ന്യൂഡൽഹി ∙ ‘ഞാൻ 9 മാസം ഗർഭിണിയാണ്. എന്തു കുറ്റം ചെയ്തിട്ടാണു നാടുകടത്തിയത് എന്നറിയില്ല. എനിക്കെന്റെ രാജ്യത്തേക്കു മടങ്ങണം. എന്റെ കുഞ്ഞ് അവിടെയാണു ജനിക്കേണ്ടത്’– ബംഗ്ലദേശിലെ ദുരിതങ്ങൾക്കു നടുവിൽനിന്നുള്ള സുനാലിയുടെ നിലവിളിക്ക് ഒടുവിൽ പരിഹാരമായി. അനധികൃത കുടിയേറ്റം ആരോപിച്ചു ബംഗ്ലദേശിലേക്കു നാടുകടത്തിയ സുനാലി ഖത്തൂൻ (26), മകൻ സാബിർ (8) എന്നിവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ‘നിയമം മാനുഷികതയുടെ മുന്നിൽ തലകുനിക്കേണ്ടിവരുന്ന അപൂർവസന്ദർഭങ്ങളുണ്ട്. ഇന്ത്യൻ പൗരരെന്ന് അവർ അവകാശപ്പെടുന്ന സ്ഥിതിക്ക് ഈ കേസ് വ്യത്യസ്തമാണ്’– സുപ്രീം കോടതി പറഞ്ഞു.
Also Read പള്ളിമൈക്കിൽ സഹായവിളി; രക്ഷപ്പെട്ടത് 7 ജീവൻ!
സുനാലിയുടെ പിതാവ് ഭോഡു ഷെയ്ഖ് നൽകിയ ഹർജിയിൽ ഇവരെ തിരിച്ചെത്തിക്കാൻ കൽക്കട്ട ഹൈക്കോടതി സെപ്റ്റംബർ 26നു കേന്ദ്രത്തോടു നിർദേശിച്ചിരുന്നു. അതിനെതിരെ കേന്ദ്രം നൽകിയ ഹർജിയാണു ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്. ‘ഇന്ത്യൻ പൗരനായ ഭോഡു ഷെയ്ഖിന്റെ മകൾക്കും കുട്ടിക്കും സ്വാഭാവികമായും ഇവിടത്തെ പൗരത്വമുണ്ട്’– ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.
Also Read ബ്രിട്ടാസ് എന്ന ബ്രിജ്, വെട്ടിലായി സിപിഎം; വീണ്ടും കുരുക്കായി പിഎം ശ്രീ വിവാദം
ജനന സർട്ടിഫിക്കറ്റും തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള രേഖകളും ഉണ്ടായിരുന്നിട്ടും ഇവരെ നാടുകടത്തിയതിനെ കോടതി വിമർശിച്ചു. മാനുഷിക പരിഗണനയുടെ പേരിൽ ഇവരെ തിരിച്ചെത്തിച്ച് പൗരത്വം തെളിയിക്കാൻ അവസരം നൽകിക്കൂടേയെന്നു കോടതി ചോദിച്ചു. തുടർന്നാണ് കേന്ദ്രം അനുകൂല നിലപാട് അറിയിച്ചത്. സുനാലിക്കു സൗജന്യചികിത്സയും മകനു സംരക്ഷണവും നൽകണമെന്നു കോടതി ബംഗാൾ സർക്കാരിനോടു നിർദേശിച്ചു. അനധികൃത കുടിയേറ്റക്കാരെന്ന് ആരോപിച്ചാണ് സുനാലി ഉൾപ്പെടെയുള്ളവരെ കഴിഞ്ഞ ജൂൺ 8ന് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 27ന് നാടുകടത്തി.
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
നുഴഞ്ഞുകയറ്റക്കാരെന്ന് ആരോപിച്ച് ഓഗസ്റ്റ് 20ന് അവിടത്തെ അധികൃതർ ജയിലിലടച്ചു. ചൊവ്വാഴ്ച ബംഗ്ലദേശിലെ ചപായ് നവാബ്ഗഞ്ച് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. ഡൽഹിയിലെ രോഹിണിയിൽ ദിവസവേതനക്കാരായിരുന്നു തങ്ങളെന്നും 20 വർഷത്തിലേറെയായി ഇവിടെയാണു താമസമെന്നും ഭോഡു ഷെയ്ഖ് പറഞ്ഞു. സുനാലിയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരെക്കൂടി തിരിച്ചെത്തിക്കണമെന്നു ആവശ്യമുയർന്നെങ്കിലും അവർ ബംഗ്ലദേശ് പൗരരാണെന്ന വാദമാണു കേന്ദ്രം ഉന്നയിച്ചത്. കേസ് വീണ്ടും 12ന് പരിഗണിക്കും. English Summary:
Deported While Pregnant: Sunali Khatun\“s Repatriation is now possible after the central government informed the Supreme Court that Sunali Khatun and her son, who were deported to Bangladesh on charges of illegal immigration, could be brought back to India. The Supreme Court acknowledged the unique circumstances of the case, given that they claim to be Indian citizens, and directed the West Bengal government to provide free treatment to Sunali and protection to her son.