Chikheang•The day before yesterday 11:26• views 725
അടിയന്തരാവസ്ഥയെക്കാൾ ഭയാനകമായ അവസ്ഥയിലൂടെയാണു രാജ്യം കടന്നുപോകുന്നതെന്ന് എഴുത്തുകാരൻ ആനന്ദ്. അടിയന്തരാവസ്ഥ അടിച്ചേൽപിച്ച ആ അർധരാത്രി ഏതു നിമിഷവും സംഭവിക്കാം. ‘ആനന്ദിന്റെ യാത്രകൾ’ എന്ന സെഷനിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
Also Read അറിവിന്റെ പൂരം ഇന്ന് കൊടിയിറങ്ങും; ഹോർത്തൂസ് വേദിയിൽ ഇന്ന് മോഹൻലാൽ, യേശുദാസ് ആദരസന്ധ്യ
ഈയിടെ ഡൽഹിയിൽ നടന്നതുൾപ്പെടെ എത്രയോ സ്ഫോടനങ്ങൾ രാജ്യത്തുണ്ടായി. എത്രയോ ആളുകളെ അതിന്റെ പേരിൽ പിടികൂടി. പക്ഷേ, പിടികൂടപ്പെടുന്നവരുടെ വീടുകൾ പൊളിച്ചുകളയുന്ന പരിപാടി ഇതാദ്യമാണ്. വീടു പൊളിക്കണമെങ്കിൽ അതിനു നിയമവ്യവസ്ഥയുണ്ട്. ആ വ്യവസ്ഥയ്ക്ക് ഇന്ന് ഒരു വിലയുമില്ല. അടിയന്തരാവസ്ഥയ്ക്കു പിന്നിൽ പ്രത്യയശാസ്ത്രമില്ലായിരുന്നു. ഉണ്ടായിരുന്നത് അധികാരമോഹം മാത്രമായിരുന്നു. ഇന്നത്തെ അവസ്ഥയ്ക്കു പിന്നിൽ പ്രത്യയശാസ്ത്രമുണ്ട്. എത്രത്തോളം പോകുമെന്നു കണ്ടറിയാം – ആനന്ദ് പറഞ്ഞു.
Also Read തരൂർ നേമത്ത് ‘സർപ്രൈസ് മുഖ്യമന്ത്രി സ്ഥാനാർഥി’ആകുമോ ? ‘പാർട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ അവർ പറയട്ടെ’
‘ഗോവർധന്റെ യാത്ര’യിലെന്ന പോലെ, നിരപരാധികളായ ഗോവർധന്മാർ ഇന്നും രക്ഷപ്പെടുന്നില്ല. വിപ്ലവം വരും, പോകും. പക്ഷേ, ഇടുങ്ങിയ മനസ്സ് കാലങ്ങളോളം തുടരും. നമ്മുടെ ജനാധിപത്യവും ആ വഴിക്കാണു പോകുന്നത്. എഴുത്തുകാരനും ഫെസ്റ്റിവൽ ഡയറക്ടറുമായ എൻ.എസ്.മാധവൻ ചർച്ച നിയന്ത്രിച്ചു.
കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
English Summary:
Anand\“s Critique of the Current Political Climate: Writer Anand compares the current situation to the Emergency era, highlighting the erosion of legal processes.