search

ഇമ്രാൻ ഖാൻ ജീവനോടെയുണ്ടോ? സംശയം പ്രകടിപ്പിച്ച് മകൻ

Chikheang Yesterday 11:26 views 608
  



ലഹോർ ∙ ഇമ്രാൻ ഖാൻ ജീവിച്ചിരിപ്പുണ്ടെന്നതിന്റെ തെളിവ് സർക്കാർ പുറത്തുവിടണമെന്ന് മകൻ കാസിം ഖാൻ. റാവൽപിണ്ടി ആദിയാല ജയിലിൽ കഴിയുന്ന പാക്കിസ്ഥാൻ മുൻപ്രധാനമന്ത്രി ഇമ്രാൻ ഖാൻ (73) കൊല്ലപ്പെട്ടുവെന്ന അഭ്യൂഹങ്ങൾ ഏതാനും ദിവസമായി പ്രചരിക്കുന്നതിനിടയിലാണ് മകൻ സമൂഹമാധ്യമത്തിലൂടെ ഈ ആവശ്യമുന്നയിച്ചത്.

  • Also Read വെനസ്വേല–യുഎസ് സംഘർഷം: വെനസ്വേലയുടെ വ്യോമമേഖല അടച്ചെന്ന് ട്രംപ്, ‘കൊളോണിയലിസ്റ്റ് ഭീഷണി’ എന്ന് മറുപടി   


ഇമ്രാനെ സന്ദർശിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 3 സഹോദരിമാരും പാർട്ടി പ്രവർത്തകരും ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയുടെ മുഖ്യമന്ത്രി സൊഹാലി അഫ്രിദിയും ജയിലിനു പുറത്ത് ഏതാനും ദിവസങ്ങളായി തങ്ങുകയാണ്. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ അതിനുത്തരവാദികളായവരുടെ രാജ്യത്തിനകത്തും പുറത്തുമുള്ള കുടുംബാംഗങ്ങളെയും വെറുതേവിടില്ലെന്ന് സഹോദരിമാർ മുന്നറിയിപ്പ് നൽകി. സുരക്ഷാ കാര്യങ്ങൾ പരിശോധിച്ച ശേഷം അടുത്ത 2ന് ഇമ്രാൻ ഖാനെ കാണാൻ അവസരമൊരുക്കാമെന്ന് നിയമമന്ത്രി അഖീൽ മാലിക് പറഞ്ഞു.  

ഇമ്രാൻ പൂർണ ആരോഗ്യവാനാണെന്നും ഇക്കാര്യം അദ്ദേഹത്തിന്റെ പാർട്ടിയായ പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) നേതൃത്വത്തെ അറിയിച്ചുവെന്നും അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒരു മാസമായി ബന്ധുക്കളെയോ പാർട്ടി പ്രവർത്തകരെയോ അദ്ദേഹത്തെ കാണാൻ അനുവദിക്കുന്നില്ല. 2 വർഷമായി ജയിലിലാണ് ഇമ്രാൻ. ഇമ്രാൻ ‘മരണമുറിയി’ൽ ഏകാന്ത തടവിലാണെന്ന് കാസിം ഖാൻ പറഞ്ഞു. ജീവിച്ചിരിക്കുന്നുവെന്നതിന്റെ ഒരു തെളിവും പുറത്തുവിട്ടിട്ടില്ല. രാജ്യാന്തര സമൂഹം വിഷയത്തിൽ ഇടപെടണമെന്നും കാസിം ആവശ്യപ്പെട്ടു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Imran Khan: As attempts by the family of Pakistan\“s jailed former Prime Minister Imran Khan to meet him failed to bear fruit, Kasim Khan, the cricketer-turned politician\“s son claimed that his father has been kept in solitary confinement in a “death cell with with zero transparency“.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
160747