search

ഡിസംബർ മാസത്തിലെ സമ്പൂർണ നക്ഷത്രഫലം; അത്തം, ചിത്തിര, ചോതി, വിശാഖം

Chikheang 3 hour(s) ago views 512
  



അത്തം
ജോലി നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ മറ്റു ജോലികൾക്കു വേണ്ടി ശ്രമിക്കേണ്ടതായ സാഹചര്യം വന്നു ചേരും. പണം മുതൽ മുടക്കിയുള്ള കർമമണ്ഡലങ്ങളിൽ നിന്ന് താൽക്കാലികമായി പിന്മാറുന്നത് നന്നായിരിക്കും. പുതിയ കൃഷി രീതികൾക്ക് തുടക്കം കുറിക്കുവാനും
അത്തം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.  

ചിത്തിര
നിലവിലുള്ള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിതമായ പാഠ്യപദ്ധതിക്ക് ചേരാനുള്ള അവസരം സ്വീകരിക്കുന്നത് ഭാവിയിലേക്ക് ഗുണം ചെയ്യും. സൽകീർത്തിയും സജ്ജനപ്രീതിയും വന്നു ചേരും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകുവാനും ചിത്തിര നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

ചോതി
വിദ്യാർഥികൾക്ക് ഉദ്ദേശിച്ച വിഷയത്തിൽ ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഉദ്യോഗത്തിൽ ഉയർന്ന പദവിയോടു കൂടി സ്ഥാനക്കയറ്റം ലഭിക്കും. വ്യാപാര–വിപണന– വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കാനും ചോതി നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു.

വിശാഖം
വ്യാപാര– വിപണന– വിതരണ മേഖലകളിൽ ക്രമാനുഗതമായ പുരോഗതി കൈവരിക്കും. സംയുക്തസംരംഭങ്ങളിൽ നിന്നു പിന്മാറി സ്വന്തമായി ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുള്ള അവസരം വന്നു ചേരും. ശമ്പളവർധനവ് മുൻകാല പ്രാബല്യത്തോടു കൂടി ലഭിക്കുവാനും വിശാഖം നക്ഷത്രക്കാർക്ക് ഈ ഡിസംബർ മാസത്തിൽ യോഗം കാണുന്നു. English Summary:
December Monthly Horoscope by Kanippayyur Narayanan Namboodirippadu. Monthly predictions for star Atham, Chithira, Chothi, Visakham. Offering insights into your career, finances, relationships, and well-being
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160373