്റർ വീതം സെൻസറുകൾ പരിശോധിക്കും. ഉപഗ്രഹ സർവേകളെ അപേക്ഷിച്ച് കൂടുതൽ വ്യക്തതയുള്ള ഡേറ്റ ലഭിക്കും എന്നതാണ് മെച്ചം.

ഏതൊക്കെ ധാതുക്കൾ?

കൊബാൾട്ട്, കോപ്പർ, ഇൻഡിയം, ലിഥിയം, നിക്കൽ, അയൺ, ക്രോമിയം, സ്വർണം, യുറേനിയം, തോറിയം തുടങ്ങിയവയെല്ലാം സർവേയിലൂടെ കണ്ടെത്താനാവും. ഇത്തരം സർവേയിലൂടെ കർണാടകയിലും ജാർഖണ്ഡിലും സ്വർണവും രാജസ്ഥാനിൽ ലിഥിയവും കണ്ടെത്തി.   

എന്ന് പൂർത്തിയാകും?

രാജ്യത്തെ 21 ബ്ലോക്കുകളിൽ തീരുമാനിച്ച സർവേ 2017ലാണ് ആരംഭിച്ചത്. 7 ബ്ലോക്കുകളിൽ പൂർത്തിയായി. രണ്ടെണ്ണം നടന്നുകൊണ്ടിരിക്കുന്നു. ഒരു ബ്ലോക്കിന്റെ സർവേ പൂർത്തിയാക്കാൻ 2 വർഷമെങ്കിലും വേണം. ധാതു നിക്ഷേപ സാധ്യതാപഠനം പൂർണ രീതിയിൽ പൂർത്തിയാകാൻ പിന്നെയും വർഷങ്ങളെടുക്കും. English Summary:
Aerogeophysical Survey to Begin in Kerala: Aerogeophysical survey in Kerala is set to start on December 12th to explore mineral deposits. The survey, utilizing small aircraft equipped with sensors, aims to identify minerals like lithium, gold, and uranium without mining.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469830