search

പത്തനംതിട്ടയിലെ വോട്ടിന് ചായ്‌വ് എങ്ങോട്ട് ? ശബരിമല സ്വർണക്കൊള്ള ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ജില്ല

LHC0088 Yesterday 11:26 views 975
  



ജില്ലാ പഞ്ചായത്തിൽ 16ൽ 12 സീറ്റ് നേടിയാണ് എൽഡിഎഫ് 2020ൽ പത്തനംതിട്ടയിലെ ഭരണം പിടിച്ചത്. തിരഞ്ഞെടുപ്പിനു തൊട്ടുമുൻപ് കേരള കോൺഗ്രസ് (എം) എൽഡിഎഫിൽ ചേർന്നതു മുന്നണിക്കു സഹായമായി. എട്ടിൽ 6 ബ്ലോക്കും നാലിൽ 2 നഗരസഭകളും 53ൽ 32 പഞ്ചായത്തുകളും എൽഡിഎഫ് ഭരിക്കുന്നു. ഒരു നഗരസഭയിലും 3 പഞ്ചായത്തുകളിലും ഭരണം നേടി എൻഡിഎ കഴിഞ്ഞതവണ ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു.

  • Also Read ആ ‘കറുത്ത രാത്രി’ ഏതു നിമിഷവും സംഭവിക്കാം; അടിയന്തരാവസ്ഥ ആവർത്തിച്ചേക്കാമെന്ന് ആനന്ദ്   


ശബരിമലയിലെ സ്വർണക്കവർച്ച ഏറ്റവും കൂടുതൽ ചർച്ചയാകുന്നതു പത്തനംതിട്ടയിലാണ്. സിപിഎം ജില്ലാ കമ്മിറ്റി അംഗമായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ അറസ്റ്റ് ചെയ്തതോടെ യുഡിഎഫും എൻഡിഎയും ഇതു പ്രധാന വിഷയമാക്കിക്കഴിഞ്ഞു. സംസ്ഥാന സർക്കാരിന്റെ കഴിഞ്ഞ 9 വർഷത്തെ പ്രവർത്തനമാണ് എൽഡിഎഫ് ചർച്ചയാക്കാൻ ശ്രമിക്കുന്നത്.

മുന്നണികളിൽ മുറുമുറുപ്പ്
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


കഴിഞ്ഞ 2 തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ആധിപത്യം എങ്ങനെയും നിലനിർത്താനാണ് എൽഡിഎഫിന്റെ ശ്രമം. 11 ഘടകകക്ഷികളുള്ളതിനാൽ സിപിഎം വിട്ടുവീഴ്ച ചെയ്താണു പലയിടത്തും കഴിഞ്ഞതവണ സീറ്റ് പ്രശ്നങ്ങൾ പരിഹരിച്ചത്. ഇത്തവണ അവഗണന ആരോപിച്ച് കേരള കോൺഗ്രസ് (ബി) 2 പഞ്ചായത്തുകളിൽ എൽഡിഎഫിനെതിരെ മത്സരിക്കുന്നുണ്ട്.

ലോക്സഭാ തിരഞ്ഞെടുപ്പിലെ മികച്ച വിജയം തദ്ദേശത്തിലും ആവർത്തിക്കുമെന്ന് യുഡിഎഫ് കരുതുന്നു. പത്രിക നൽകേണ്ട ദിവസം രാവിലെയാണു സീറ്റുവിഭജനം പൂർത്തിയായത്. നേതൃത്വം ഉറപ്പുനൽകിയതിനാൽ അനൗദ്യോഗികമായി പ്രചാരണം തുടങ്ങിയവരെപ്പോലും അവസാന നിമിഷം മാറ്റിയത് ചിലയിടത്തു മുറുമുറുപ്പ് സൃഷ്ടിച്ചു. ജില്ലയിൽ തീരുമാനമാകാതെ വന്നതോടെ ജില്ലാ പഞ്ചായത്തിലെ അങ്ങാടി ഡിവിഷനിൽ സ്ഥാനാർഥിയെ കെപിസിസിയാണു തീരുമാനിച്ചത്. മുപ്പതിലേറെ തദ്ദേശസ്ഥാപനങ്ങളിൽ വിജയിക്കുമെന്നാണു യുഡിഎഫ് പ്രതീക്ഷ.

ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട മണ്ഡലത്തിൽ ലഭിച്ച 25% വോട്ട് തദ്ദേശ തിരഞ്ഞെടുപ്പിലും നിലനിർത്താനുള്ള ശ്രമത്തിലാണ് എൻഡിഎ. പ്രധാന ഘടകകക്ഷിയായ ബിഡിജെഎസുമായുള്ള ജില്ലാ പഞ്ചായത്തിലെ സീറ്റുതർക്കം പരിഹരിക്കാൻ എൻഡിഎ സംസ്ഥാന നേതൃത്വം ഇടപെടേണ്ടിവന്നു. ജില്ലാ പഞ്ചായത്തിൽ 13 സീറ്റിൽ ബിജെപി, 4 ഇടത്ത് ബിഡിജെഎസ് എന്നിങ്ങനെയാണു മത്സരം. കഴിഞ്ഞതവണ മത്സരിച്ച 3 സീറ്റുകൾ പരസ്പരം വച്ചുമാറിയിട്ടുണ്ട്.  

നിലവിൽ പന്തളം നഗരസഭയും കുളനട, ചെറുകോൽ, കവിയൂർ പഞ്ചായത്തുകളുമാണു ബിജെപി ഭരിക്കുന്നത്. തിരുവല്ല നഗരസഭയിൽ നിർണായക ശക്തിയാകുമെന്നും ജില്ലാ പഞ്ചായത്തിൽ 2 ഡിവിഷനിലെങ്കിലും ജയിക്കുമെന്നുമാണ് എൻഡിഎയുടെ അവകാശവാദം. എല്ലാ തദ്ദേശ വാർഡുകളിലും സ്ഥാനാർഥികളെ നിർത്താൻ ഇത്തവണയും എൻഡിഎക്കു കഴിഞ്ഞില്ല. English Summary:
Local body election pathanamthitta analysis
like (0)
LHC0088Forum Veteran

Post a reply

loginto write comments
LHC0088

He hasn't introduced himself yet.

510K

Threads

0

Posts

1510K

Credits

Forum Veteran

Credits
159112