വീട്ടിൽ ഒരു ഡോക്ടറുണ്ടാകുക എന്നത് ഒരുകാലത്തു മിക്ക മലയാളികളുടെയും സ്വപ്നമായിരുന്നു. അതു യാഥാർഥ്യമാക്കാൻ മെഡിക്കൽ കോളജുകളിലേക്ക് എത്തിപ്പെടുന്ന കൗമാരക്കാർ അഞ്ചരവർഷവും പിന്നീടുള്ള പിജി പഠനകാലവും അതിനുശേഷമുള്ള സർവീസിന്റെ തുടക്കകാലവും കഴിയുമ്പോഴേക്കും ഏതു സാഹചര്യത്തിലും ജോലി ചെയ്യാനും സമചിത്തതയോടെ പ്രതികരിക്കാനും പരുവപ്പെട്ടിരിക്കും. പക്ഷേ, ആ സമചിത്തതയെ ദൗർബല്യമായിക്കണ്ട് നിയമം കയ്യിലെടുക്കുന്ന തലത്തിലേക്കു സമൂഹത്തിൽ ചിലരെങ്കിലും മാറിയിരിക്കുന്നു.
- Also Read നടരാജന്റെ അലമാരയിൽ 7ലക്ഷവും 50 പവനും; ലക്ഷ്യമിട്ട് അഭിഭാഷകനായ മകൻ, ക്രൂരകൊലപാതകത്തിനു കാരണം ലഹരി മാത്രമല്ല
ഹൗസ് സർജന്റെയോ മെഡിക്കൽ പിജി വിദ്യാർഥിയുടെയോ ദിനചര്യ ഏതാണ്ട് ഇങ്ങനെയാണ്. രോഗികളെ സന്ദർശിക്കാനുള്ള റൗണ്ട്സുകൾ പുലർച്ചെ തുടങ്ങും. ആദ്യം തനിച്ചുള്ള വിശദ റൗണ്ട്സ്, പിന്നീട് സീനിയർ പിജിക്കാരുകൂടെ വീണ്ടും അതേ രോഗികളെ പരിശോധിക്കൽ, അതിനുശേഷം സീനിയർ ഡോക്ടർമാർക്കൊപ്പം റൗണ്ട്സിൽ പങ്കെടുത്ത് അതേ രോഗികളുടെ കാര്യത്തിൽ വിശദ ചർച്ച. ഇത്രയും തവണ ആശുപത്രി മുഴുവൻ ചുറ്റിനടന്ന ശേഷം പ്രഭാതഭക്ഷണംപോലും കഴിക്കാതെ അന്നേദിവസത്തെ ഡിസ്ചാർജ് സമ്മറികൾ തയാറാക്കുക, അഡ്മിഷൻ ഡേ ആണെങ്കിൽ കാഷ്വൽറ്റിയിൽ വരുന്ന കേസുകൾ പരിശോധിച്ച് രോഗികളെ അഡ്മിറ്റ് ചെയ്യാൻ നടപടി സ്വീകരിക്കുക, അതല്ലെങ്കിൽ മണിക്കൂറുകൾ നീളുന്ന ഒപിയിൽ രോഗികളെ പരിശോധിക്കുക, ഇനി അതുമല്ലെങ്കിൽ നീണ്ട സർജറികൾക്കു സഹായിക്കുക. ഇതിനിടയിൽ പിറ്റേന്ന് ഓഫ് നൽകാതെയുള്ള നൈറ്റ് ഡ്യൂട്ടികളും ഉണ്ടാകും. അവധി, കൃത്യസമയത്തു ഭക്ഷണം, എന്റർടെയ്ൻമെന്റ് ഇതൊക്കെ കിട്ടാക്കനിയാണ്.
- Also Read ഒന്നരമാസം മുൻപ് പാടത്ത് പൊട്ടിവീണ വൈദ്യുതക്കമ്പി എടുത്തുമാറ്റാൻ ശ്രമം, ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം; അനാസ്ഥ
മെഡിക്കൽ വിദ്യാഭ്യാസകാലത്ത് ഏറ്റവും പ്രയാസകരമായി തോന്നിയത് രോഗിയുടെ മരണവിവരം അടുത്ത ബന്ധുക്കളെ അറിയിക്കുന്നതാണ്. ദീർഘകാലമായി രോഗമുണ്ടായിരുന്നവരുടെ ബന്ധുക്കളുടേതുപോലെയാകില്ല കുട്ടികളുടെയോ പെട്ടെന്നു രോഗം മൂർഛിച്ചവരുടെയോ ബന്ധുക്കളുടെ പ്രതികരണം. എന്നാൽ, വൈകാരിക പ്രകടനങ്ങൾക്കപ്പുറം ഡോക്ടറെയും ആശുപത്രിയെയും ആക്രമിക്കുക എന്ന തലത്തിലേക്കു സാഹചര്യങ്ങൾ മാറിയിരിക്കുന്നു.
- ഈ ആറ് രസം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ഏഴ് ധാതുക്കൾ നിങ്ങളെ രക്ഷിക്കും: ഭക്ഷണം എങ്ങനെ രോഗങ്ങളെ അകറ്റും?
- അതിർത്തിക്കടുത്ത് ഭയാനകമായ ചിലത് സംഭവിച്ചു: അയലത്തെ ജെൻസീകൾ വീണ്ടും ‘കലിപ്പിൽ’; മാർച്ച് 5ന് നേപ്പാളിൽ എന്തു സംഭവിക്കും?
- ജയയെ അപമാനിച്ച കരുണാനിധിക്ക് ‘ഇടി’: പ്രസംഗ സമയം വരെ നിയന്ത്രിച്ച ‘അമ്മ’യുടെ വിശ്വസ്തൻ; വിജയ് ഒരു പടികൂടി മുന്നിൽ
MORE PREMIUM STORIES
രോഗം മനസ്സിലാക്കുക, കൃത്യമായ ചികിത്സ നൽകുക എന്നതു മാത്രമാണു ഡോക്ടർക്കു ചെയ്യാനാകുക. നിരന്തര ഗവേഷണം നടക്കുന്ന മേഖല കൂടിയാണു വൈദ്യശാസ്ത്രം. പല രോഗങ്ങളുടെയും കാരണങ്ങൾ കണ്ടെത്തുന്നതേയുള്ളൂ. അതോടൊപ്പം ചികിത്സാരീതികളും അടിക്കടി മാറുന്നുണ്ട്. എല്ലാ രോഗികളും ചികിത്സയോട് ഒരേതരത്തിലാകില്ല പ്രതികരിക്കുക. ചിലരിൽ ശസ്ത്രക്രിയാവേളയിലും മറ്റും സങ്കീർണാവസ്ഥയുണ്ടാകും. നിർഭാഗ്യവശാൽ നമ്മുടെ ബന്ധുവിന് ആ സാഹചര്യം വന്നാൽ ഉടനെ ഡോക്ടറെ ആക്രമിക്കുകയല്ല പരിഹാരം. ചികിത്സ സംബന്ധിച്ചു സംശയങ്ങളുണ്ടെങ്കിൽ നിയമപരമായ പരിഹാരങ്ങൾ ലഭ്യമാണ്. നേരിടേണ്ടിവന്നേക്കാവുന്ന ശാരീരിക അതിക്രമം ഭയന്ന്, അടിയന്തരചികിത്സ വേണ്ടവരെയും ഏറ്റവും അടുത്ത സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിലേക്കു റഫർ ചെയ്യാൻ ഡോക്ടർമാർ നിർബന്ധിതരാകുന്ന സ്ഥിതി വരാം. ഡോ. എസ്.ചിത്ര
സർവീസിന്റെ ആദ്യഘട്ടത്തിൽ മെഡിക്കൽ കോളജും വലിയ സ്വകാര്യ ആശുപത്രികളും ഇല്ലാതിരുന്ന ഒരു ജില്ലയിൽ സാധാരണ സർക്കാർ ആശുപത്രിയിൽ മെഡിക്കൽ ഓഫിസറായി ജോലി ചെയ്ത കാലം ഓർത്തുപോകുന്നു. ഒരു ഡോക്ടർ മാത്രമുള്ള ആശുപത്രിയുടെ അടുത്ത് ക്വാർട്ടേഴ്സിൽ താമസിക്കുന്നതിനാൽ ഡ്യൂട്ടി ടൈം അല്ലെങ്കിൽപോലും, രാത്രി മദ്യപിച്ച് അടിപിടിക്കേസുകളിൽപെട്ടു വരുന്നവരുടെ മുറിവുകൾ തുന്നിക്കെട്ടുന്നതടക്കം ചെയ്തുപോന്നിരുന്നു. ഗുരുതരാവസ്ഥയിലുള്ളവർക്ക് അടിയന്തരചികിത്സ നൽകി മറ്റൊരു ആശുപത്രിയിലേക്ക് അയയ്ക്കുക എന്നതാണ് ആ പ്രദേശത്തു സാധിക്കുക. അടിയന്തരചികിത്സ നൽകിയില്ലെങ്കിൽ കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിൽ എത്തുംമുൻപ് രോഗി മരിക്കും.
കൂട്ടിരിപ്പുകാരിൽ ആരോഗ്യമുള്ള ഒരാൾ കൈവീശി അടിച്ചാൽ വീണുപോകുമായിരുന്ന അന്നത്തെ ആ കുട്ടിഡോക്ടർ ഇന്നായിരുന്നു അവിടെ ജോലി ചെയ്തിരുന്നതെങ്കിൽ ഒരുപക്ഷേ, പല കേസുകളും റിസ്ക് എടുക്കാതെ അടുത്ത ആശുപത്രിയിലേക്കു റഫർ ചെയ്തേനെ എന്നു തോന്നാറുണ്ട്. സമൂഹത്തിന്റെ മനോഭാവം അത്രയേറെ മാറിയിരിക്കുന്നു.
നിരന്തര പഠനങ്ങൾക്കൊടുവിൽ അർപ്പണബുദ്ധിയോടെ പ്രവർത്തിക്കാനുള്ള താൽപര്യത്തോടെ വരുന്നവരും വർഷങ്ങൾ നീണ്ട ചികിത്സയിലൂടെ നേടിയ അറിവും അനുഭവപരിചയവും രോഗിക്ക് ഉപകാരപ്പെടുന്ന തരത്തിൽ ഉപയോഗിക്കാൻ സന്നദ്ധരായ ഡോക്ടർമാരും ഏതുനിമിഷവും ആക്രമിക്കപ്പെട്ടേക്കാം എന്ന സാഹചര്യത്തിലല്ല ജോലി ചെയ്യേണ്ടത്. ജീവഭയം ഇല്ലാതെ പ്രവർത്തിക്കാനുള്ള സാഹചര്യം ആരോഗ്യപ്രവർത്തകർക്ക് ഉറപ്പാക്കാൻ സമൂഹത്തിനു ബാധ്യതയുണ്ട്.
(എംബിബിഎസ് ബിരുദമുള്ള ലേഖിക വിദ്യാഭ്യാസ വകുപ്പ് അഡിഷനൽ സെക്രട്ടറി ആണ്) English Summary:
Doctor Assault: Doctor Assault is becoming increasingly prevalent, fueled by instances of perceived treatment failure. Ensuring a safe working environment for healthcare professionals is crucial. Addressing this issue requires a multifaceted approach, including raising awareness, strengthening legal protections, and fostering better communication between medical staff and the public. |
|