തിരുവനന്തപുരം ∙ തദ്ദേശ വോട്ടർപട്ടികയിലെ ഇരട്ടവോട്ടുകൾ ചർച്ചയാകുന്നതിനിടെ, പോളിങ് ബൂത്തുകളിൽ സ്വന്തം ചെലവിൽ വിഡിയോഗ്രഫി സൗകര്യം ഏർപ്പെടുത്താമെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശം ഉപയോഗപ്പെടുത്താൻ സ്ഥാനാർഥികളും രാഷ്ട്രീയപാർട്ടികളും രംഗത്ത്.
Also Read പോരാട്ടം കടുപ്പിക്കാൻ കോൺഗ്രസ്; പിന്നിൽ വൻതോക്കുകളുണ്ടെന്ന ഹൈക്കോടതി പരാമർശം ആയുധമാക്കും
കണ്ണൂർ ഉൾപ്പെടെ ജില്ലകളിലെ രാഷ്ട്രീയ സാഹചര്യങ്ങളും കള്ളവോട്ടു നടന്നേക്കാമെന്ന ആശങ്കയുമാണു വിഡിയോഗ്രഫിക്കുള്ള അപേക്ഷകൾ വർധിക്കുന്നതിനു പിന്നിൽ. വിഡിയോഗ്രഫിക്കുള്ള അപേക്ഷകളിൽ കലക്ടർമാരാണ് തീരുമാനമെടുക്കുക. അപേക്ഷകളുടെ എണ്ണം നോക്കി ആവശ്യമായ വിഡിയോഗ്രഫർമാരെ കലക്ടർമാർ കണ്ടെത്തും. ആവശ്യമായ പണം കലക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണം. ഇതു തിരഞ്ഞെടുപ്പ് ചെലവായി കണക്കാക്കില്ല. സമ്മതിദാന അവകാശത്തിന്റെ സ്വകാര്യതയ്ക്കു ഭംഗം വരുത്താതെ വേണം വിഡിയോഗ്രഫി നടത്താനെന്നു കമ്മിഷൻ നിർദേശിച്ചിട്ടുണ്ട്. വിഡിയോ പകർപ്പ് കലക്ടർക്ക് അല്ലാതെ മറ്റാർക്കും നൽകാനും പാടില്ല.
പ്രശ്നബാധിത ബൂത്തുകൾ 2500
സംസ്ഥാനത്താകെ രണ്ടായിരത്തി അഞ്ഞൂറോളം പ്രശ്നബാധിത ബൂത്തുകളുടെ പട്ടികയാണു പൊലീസ് തിരഞ്ഞെടുപ്പ് കമ്മിഷനു കൈമാറിയിട്ടുള്ളത്. ഇവയിൽ കമ്മിഷൻ നേരിട്ടു വെബ്കാസ്റ്റിങ് സൗകര്യം ഏർപ്പെടുത്തും. ആകെ 33,711 പോളിങ് ബൂത്തുകളാണുള്ളത്.
കേന്ദ്രമോ പുതിയ ചട്ടമോ വിമാന യാത്രക്കാരെ ചതിച്ചത്? ഇന്ത്യയിൽ പൈലറ്റുമാരെ കിട്ടാനില്ല; ‘വ്യോമയാന വിദഗ്ധർക്കു പകരം ഐഎഎസുകാർ!’
വായ്പ നേരത്തേ അടച്ചു തീർക്കാം, പലിശയിൽ ലക്ഷങ്ങൾ ലാഭിക്കാം; റീപോ നിരക്ക് കുറച്ചതിന്റെ നേട്ടം എങ്ങനെ സ്വന്തമാക്കാം? എഫ്ഡി ഇട്ടവരും ശ്രദ്ധിക്കണം
എന്തുകൊണ്ട് ആ ബന്ധം ‘തുല്യ’മല്ല? ‘എംഎൽഎയ്ക്കുണ്ട് പ്രിവിലേജ്, രാഹുൽ ഇങ്ങനെ ഓടുകയാണോ വേണ്ടത്?’
MORE PREMIUM STORIES
English Summary:
Kerala Election Commission\“s New Rule: Candidates Can Now Fund Videography to Stop Fraudulent Voting