search

സ്ത്രീയുടെ സമ്മതമില്ലാതെ ഫോട്ടോ: എപ്പോഴും ലൈംഗിക അതിക്രമമല്ലെന്ന് കോടതി

Chikheang 11 hour(s) ago views 222
  



ന്യൂഡൽഹി ∙ സമ്മതമില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുക്കുന്നത് എപ്പോഴും ലൈംഗിക അതിക്രമമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി.സമ്മതമില്ലാതെ ഫോണിൽ ഫോട്ടോ എടുത്തയാൾക്കെതിരെ സ്ത്രീ നൽകിയ പരാതിയിലാണ് ജസ്റ്റിസുമാരായ എൻ.കോടീശ്വർ സിങ്, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ തീരുമാനം. സ്വകാര്യ കൃത്യങ്ങളിൽ ഏർപ്പെടാത്ത സമയങ്ങളിൽ ചിത്രമെടുക്കുന്നത് ഐപിസി സെക്‌ഷൻ 354 സിയുടെ പരിധിയിൽ വരില്ലെന്നാണു കോടതി നിരീക്ഷിച്ചത്.

  • Also Read വിചാരണയില്ലാതെ 5 വർഷം ജയിലിൽവിചാരണയില്ലാതെ 5 വർഷം ജയിലിൽ; പ്രഫ.ഹാനി ബാബുവിന് ജാമ്യം   


അപമാനിക്കലോ സ്വകാര്യതയുടെ ലംഘനമോ ഹർജിക്കാരിക്കെതിരെ നടന്നിട്ടില്ലെന്നും ബെഞ്ച് അഭിപ്രായപ്പെട്ടു.  2020 ൽ കൊൽക്കത്തയിലാണു കേസിനാസ്പദമായ സംഭവം. പരാതിക്കാരി സുഹൃത്തിനും ജോലിക്കാർക്കുമൊപ്പം ഒരു സ്ഥലത്തു പ്രവേശിക്കാൻ ശ്രമിച്ചപ്പോൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയെന്നും അനുവാദമില്ലാതെ ഫോട്ടോയും വിഡിയോയും പകർത്തിയെന്നുമാണ് കേസ്. English Summary:
Understanding the Law: Photo without consent of a woman is not always considered sexual harassment, as clarified by a recent court ruling. The bench observed that the act does not fall under Section 354C of the IPC if the person is not engaged in private acts.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160634