ഇൻസ്റ്റഗ്രാം ട്രെൻഡിനൊപ്പം ചുവടുവച്ച് ഹൻസിക കൃഷ്ണ. ‘റൗഡി റാത്തോർ’ സിനിമയിലെ ‘ചിൻതാ ത ത ചിത്ത ചിത്ത’ എന്ന ഗാനത്തിനാണ് ഹൻസിക ചുവടുവയ്ക്കുന്നത്. സാധാരണ വേഷത്തിൽ നിന്നും സാരിയിലേക്ക് ട്രാൻസിഷൻ നടത്തുന്ന റീൽ സമൂഹമാധ്യമങ്ങളിലിപ്പോൾ തരംഗമാണ്.
റീലിന് ദിയ കൃഷ്ണ നൽകിയ കമന്റും അതിന് ഹൻസിക നൽകിയ മറുപടിയും ശ്രദ്ധേയമാകുന്നുണ്ട്. മേരാ സാരി (ഇത് എന്റെ സാരിയാണ്) എന്നാണ് ദിയ കമന്റ് െചയ്തിരിക്കുന്നത്. ഇതിന് മറുപടിയായി ഹൻസിക ‘മേരീ ഓസി’ എന്ന് കമന്റ് ചെയ്തു. രസകരമായ മറുപടികളാണ് ഈ കമന്റിന് ലഭിക്കുന്നത്. ‘ഓസിയുടെ സാരി ഓസിയതാണല്ലേ’ എന്ന് ഒരു ആരാധകൻ തമാശരൂപേണ ചോദിച്ചു. പതിവു പോലെ ഹൻസികയുടെ ട്രെൻഡിങ് റീലും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. നിരവധി ആരാധകരാണ് റീലിന് അഭിനന്ദനം അറിയിക്കുന്നത്. View this post on Instagram
A post shared by Hansika Krishna (@hansubeeeey)
സമൂഹമാധ്യമലോകത്ത് ഏറെ ആരാധകരുള്ള താരമാണ് ഹൻസിക കൃഷ്ണ. ഹൻസിക പങ്കുവയ്ക്കുന്ന റീലുകൾ ചുരുങ്ങിയ സമയം കൊണ്ട് വൈറലാകാറുണ്ട്. മെയ്‌വഴക്കംക്കൊണ്ട് ആരാധകരെ അതിശയിപ്പിക്കുന്ന ഡാൻസ് റീലുകൾ ഇതിന് മുമ്പും ഹൻസിക പങ്കുവച്ചിട്ടുണ്ട്. ഹൻസികയുടെ വേറിട്ട വസ്ത്രധാരണവും ചർച്ചയാകാറുണ്ട്.
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @hansubeeeey എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Hansika Krishna is trending for her Instagram reel. The reel features a sari transition to the Rowdy Rathore song \“Chinta Ta Ta Chitta Chitta\“, gaining appreciation from her fans and fellow celebrities like Diya Krishna. |
|