search

രാഹുലിനെ തിരക്കിട്ട് അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിന് നിർദേശം ? ലക്ഷ്യം ആ നീക്കം തടയൽ; പാലക്കാട് നിന്ന് പോയത് മറ്റൊരു കാറിൽ

deltin33 Yesterday 11:25 views 120
  



പാലക്കാട് ∙ ലൈംഗിക പീഡന പരാതിയിൽ കേസെടുത്ത ശേഷം തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യത്തിനായി അപേക്ഷ നൽകിയ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുടർന്നു കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടെന്ന ധാരണയിൽ പൊലീസ്. തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യില്ല. രാഹുലിന്റെ ജാമ്യാപേക്ഷ തള്ളുകയും തദ്ദേശതിരഞ്ഞെടുപ്പിനോട് അടുത്ത ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുന്നതും കൂടുതൽ രാഷ്ട്രീയ നേട്ടമുണ്ടാക്കുമെന്നു കരുതുന്നു. അത്തരമൊരു രാഷ്ട്രീയ ഉപദേശം പൊലീസിനു ലഭിച്ചതായി  അറിയുന്നു. അതിജീവിത മുഖ്യമന്ത്രിക്കു പരാതി നൽകിയതോടെയാണ് രാഹുൽ മാറിനിൽക്കുന്നത്. നഗരത്തിലെ ഫ്ലാറ്റ് അടഞ്ഞുകിടക്കുന്നു. ഇന്നോവ ക്രിസ്റ്റ കാർ ഫ്ലാറ്റിൽ നിർത്തിയിട്ടിരിക്കുന്നു. മറ്റൊരു കാറിലാണ് പോയതെന്നും കൂടെ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഉണ്ടെന്നും പൊലീസ് സംശയിക്കുന്നു.

  • Also Read ‘രാഹുൽ വിഷയത്തിൽ വ്യക്തിപരമായ അടുപ്പമോ അടുപ്പക്കുറവോ സ്വാധീനിച്ചിട്ടില്ല; നിയമപരമായി മുന്നോട്ട് പോകട്ടെ’: ഷാഫി പറമ്പിൽ   


നേരത്തെ രാഹുൽ കോയമ്പത്തൂരിലുണ്ടെന്നു പ്രചരിച്ചിരുന്നെങ്കിലും പാലക്കാട് തന്നെ ഉണ്ടായിരുന്നെന്നും ഇപ്പോൾ തൃശൂരിലാണെന്നുമാണ് നിഗമനം. അതിജീവിത പരാതി നൽകിയ ശേഷം ഒളിവിൽ പോയി പാലക്കാട്–തൃശൂർ അതിർത്തിയിൽ താമസിച്ചിരുന്നുവെന്നും ഇപ്പോൾ തൃശൂരിലാണെന്നുമാണ് നിഗമനം.

  • Also Read ‘പരിചയപ്പെട്ടത് വിവാഹബന്ധം ഒഴിഞ്ഞശേഷം’: യുവതിയുടെ മൊഴി, ഗർഭിണി ആയതിന്റെ ഉത്തരവാദിത്തം ഭർത്താവിനെന്ന് രാഹുൽ   


തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ തോംസൺ ജോസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസന്വേഷിക്കുന്നത്. അവർ നൽകുന്ന ചില വിവരങ്ങളിലെ തുടർപരിശോധന   മാത്രമാണ് പാലക്കാട് പൊലീസ് നടത്തുന്നത്. രാഹുലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളുടെ പിന്നാലെ പൊലീസ് പോകുന്നില്ല. രാഹുലിന്റെ ഓഫിസ് ഇന്നും പതിവുപോലെ പ്രവർത്തിക്കുന്നു.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES
English Summary:
Police Strategically Delay Rahul Mamkootathil\“s Arrest: Rahul Mamkootathil MLA faces arrest following a sexual harassment complaint. He has applied for anticipatory bail, and police are strategically delaying his arrest to maximize political impact. The investigation continues as police trace his movements.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470345