മതിലകം ∙ തെരുവുനായയുടെ ആക്രമണം ഭയന്ന് തെങ്ങിൽ കയറിയ പൂച്ചയെ രക്ഷപ്പെടുത്തി. കൂളിമുട്ടം തട്ടുങ്ങൽ സെന്ററിന് വടക്ക് ഭാഗം രണ്ടാം വാർഡ് മുൻ അംഗം ഹസീന ഫത്താഹിന്റെ വീട്ടിലെ വളർത്തുപൂച്ചയാണു വീടിനോട് ചേർന്ന തെങ്ങിൽ കയറിയത്. ചൊവ്വാഴ്ച വൈകിട്ടോടെ നായ്ക്കൾ ആക്രമിക്കാൻ ശ്രമിച്ചപ്പോഴാണ് പൂച്ച രക്ഷയ്ക്കായി തെങ്ങിൽ കയറിയത്. എന്നാൽ ഒരു ദിവസം കഴിഞ്ഞിട്ടും പൂച്ചയ്ക്ക് താഴെയിറങ്ങാൻ കഴിയാതെ ആയതോടെ കൊടുങ്ങല്ലൂരിലെ അഗ്നിരക്ഷാസേന യൂണിറ്റിന്റെ സഹായം തേടുകയായിരുന്നു. സുന്ദരി എന്ന പേരിലുള്ള വീട്ടുകാരുടെ ഓമനയായ പൂച്ചയെ ഉടമ ഫത്താഹ് തന്നെയാണ് തെങ്ങിന് മുകളിൽ കയറി താഴെ ഇറക്കിയത്. English Summary:
Cat rescue in Kerala involved firefighters assisting in rescuing a cat stuck in a tree after being chased by stray dogs. The homeowner climbed the tree to bring the cat down safely after it was trapped for a day. |
|