search

വോട്ട്ചുരം കടന്നാൽ വയനാട്ടിൽ വിജയച്ചിരി; ഉരുൾപൊട്ടൽ ദുരന്തം പ്രധാന ചർച്ചാ വിഷയം

LHC0088 7 hour(s) ago views 526
  



കൽപറ്റ ∙ യുഡിഎഫ് കോട്ടയെന്നാണു വിളിപ്പേരെങ്കിലും ചില തിരഞ്ഞെടുപ്പുകളിൽ വയനാട് എൽഡിഎഫിനെയും കാര്യമായി പരിഗണിക്കാറുണ്ട്. വയനാട്ടിലെ 3 നിയമസഭാ മണ്ഡലങ്ങളിലും എൽഡിഎഫ് എംഎൽഎമാരായ കാലമുണ്ടായിരുന്നു. കഴിഞ്ഞ തവണ നറുക്കെടുപ്പിലെ ഭാഗ്യമൊന്നു മാത്രമാണു ജില്ലാ പഞ്ചായത്ത് ഭരിക്കാൻ യുഡിഎഫിനെ സഹായിച്ചത്. എങ്കിലും കഴിഞ്ഞ ലോക്സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിലെ മിന്നുംപ്രകടനം തദ്ദേശതിരഞ്ഞെടുപ്പിലും ആവർത്തിക്കാനാകുമെന്ന ഉറപ്പ് യുഡിഎഫിനുണ്ട്. കണക്കും ചരിത്രവും ഭൂമിശാസ്ത്രവുമെല്ലാം യുഡിഎഫ് അനുകൂലമാകുമ്പോഴും തിരഞ്ഞെടുപ്പിലെ രസതന്ത്രം തുണയ്ക്കുമെന്ന ആത്മവിശ്വാസമാണ് എൽഡിഎഫിന്. ജില്ലയിൽ ആകെയുള്ള 629 തദ്ദേശസീറ്റുകളിൽ 489 സീറ്റും സംവരണമാണ്. പലയിടത്തും സാമൂഹിക സമവാക്യങ്ങൾ അട്ടിമറിക്കപ്പെട്ടുവെന്ന പരിഭവം മുന്നണികളിലുണ്ടുതാനും.

  • Also Read കുട്ടിയെ കരയിച്ചു, പക്ഷിക്കടത്തുകാർ വലയിൽ; പിടികൂടിയത് ലക്ഷങ്ങൾ വില മതിക്കുന്ന വിദേശ പക്ഷികളെ   


23 പഞ്ചായത്തുകളിൽ 16ഉം യുഡിഎഫിനൊപ്പമാണ്. 3 ൽ 2 നഗരസഭകളും യുഡിഎഫ് ഭരിക്കുന്നു. 4 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം. ഇക്കുറി നില മെച്ചപ്പെടുത്തുക മാത്രമല്ല, ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കുമെന്നും എൽഡിഎഫ് അവകാശപ്പെടുന്നു. ജില്ലാ പഞ്ചായത്ത് കൂടിയ ഭൂരിപക്ഷത്തിൽ നിലനിർത്തുമെന്നതിൽ യുഡിഎഫ് ക്യാംപിൽ സംശയമേതുമില്ല. ബത്തേരി നഗരസഭ കൂടി പിടിച്ചെടുക്കുമെന്നും കഴിഞ്ഞതവണ കൈവിട്ട പഞ്ചായത്തുകളിലും ഭൂരിപക്ഷം ബ്ലോക്ക് പഞ്ചായത്തുകളിലും ഭരണത്തിലേറി കരുത്തു തെളിയിക്കുമെന്നും യുഡിഎഫ് നേതാക്കൾ‍ പറയുന്നു. പൂതാടി, പുൽപള്ളി പഞ്ചായത്തുകളിലും ബത്തേരി നഗരസഭയിലും പ്രകടനം മെച്ചപ്പെടുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ.

  • Also Read അടിമാലിയിൽ മണ്ണിടിഞ്ഞുണ്ടായ ദുരന്തം: വീട്ടമ്മയെ സഹായിക്കാൻ മമ്മൂട്ടി   


ശക്തികേന്ദ്രങ്ങളിലെ ഗ്രൂപ്പുവഴക്കും വിമതഭീഷണിയുമാണ് യുഡിഎഫിനു പ്രധാന വെല്ലുവിളി. പനമരം ബ്ലോക്ക് പഞ്ചായത്തിലെ പൂതാടി ഡിവിഷനിൽ മത്സരിക്കുന്ന ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർക്കെതിരെ കണിയാമ്പറ്റ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനു ജേക്കബ് വിമതനായി രംഗത്തുണ്ട്. ഇടതുകോട്ടയായ തിരുനെല്ലി പഞ്ചായത്തിൽ എൽഡിഎഫ് അംഗീകരിച്ച സിപിഐ സ്ഥാനാർഥിക്കെതിരെ സിപിഎം സ്വന്തം സ്ഥാനാർഥിയെ നിർത്തി. 2 ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ഉൾപ്പെടെ 37 സീറ്റുകളിൽ സ്ഥാനാർഥികളെ കണ്ടെത്താൻ എൻഡിഎയ്ക്കു കഴിഞ്ഞിട്ടില്ല.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഉരുൾപൊട്ടൽ ദുരന്തം മേപ്പാടി പഞ്ചായത്തിലെ 3 വാർഡുകളെ മാത്രമാണു ബാധിച്ചതെങ്കിലും വയനാട്ടിലാകെ പ്രധാന തിരഞ്ഞെടുപ്പ് ചർച്ചകളിലൊന്നു ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളാണ്. ബ്രഹ്മഗിരി സഹകരണ സൊസൈറ്റി പ്രതിസന്ധിയും ദുരന്ത പുനരധിവാസ പ്രവർത്തനങ്ങളിലെ വീഴ്ചയുമാണു എൽഡിഎഫിനെതിരായ പ്രചാരണായുധം. സഹകരണബാങ്ക് നിയമനക്കോഴവിവാദവും ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച ഭവനപദ്ധതി എവിടെയുമെത്താത്തതും യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നു. English Summary:
Wayanad\“s Electoral Battle: Wayanad local body elections are set for a tight contest as the UDF aims to retain its stronghold against a confident LDF. Key campaign issues include the aftermath of the landslide tragedy and internal party conflicts, which are influencing the political dynamics across the district.
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
158594