കൊച്ചി∙ പിണറായി വിജയൻ മാത്രമാണ് പാർട്ടിയുടെ മുഖം എന്നത് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. കമ്യൂണിസ്റ്റ് പാർട്ടിയിൽ മുഖമല്ല, മുഖങ്ങളാണ് ഉള്ളത്. അതിൽ ചിലർ മുന്നോട്ടു വരാം. ഇഎംഎസും എകെജിയും ഉദാഹരണം. സർക്കാരിനെ നയിക്കുന്ന ആൾ എന്ന നിലയിൽ പിണറായി വിജയനു സ്വീകാര്യതയുണ്ട്. വ്യക്തിക്കു പാർട്ടിയിൽ പങ്കുണ്ട്. പക്ഷേ, വ്യക്തിക്കു ചുറ്റും പാർട്ടിയെ നിർത്തുക എന്ന രീതിയിലല്ല സിപിഎം പ്രവർത്തിക്കുന്നതെന്നും എം.എ.ബേബി പറഞ്ഞു. ചങ്ങാത്ത മുതലാളിത്തത്തെ എതിർക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുമ്പോൾപോലും രാഹുൽ ഗാന്ധി അതിനു തയാറാവുന്നെന്നും ബേബി പറഞ്ഞു. മലയാള മനോരമയുടെ കലാ- സാഹിത്യ- സാംസ്കാരിക ഉൽസവം ഹോർത്തൂസിന്റെ നാലാം ദിനം ‘എന്തുകൊണ്ട് ഇടതുപക്ഷം’ എന്ന സംവാദത്തിൽ മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസുമായി സംസാരിക്കുകയായിരുന്നു എം.എ. ബേബി.
- Also Read \“ഞാൻ ഈ രാജ്യത്തെ പട്ടാളക്കാരനെ പോലെയാണ്\“; കമൽഹാസൻ
‘‘ഇടതുപക്ഷത്തിന്റെ നിലപാടുകളിൽ അപചയമില്ല. പക്ഷേ, സ്വാധീനം കുറയുന്നു എന്നതു ശരിയാണ്. പാർലമെന്ററി മേഖലയിൽ പാർട്ടിക്കു ശേഷണം സംഭവിച്ചിട്ടുണ്ട്. പക്ഷേ, കമ്യൂണിസ്റ്റ് പാർട്ടിയായി തുടരാനും പാവപ്പെട്ടവരുടെ ശബ്ദമാകാനും കഴിയുന്നുണ്ട്. അതുകൊണ്ട് ഇടതുപക്ഷം പ്രസക്തം തന്നെയാണ്. മനുഷ്യരാശി നേരിടുന്ന പ്രശ്നങ്ങൾക്കു പരിഹാരം ഇടതുപക്ഷം തന്നെയാണ്. അതുപക്ഷേ, ജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾക്കു വീഴ്ചയുണ്ടായി. പാർട്ടിക്കുണ്ടായതു തകർച്ചയല്ല, തിരിച്ചടിയാണ്. ലോകത്തിന്റെ പലഭാഗത്തും അതുണ്ടായിട്ടുണ്ട്. സോവിയറ്റ് യൂണിയനും കിഴക്കൻ യൂറോപ്പും ഇന്ന് ഉണ്ടായിരുന്നെങ്കിൽ ഗാസയിൽ ഈ ക്രൂരതകൾ നടക്കുമായിരുന്നില്ല. സോവിയറ്റ് യൂണിയനിൽ അടക്കമുള്ള സോഷ്യലിസ്റ്റ് പരീക്ഷണങ്ങൾ ചില പിഴവുകൾ മൂലം തകർന്നു. പക്ഷേ, അവയുണ്ടാക്കിയ നേട്ടങ്ങൾ അതുകൊണ്ട് ഇല്ലാതാവില്ല’’ – എം.എ.ബേബി പറഞ്ഞു.
- Also Read \“പേരും മതവും നോക്കി വിവാദമുണ്ടാകേണ്ടെന്നു കരുതിയാണ് അഭിപ്രായങ്ങൾ പറയാത്തത്\“; റഹ്മാൻ
‘‘ഗാന്ധിജിയും നെഹ്റുവും ചേർന്നു വളർത്തിയെടുത്ത ദേശീയ പ്രസ്ഥാനത്തിന്റെ അവസ്ഥ ഇന്നു ദയനീയമാണ്. തീവ്ര വലതുപക്ഷം ശക്തി പ്രാപിക്കുകയാണ്. ചില കാര്യങ്ങളിൽ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് സിപിഎമ്മിന് അഭിപ്രായ വ്യത്യാസമില്ല. ബിജെപി സർക്കാർ അദാനിക്കും അംബാനിക്കും വേണ്ടിയുള്ളതാണെന്ന് രാഹുൽ പറഞ്ഞു. ചങ്ങാത്ത മുതലാളിത്തത്തെ എതിർക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുമ്പോൾ പോലും രാഹുൽ അതിനു തയാറാവുന്നു. അതേസമയം, ചില പോരായ്മകളും രാഹുലിനുണ്ട്. ഹിന്ദുരാഷ്ട്രത്തെ എതിർക്കുന്നുവെന്നും ഞങ്ങൾ പറയുന്നത് ഹിന്ദു രാജ്യമാണെന്നും രാഹുൽ പറഞ്ഞു. അത് പോരായ്മയാണ്’’ – ബേബി പറഞ്ഞു.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- കട്ടിലിനു സമീപം ഇരിക്കുന്ന അജ്ഞാതൻ; ഉറക്കം കെടുത്തുന്ന ‘പ്രേതാനുഭവം’: എന്താണ് നാം ‘നിശ്ചലമാകുന്നതിനു’ പിന്നിൽ? രക്ഷപ്പെടാനാവില്ലേ?
MORE PREMIUM STORIES
English Summary:
MA Baby on CPM Leadership and Pinarayi Vijayan\“s Role: CPM MA Baby emphasizes that the party\“s face is not solely Pinarayi Vijayan, highlighting the collective leadership within the Communist movement. |
|