search

‘സംശയപ്പട്ടിക’ തയാറാക്കില്ല: നിയമത്തിൽ വ്യവസ്ഥയില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ

deltin33 3 hour(s) ago views 392
  



തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടുകൾ കണ്ടെത്തിയതു സംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾ പരാതി ഉന്നയിച്ചെങ്കിലും കള്ളവോട്ടുകൾ തടയാൻ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേതു പോലെ ‘സംശയപ്പട്ടിക’ തയാറാക്കില്ല. തദ്ദേശ തിരഞ്ഞെടുപ്പിന്റെ നടപടിക്രമങ്ങളിലും നിയമങ്ങളിലും ഇത്തരമൊരു പട്ടികയ്ക്കു വ്യവസ്ഥയില്ലെന്നു സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കി. പട്ടികയ്ക്ക് എതിരെ പരാതി നൽകാൻ 2 തവണ അവസരം നൽകിയിരുന്നെന്നും ലഭിച്ചവയിൽ തീർപ്പുണ്ടാക്കിയെന്നുമാണു കമ്മിഷൻ നിലപാട്. കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ ചെയ്യും പോലെ 2023 ലും 2024 ലും സംക്ഷിപ്ത വോട്ടർപട്ടിക തയാറാക്കി ശുദ്ധീകരണം നടത്തിയിട്ടുണ്ടെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.

  • Also Read കോൺഗ്രസിന്റേത് രാജ്യത്ത് ഒരു പാർട്ടിയും എടുക്കാത്ത തീരുമാനം; ബലാത്സംഗ കേസ് പ്രതി ഇപ്പോഴും സിപിഎം എംഎൽഎ: സതീശൻ   


ഇതോടെ വോട്ടെടുപ്പുദിനത്തിൽ പോളിങ് ബൂത്തുകളിൽ സംഘർഷം ഉണ്ടാകുമോയെന്ന ആശങ്കയിലാണു പാർട്ടികൾ. ഇരട്ടവോട്ട് ചാലഞ്ച് ചെയ്യുകയാണ് പിന്നെയുള്ള മാർഗമെങ്കിലും ഇത് എളുപ്പമല്ലെന്നാണു പാർട്ടി നേതാക്കളുടെ വാദം. വോട്ടെടുപ്പ് സുഗമമായി നടക്കാത്ത സാഹചര്യമുണ്ടായേക്കും. വോട്ട് ചെയ്യുന്നത് പൗരന്റെ അവകാശമാണെന്ന അടിസ്ഥാനതത്വത്തിന്റെ ചുവടു പിടിച്ചാണിത്. ഒരിടത്ത് വോട്ട് ചെയ്തപ്പോൾ വിരലിൽ മഷി പുരട്ടിയിട്ടുണ്ടെങ്കിൽ മാത്രം അതേ വോട്ടർ മറ്റൊരിടത്ത് വോട്ട് ചെയ്യുന്നതു തടയാം. വോട്ടെടുപ്പ് സമയത്ത് ഏതെങ്കിലും തിരിച്ചറിയൽ കാർഡ് വോട്ടർ ഹാജരാക്കണം.  

  • Also Read രാഹുൽ: കൈവിട്ട് കോൺഗ്രസ്; സമാന പരാതികളിലെ സിപിഎം നിലപാട് ചർച്ചാവിഷയമാക്കി പാർട്ടി   


ആധാർ കാർഡ്, വോട്ടർ തിരിച്ചറിയൽ കാർഡ് ഉൾപ്പെടെ വിവിധ രേഖകൾ പലയിടങ്ങളിലായി ഹാജരാക്കിയാൽ ഇരട്ട വോട്ട് ചെയ്യാനെത്തുന്ന ആളെ തിരിച്ചറിയില്ല. പട്ടികയിൽ പേരുചേർക്കാ‍ൻ ഏതെങ്കിലും ഒരു രേഖ ഹാജരാക്കിയാൽ മതിയെന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശത്തിലെ പഴുതാണ് ഇതിനു കാരണം. തിരുവനന്തപുരം കോർപറേഷനിലെ വഞ്ചിയൂർ വാർഡിൽ നാനൂറോളം ഇരട്ട വോട്ട് കണ്ടെത്തിയതിനു പിന്നാലെ മിക്ക തദ്ദേശ സ്ഥാപനങ്ങളിലെയും വോട്ടർപട്ടികകൾ  സംശയനിഴലിലാണ്.
    

  • ‘ഓണം ബംപറടിച്ചു, പക്ഷേ ചില കാര്യങ്ങൾ ഞാൻ ചെയ്യില്ല’: കയ്യില്‍ കിട്ടിയ തുക എവിടെ നിക്ഷേപിക്കും? ശരത് എസ്. നായർ പറയുന്നു
      

         
    •   
         
    •   
        
       
  • ഇസ്രയേലിന്റെ പെഗസസ് ആകുമായിരുന്നോ സഞ്ചാർ സാഥി? ‘ആപ്പാ’യ ഉത്തരവ് എന്തുകൊണ്ട് കേന്ദ്രം പിൻവലിച്ചു? വിദഗ്ധർ പറയുന്നു...
      

         
    •   
         
    •   
        
       
  • കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
No \“Suspicious List\“ for Duplicate Votes: Duplicate votes in local body elections will not be managed with a ‘suspicious list’ as the State Election Commission clarifies there is no legal provision for such a measure. This stance has sparked concerns among political parties about the increased risk of fraudulent voting and potential conflicts at polling booths.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809