search

‘ഇടക്കാലത്തുണ്ടായ പാർട്ടിയാണ് സിപിഎം, എന്നാൽ ഇടത് എന്നുപറഞ്ഞാൽ സിപിഎം എന്നാണ് പ്രചാരണം’

deltin33 3 hour(s) ago views 908
  



കൊച്ചി∙ കെ. കരുണാകരൻ കോൺഗ്രസ് വിട്ട സമയത്ത് സിഎംപിയെ എൽഡിഎഫിന്റെ ഭാഗമാകാൻ ക്ഷണിച്ചിരുന്നതായി സി.പി.ജോണിന്റെ വെളിപ്പെടുത്തൽ. ഹോർത്തൂസിന്റെ ഭാഗമായി നടന്ന ‘ചുവപ്പു മങ്ങുന്നോ മിന്നുന്നോ?’ സെഷനിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘കരുണാകരൻ എന്നെ ഫോണിൽ വിളിച്ചു. ഇടതുപക്ഷത്തേക്കു വരുന്നത് ആലോചിച്ചുകൂടേ എന്നായിരുന്നു ചോദ്യം. പഴയ വിരോധമൊന്നും  സിപിഎമ്മിന് സിഎംപിയോടില്ലെന്നും പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് അപ്പോൾ അങ്ങനൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നായിരുന്നു എന്റെ മറുപടി. അവർ ഞങ്ങളെ അംഗീകരിച്ചാലും ഞങ്ങൾ അവരെ അംഗീകരിക്കില്ലെന്നും പറഞ്ഞതായി സിഎംപി ജനറൽ സെക്രട്ടറി കൂടിയായ സി.പി.ജോൺ സൂചിപ്പിച്ചു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ സുൾഫിക്കർ ആയിരുന്നു മോഡറേറ്റർ.  

  • Also Read എന്റേത് ഒരു ശിഥില സ്വത്വമാണ്: എം. മുകുന്ദൻ   


ഹൃദയവിശാലത വേണം

∙‘ലീഡർ കരുണാകരനോട് ഞാൻ ഒരിക്കൽ ചോദിച്ചു. നിയമസഭയിൽ അങ്ങയെ ഇത്രയേറെ വിമർശിച്ച എം.വി.രാഘവനെ എങ്ങനെയാണ് യുഡിഎഫിനൊപ്പം കൂടെക്കൂട്ടാൻ തയാറായതെന്ന്. ഹൃദയവിശാലത വേണം എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പൊതുമണ്ഡലം, വ്യക്തിമണ്ഡലം, സ്വകാര്യജീവിതം എന്നിങ്ങനെ മൂന്നു കാര്യങ്ങൾ പൊതുപ്രവർത്തകന്റെ ജീവിതത്തിലുണ്ട്. ഇതിൽ പൊതുമണ്ഡലത്തിൽ പറയുന്നതിനെയോ സംഭവിക്കുന്ന ഒരു കാര്യത്തെയോ വ്യക്തിമണ്ഡലത്തിലേക്കോ സ്വകാര്യജീവിതത്തിലേക്കോ കൊണ്ടുവരരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.’

  • Also Read ‘ഭൂപരിഷ്കരണത്തിലൂടെ കണ്ടത് ഇരട്ടത്താപ്പ് നയം; കോളനിവൽക്കരണത്തിൽനിന്ന് ആദിവാസികളെ ഇതുവരെ മാറ്റാൻ പറ്റിയിട്ടില്ല’   

    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


ഇടതെന്നാൽ സിപിഎം അല്ല

∙ ഇടക്കാലത്തുണ്ടായ പാർട്ടിയാണ് സിപിഎം. എന്നാൽ ഇടത് എന്നുപറഞ്ഞാൽ സിപിഎം എന്നാണ് പ്രചാരണം. സിപിഐയുടെ മുഖ്യമന്ത്രിയായിരുന്നില്ലേ ഇഎംഎസ്. അരിവാൾ നെൽക്കതിർ ചിഹ്നത്തിലല്ലേ അദ്ദേഹം മത്സരിച്ചത്. ഇന്നു നോക്കിയാലും ഇന്ത്യയിൽ സിപിഐ(എംഎൽ)നെക്കാൾ ചെറിയപാർട്ടിയാണ് സിപിഎം. പണ്ട് എം.വി.രാഘവൻ സിപിഎമ്മിന്റെ ഭാഗമായിരുന്നപ്പോൾ രാഘവൻ എന്നു പറയാൻ പാടില്ലായിരുന്നു. എംവിആർ എന്നേ പറയാവൂ. പിന്നീട് അദ്ദേഹം പാർട്ടി വിട്ടപ്പോൾ എംവിആർ എന്നു വിളിക്കാൻ പാടില്ല. രാഘവൻ എന്നേ പറയാവൂ എന്ന സ്ഥിതിയായി. പാർട്ടിയിലുണ്ടായിരുന്നപ്പോൾ എംവിആറിന്റെ വിശ്വസ്തനായിരുന്നു എം.വി.ഗോവിന്ദൻ. അത് അദ്ദേഹം തന്നെ പറഞ്ഞിട്ടുമുണ്ട്. പാർട്ടിവിട്ട സമയത്ത് വിടപറച്ചിൽ പോലെ എംവിആറിനെ കാണാൻ എം.വി.ഗോവിന്ദൻ വന്നു പറഞ്ഞു. ഞാൻ ഒന്നിലേക്കുമില്ലെന്ന്. അതിന് എംവിആറിന്റെ മറുപടി ഇങ്ങനെയായിരുന്നു. നീ നിന്റെ പണി എടുത്തോ, ഞാൻ എന്റെ പണിയെടുത്തോളാം.

എംവിആർ കരഞ്ഞു

∙ സിപിഎമ്മിൽനിന്നു വിട്ടതിനെത്തുടർന്നുണ്ടായ സംഭവങ്ങൾ എംവിആറിനെ വളരെയധികം വേദനയുണ്ടാക്കിയിരുന്നു. നിയമസഭയിൽ പഴയ സഹപ്രവർത്തകരുടെ കയ്യേറ്റത്തിന് അദ്ദേഹം ഇരയായി. കാറിൽ ആശുപത്രിയിലേക്ക് അദ്ദേഹം പോയത് കരഞ്ഞുകൊണ്ടാണ്. ആശുപത്രിയിൽ രണ്ടുദിവസം കിടന്നു. തൊട്ടടുത്ത മുറിയിൽ കെ.കെ. പരിയാരത്ത് കിടക്കുന്നുണ്ട്. മടങ്ങാൻ നേരം അദ്ദഹത്തിന്റെ മുറിയിലേക്ക് എംവിആർ ചെന്നു. അദ്ദേഹത്തിന്റെ കയ്യിൽ പിടിച്ചു. പരസ്പരം നോക്കി. ഒരു കുഞ്ഞിനെപ്പോലെ എംവിആർ കരഞ്ഞു. എന്താ ഈ കാണിക്കുന്നത് ചോദിച്ചപ്പോഴേക്കും അദ്ദേഹം മുഖം തുടച്ച് പഴയപടിയായി. പിന്നീട് അതെക്കുറിച്ച് അദ്ദേഹമൊന്നും സംസാരിച്ചില്ല. പക്ഷേ, അതീവഖിന്നനായിരുന്നു.

മൂന്നാം തുടർഭരണം

∙ മൂന്നാമതും പിണറായി സർക്കാർ വരരുതേയെന്നു പറഞ്ഞ് ഭക്തരായ കമ്യൂണിസ്റ്റുകാരൊക്കെ നേർച്ചയിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. കാരണം അവരുടെ വിശ്വാസം അനുസരിച്ച് ഇനിയും ഈ സർക്കാർ വന്നാൽ പാർട്ടിയുണ്ടാകില്ല. English Summary:
CP John Revealation: Kerala political revelations focus on CP John\“s insights into past political scenarios. He recalls K. Karunakaran\“s invitation to CMP to join the LDF and M.V. Raghavan\“s emotional departure from CPM.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4610K

Credits

administrator

Credits
469809