Chikheang • The day before yesterday 11:26 • views 845
സുപ്രീം കോടതി എന്നത് ഡൽഹി തിലക് മാർഗിലെ കോടതി മാത്രമല്ല, ഇന്ത്യയെ മുഴുവൻ പ്രതിനിധീകരിക്കുന്നതായി മാറിയത് വിഡിയോ കോൺഫറൻസിങ് വഴിയാണെന്നു സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു. കോടതികൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലേക്കു മാറാൻ നേതൃത്വം കൊടുത്തതു ചന്ദ്രചൂഡാണ്. നീതി വൈകുന്നതു നീതി നിഷേധിക്കുന്നതിനു തുല്യമാണെന്നു ലാവ്‌ലിൻ കേസ് പല പ്രാവശ്യം മാറ്റിവച്ചതിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു.
- Also Read അറിവിന്റെ പൂരം ഇന്ന് കൊടിയിറങ്ങും; ഹോർത്തൂസ് വേദിയിൽ ഇന്ന് മോഹൻലാൽ, യേശുദാസ് ആദരസന്ധ്യ
വെജിറ്റേറിയൻ ആയതും ഉത്തരാഖണ്ഡിൽ നിന്നുള്ള ശാരീരിക വെല്ലുവിളി നേരിടുന്ന പെൺകുട്ടികൾ പ്രിയങ്കയെയും മഹിയെയും ദത്തെടുത്തതും അദ്ദേഹം ഓർമിച്ചു. കുട്ടികൾ തന്നെയും ഭാര്യ കൽപനയെയും ദത്തെടുക്കുകയായിരുന്നു എന്നു പറഞ്ഞപ്പോൾ സദസ്സു കയ്യടിച്ചു കൂടെച്ചേർന്നു. സുപ്രീം കോടതി മുൻ ജഡ്ജിയും കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ഋഷികേശ് റോയ് ചർച്ചയിൽ പങ്കെടുത്തു. ഇരുവരും സഹപാഠികളായിരുന്ന കാലത്തെ വിശേഷങ്ങളും ജഡ്ജിമാർ പങ്കുവച്ചു. English Summary:
Justice Chandrachud\“s Views on Delayed Justice: Justice D.Y. Chandrachud highlights the importance of video conferencing in making the Supreme Court accessible to all of India. |
|