കോഴിക്കോട് ∙ കേരള നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ച ആദ്യ വനിതയാണ് കാനത്തിൽ ജമീല. എംഎൽഎ ആയിരിക്കെ ഇതുവരെ 54 പേർ വിടവാങ്ങി. 1996ലെ തിരഞ്ഞെടുപ്പിൽ, വോട്ടെടുപ്പിനും ഫലപ്രഖ്യാപനത്തിനും ഇടയ്‌ക്ക് മരണമടയുകയും ആ തിരഞ്ഞെടുപ്പിൽ വിജയിക്കുകയും ചെയ്‌ത പി.കെ. ശ്രീനിവാസനെ കൂടാതെയുള്ള കണക്കാണിത്.
- Also Read സിപിഎമ്മിന്റെ കരുത്തുറ്റ വനിതാമുഖം, 3 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതം; ഭരണനിർവഹണം ഡയറിയിൽ കുറിച്ചെടുത്ത് പഠിച്ചു
കേരളനിയമസഭയിൽ ഇതുവരെ അംഗങ്ങളായത് 973 പേരാണ്. അവരിൽ വനിതകൾ 52 മാത്രം. ഇപ്പോഴത്തെ നിയമസഭയിലെ 4–ാമത്തെ മരണമാണിത്. ജമീലയുടെ നിര്യാണത്തോടെ 15–ാം കേരള നിയമസഭയിൽ 7–ാമത്തെ ഒഴിവാണുണ്ടാകുന്നത്. 4 പേർ മരിക്കുകയും 3 രാജിവയ്ക്കുകയുമായിരുന്നു.
- Also Read കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല അന്തരിച്ചു
പിടി. തോമസ് (തൃക്കാക്കര, 22.12.2021), ഉമ്മൻ ചാണ്ടി (പുതുപ്പള്ളി, 18.07.2023), വാഴൂർ സോമൻ (പീരുമേട്, 21.08.2025) എന്നിവരാണ് ഇപ്പോഴത്തെ നിയമസഭയിൽ അംഗമായിരിക്കെ അന്തരിച്ചവർ. പി.വി. അൻവരും (നിലമ്പൂർ) ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഷാഫി പറമ്പിൽ (പാലക്കാട്), കെ. രാധാകൃഷ്ണൻ (ചേലക്കര) എന്നിവരുമാണ് രാജിവച്ചത്. പീരുമേട് ഒഴികെ 5 നിയമസഭാനിയോജകമണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പുകൾ നടന്നു.
- കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
- ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
First Female MLA Death in Kerala Assembly: Kanathil Jameela\“s death marks the first time a female MLA has passed away while serving in the Kerala Legislative Assembly. A total of 54 MLAs have died in office to date. The current assembly has seen four deaths and three resignations, leading to multiple by-elections. |
|