search

ആദ്യമിറങ്ങുന്നത് ബബിജ, ഉച്ചയോടെ ഷാജിയും; ജോലിയും പ്രചാരണവും ഒരുമിച്ചുകൊണ്ടുപോകുന്ന ദമ്പതികൾ

cy520520 5 hour(s) ago views 177
  

    



കണ്ണൂർ∙ കോളയാട് പഞ്ചായത്തിലെ തെരുവുകളിൽ ഇത്തവണ രാഷ്ട്രീയ പ്രചാരണത്തിന് ഒരു പ്രത്യേക താളമുണ്ട്. ഓട്ടോറിക്ഷ ഡ്രൈവറായ സി. ഷാജിയും ടെയ്‌ലറിങ് ഷോപ്പ് നടത്തുന്ന ഭാര്യ ടി. ബബിജയും ഒരുമിച്ച് സ്ഥാനാർഥികളായി ഇറങ്ങിയിരിക്കുകയാണ്. വീട്ടിലെ ജോലികളും തൊഴിലും കൈകാര്യം ചെയ്യുന്നതിനൊപ്പം ഇരുവരും തങ്ങളുടെ വാർഡുകളിൽ പ്രചാരണത്തിനായി സമയം കണ്ടെത്തുന്നു. രാവിലെ ബബിജയാണ് ആദ്യം വീടുവിട്ടിറങ്ങുന്നത്. വനിതാ സംവരണ വാർഡായ നാലാം വാർഡിലെ വീടുകളിലും തെരുവുകളിലും അവൾ വോട്ടർമാരെ കാണുന്നു. വൈകുന്നേരത്തോടെ തിരികെ എത്തും.

  • Also Read ഒരേ വീട്; കുടുംബാംഗങ്ങളുടെ വോട്ട് രണ്ട് വാർഡിൽ   
    

ഉച്ചയ്ക്കുശേഷം ഷാജിയുടെ പ്രചാരണ സമയമാണ്. ജനറൽ വാർഡായ മൂന്നാം വാർഡിൽ അദ്ദേഹം വീടുതോറും നടന്ന് വോട്ടർമാരെ കാണുന്നു. രാത്രി വരെ നീളുന്ന അദ്ദേഹത്തിന്റെ പ്രചാരണത്തിനിടയിൽ, കുടുംബത്തിനും ജോലിക്കും സമയം കണ്ടെത്താനും ശ്രമിക്കുന്നുണ്ട്. വിവാഹത്തിനു മുൻപ് സിപിഐ അനുഭാവിയായിരുന്ന ബബിജ, വിവാഹശേഷമാണ് ഭർത്താവിനൊപ്പം ബിജെപിയിൽ ചേർന്നത്. ‘‘ആരെയും നിർബന്ധിച്ചു പാർട്ടിയിൽ കൊണ്ടുവന്നതല്ല. പ്രവർത്തനം കണ്ടാണ് എല്ലാവരും വന്നത്.’’ – ഷാജി പറയുന്നു.  

  • Also Read ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?   


2010 ൽ ഷാജിയും, 2020 ൽ ബബിജയും മത്സരിച്ചിട്ടുണ്ടെങ്കിലും, ഒരുമിച്ചു സ്ഥാനാർഥികളായി ഇറങ്ങുന്നത് ആദ്യമായാണ്. ഇവരുടെ വീട് ഇരിക്കുന്നത് രണ്ടാം വാർഡിലാണ്. മൂന്നും നാലും വീടിനു സമീപമുള്ള വാർഡുകളായതിനാൽ എല്ലാവരെയും അറിയാമെന്ന ആത്മവിശ്വാസം ഇരുവരും പങ്കിടുന്നു. കോളയാട് ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് ഷാജി. ടൗണിൽ ടെയ്‌ലറിങ് ഷോപ്പ് നടത്തുകയാണ് ബബിജ. ബിരുദ വിദ്യാർഥിയായ മകൾ അമൃത ശ്രീകണ്ഠപുരത്ത് ഹോസ്റ്റലിൽനിന്നു പഠിക്കുകയാണ്. മകൻ ആദിഷ് അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. കുട്ടികളുടെ പഠനവും വീട്ടിലെ കാര്യങ്ങളും നോക്കിക്കൊണ്ട്, പ്രചാരണത്തിനായി സമയം മാറ്റിവയ്ക്കുന്ന ദമ്പതികളുടെ ദിനചര്യ, രാഷ്ട്രീയ പോരാട്ടത്തിനൊപ്പം കുടുംബജീവിതത്തിന്റെ കഥയും പറയുന്നു. അടുത്ത ആഴ്ച കൂടുതൽ സമയം പ്രചാരണത്തിനായി മാറ്റിവയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ഇരുവരും പറഞ്ഞു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Couple contesting in Kolayad Panchayat elections: This couple juggles their responsibilities as a tailor and auto-rickshaw driver with their political aspirations. Their story highlights the intersection of local politics and everyday life in Kerala.
like (0)
cy520520Forum Veteran

Post a reply

loginto write comments
cy520520

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
156259