search

‘അവർക്ക് കുറ്റവാളികൾ എന്ന പരിഗണനയേ നൽകൂ; ഇടതു വിരുദ്ധ ശക്തികളുടെ വലിയ റാക്കറ്റുകളുണ്ട്’

deltin33 Yesterday 11:26 views 905
  



കൊച്ചി ∙ ശബരിമലയിലെ സ്വർണം കവർന്ന സംഭവത്തിൽ അറസ്റ്റിലായവർ കുറ്റക്കാരെന്നു കണ്ടെത്തിയാൽ അവർക്ക് കുറ്റവാളികൾ എന്ന പരിഗണനയേ സിപിഎം നൽകൂവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. താനും പിണറായി വിജയനും അടക്കമുള്ളവർക്കെതിരെ നടക്കുന്ന വ്യക്തിഹത്യയ്ക്കു പിന്നിൽ ഇടതു വിരുദ്ധ ശക്തികളുടെ വലിയ റാക്കറ്റുകൾ ഉണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണ് അത്. തനിക്കെതിരെ നടന്ന വധശ്രമം അടക്കം അതിന്റെ ഭാഗമാണെന്നും ജയരാജൻ പറഞ്ഞു.

  • Also Read ‘ജനങ്ങളാണ് ഏറ്റവും വലിയ ശക്തിയെന്ന് പഠിപ്പിച്ചത് ഉമ്മൻ ചാണ്ടി; സതീശനുമായുള്ള അടുപ്പത്തിൽ കുറവ് വന്നിട്ടില്ല’: ഷാഫി   


മലയാള മനോരമയുടെ കലാ- സാഹിത്യ സാംസ്കാരിക ഉൽസവമായ ഹോർത്തൂസിന്റെ മൂന്നാം ദിവസം ‘ഇതാണെന്റെ ജീവിതം’ എന്ന സംവാദത്തിൽ മലയാള മനോരമ കണ്ണൂർ ചീഫ് ഓഫ് ബ്യൂറോ അനിൽ കുരുടത്തുമായി സംസാരിക്കുകയായിരുന്നു ജയരാജൻ.

  • Also Read തരൂർ നേമത്ത് ‘സർപ്രൈസ് മുഖ്യമന്ത്രി സ്ഥാനാർഥി’ആകുമോ ? ‘പാർട്ടിക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ അവർ പറയട്ടെ’   


കേരളത്തിൽ ഇതുവരെ ഇടതു സർക്കാർ മാവോയിസ്റ്റുകളെ കൊന്നിട്ടില്ല. ആയുധങ്ങൾ ഉപയോഗിച്ച് അടിച്ചമർത്തുന്നതോ കൊല്ലുന്നതോ പരിഹാരമല്ല. അത് സിപിഎമ്മിന്റെ രീതിയുമല്ല. തെറ്റായ പ്രവർത്തനം വഴി യുവാക്കളുടെ പ്രസരിപ്പിനെ ദുരുപയോഗം ചെയ്താൽ അത് തടയും. അധികാരത്തിനു വേണ്ടി ഏതെങ്കിലും പാർട്ടിയെ കൂട്ടുപിടിക്കുക, അതിനായി മന്ത്രിസ്ഥാനം കൊടുക്കുക തുടങ്ങിയതിനു സിപിഎം എന്നും എതിരാണെന്നും ജയരാജൻ പറഞ്ഞു.
    

  • കൂനനെ കാത്തിരുന്നു, തിരുവനന്തപുരത്ത് വന്നത് നീലത്തിമിംഗലം! ആ സൂനാമി ഭയക്കണം കേരളത്തിലെ 2 പ്രദേശങ്ങൾ; അന്ന് വഴികാട്ടിയ മത്തി ഇന്നെവിടെ?
      

         
    •   
         
    •   
        
       
  • ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
E.P. Jayarajan speaks in Manorama Hortus: E.P. Jayarajan Alleges \“Large Rackets of Anti-Left Forces\“ Targeting CPM Leaders
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470270