search

രാഹുലിന്റെ മുൻകൂർജാമ്യ ഹർജി ബുധനാഴ്ച പരിഗണിക്കും; വാഹനം പാലക്കാട്ടെ ഫ്ലാറ്റിൽ, വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്ഐ

Chikheang Yesterday 11:25 views 408
  



തിരുവനന്തപുരം∙ ലൈംഗിക പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർജാമ്യ ഹർജി ഡിസംബർ മൂന്നിനു പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘമാണ് യുവതിയുടെ പരാതിയിൽ റജിസ്റ്റർ ചെയ്ത കേസ് അന്വേഷിക്കുന്നത്. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഇന്നലെ യുവതിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു.

  • Also Read ‘പരിചയപ്പെട്ടത് വിവാഹബന്ധം ഒഴിഞ്ഞശേഷം’: യുവതിയുടെ മൊഴി, ഗർഭിണി ആയതിന്റെ ഉത്തരവാദിത്തം ഭർത്താവിനെന്ന് രാഹുൽ   


ലൈംഗിക പീഡന പരാതിയിൽ ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങൾക്കു കേസെടുത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്കു കടന്നിരിക്കുകയാണ് പൊലീസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം 7 വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. രാഹുൽ എവിടെയാണെന്നു കണ്ടെത്താനായിട്ടില്ല. രാഹുലിന്റെ കാർ‌ പാലക്കാട്ടെ ഫ്ലാറ്റിലുണ്ട്. ഫോണിൽ കിട്ടുന്നില്ല. രാഹുൽ വിദേശത്തേക്കു കടക്കാതിരിക്കാൻ വിമാനത്താവളങ്ങളിൽ പൊലീസ് തിരച്ചിൽ നോട്ടിസ് കൈമാറി.

  • Also Read ‘റിസ്കിന്’ തയാറായി ശബരിയും അനിലും; ഇടപെടൽ ഹൈക്കമാൻഡ് വഴി; ‘തദ്ദേശത്തിൽ തട്ടിവീഴരുത്’, കോൺഗ്രസ് ലക്ഷ്യം ആ തോന്നലുണ്ടാക്കി വാശി കൂട്ടാൻ   


ലൈംഗികപീഡനവും ഭീഷണിയുമുണ്ടായെന്നും ഗർഭഛിദ്രത്തിനു പ്രേരിപ്പിച്ചെന്നും യുവതി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഗർഭഛിദ്രത്തിനുള്ള ഗുളിക യുവതിക്കു നൽകിയതിന് രാഹുലിന്റെ സുഹൃത്ത് പത്തനംതിട്ട സ്വദേശി ജോബി ജോസഫിനെ രണ്ടാം പ്രതിയാക്കിയിട്ടുണ്ട്. ഇക്കൊല്ലം മാർച്ച് മുതൽ മേയ് വരെ തിരുവനന്തപുരത്തും പാലക്കാട്ടുമായി നാലിടങ്ങളിൽ ലൈംഗിക പീഡനത്തിനിരയായെന്നാണ് 20 പേജുള്ള മൊഴിയിലുള്ളത്. നഗ്നദൃശ്യങ്ങൾ പകർത്തിയ രാഹുൽ, ഗർഭിണിയാണെന്നറിഞ്ഞിട്ടും ലൈംഗികമായി പീഡിപ്പിച്ചു. ജോബി ജോസഫ് ഗർഭഛിദ്രത്തിനുള്ള ഗുളിക നൽകിയെന്നും വിഡിയോ കോൾ ചെയ്ത രാഹുൽ കാറിൽവച്ച് അത് നിർബന്ധിച്ചു കഴിപ്പിച്ചെന്നും യുവതിയുടെ മൊഴിയിലുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വാണ്ടഡ് പോസ്റ്ററുമായി എസ്എഫ്ഐ പാലക്കാട് നഗരത്തിൽ പ്രതിഷേധിച്ചു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Rahul Mamkootathil is facing a sexual assault case investigation, and his anticipatory bail plea is scheduled for consideration on December 3rd.
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

510K

Threads

0

Posts

1610K

Credits

Forum Veteran

Credits
161053