കൊച്ചി ∙ സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ തിരക്ക് നിയന്ത്രിക്കാൻ ബൗൺസർമാരെ നിയോഗിക്കരുതെന്ന് ഹൈക്കോടതി. ബൗൺസർ എന്നെഴുതിയ ടീ ഷർട്ടും അനുചിത വേഷവിധാനങ്ങളുമുള്ള സുരക്ഷാ ജീവനക്കാരെ ക്ഷേത്രത്തിൽ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്നാണ് ഉത്തരവ്. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ വൃശ്ചികോത്സവത്തിന്റെ വലിയ വിളക്ക് എഴുന്നള്ളിപ്പ് സമയത്ത് തിരക്ക് നിയന്ത്രിക്കാൻ സ്വകാര്യ സുരക്ഷാ ഏജൻസിയിലെ ബൗൺസർമാരെ ഏർപ്പാടാക്കിയതിന് എതിരെയുള്ള ഹർജിയിലാണ് ജസ്റ്റിസുമാരായ എ.രാജാ വിജയരാഘവൻ, കെ.വി.ജയകുമാർ എന്നിവരുടെ ഉത്തരവ്.
Also Read ശബരിമല സ്വർണക്കൊള്ള: എസ്ഐടി കാലാവധി ഒന്നരമാസം കൂടി നീട്ടി ഹൈക്കോടതി; ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചു
കറുത്ത ബനിയനും പാന്റും ഒപ്പം കാവി ഷാളും ഇട്ടായിരുന്നു ബൗൺസർമാർ തിരക്ക് നിയന്ത്രിച്ചത്. ഇതിനെതിരെ മരട് സ്വദേശിയായ എൻ.പ്രകാശ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ക്ഷേത്രങ്ങളിലെ സുരക്ഷയും തിരക്കു നിയന്ത്രണവും പൊലീസിന്റെയും ദേവസ്വം ഗാർഡുമാരുടെയും ഉത്തരവാദിത്തമാണെന്നും ബൗൺസർമാരെ നിയോഗിക്കുന്നത് തെറ്റായ കീഴ്‌വഴക്കമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം.
Also Read കസ്റ്റമർ കയ്യൊഴിഞ്ഞ ഫാമിലി ട്രീ ഭാഗ്യമായി; ഓർക്കുട്ടിൽ കമന്റ് ഇട്ട് കാൻവാസിങ്; പരാജയപ്പെട്ട സ്റ്റാർട്ടപ്പിന്റെ തിരിച്ചുവരവ്, ഇന്ന് 6 രാജ്യങ്ങളിൽ ഓഫിസ്!
തിരക്ക് നിയന്ത്രിക്കാൻ നിന്നവരുടെ ടീ ഷർട്ടിനു പിന്നിൽ ‘ബൗൺസർ’ എന്നെഴുതിയിരുന്നത് നേരത്തെ കേസ് പരിഗണിച്ചപ്പോൾ കോടതി പരിശോധിക്കുകയും അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ബൗൺസർമാരെ നിയോഗിക്കാനിടയായ സാഹചര്യം ദേവസ്വം ബോർഡ് കോടതിയെ അറിയിച്ചു. വിമുക്ത ഭടന്മാരെയാണ് നേരത്തെ സുരക്ഷയ്ക്കായി നിയോഗിച്ചിരുന്നതെന്നും എന്നാൽ ഭക്തജനത്തിരക്ക് കൂടിയതോടെ ഇവർക്ക് നിയന്ത്രിക്കാൻ സാധിക്കാതായെന്നും ബോർഡ് വ്യക്തമാക്കി. വസ്ത്രത്തിൽ ബൗൺസർ എന്നെഴുതിയിരുന്നവരെ സുരക്ഷയ്ക്കായി നിയോഗിച്ചത് ദൗർഭാഗ്യകരമായിപോയെന്നും ഇനി ആവർത്തിക്കില്ലെന്നും ബോർഡ് പറഞ്ഞു.
ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
തുടർന്ന് ഹർജി തീര്‍പ്പാക്കിക്കൊണ്ടാണ് അനുചിതമായ വസ്ത്രം ധരിച്ചവരെയും ബൗൺസർമാരെയും ക്ഷേത്രങ്ങളിലെ സുരക്ഷയ്ക്കായി നിയോഗിക്കരുതെന്ന് കോടതി വ്യക്തമാക്കിയത്.