search

സോളർ പീഡനക്കേസ്: പരാതിക്കാരിയുടെ കത്തിൽ 21 പേജുകൾ മാത്രം, കമ്മിഷന് നൽകിയത് 25 പേജുള്ള കത്ത്; നിർണായക മൊഴി

deltin33 Yesterday 11:25 views 325
  



കൊല്ലം ∙ സോളർ പീഡനക്കേസിലെ പരാതിക്കാരി പത്തനംതിട്ട ജില്ലാ ജയിലിൽവച്ചെഴുതിയ കത്തിൽ 21 പേജുകൾ മാത്രമേ ഉണ്ടാ‌യിരുന്നുള്ളൂവെന്ന് അന്നു പത്തനംതിട്ട ജയിൽ സൂപ്രണ്ടായിരുന്ന വിശ്വനാഥ കുറുപ്പിന്റെ നിർണായക മൊഴി. പരാതിക്കാരിയും മന്ത്രി കെ.ബി.ഗണേഷ്കുമാറും പ്രതികളായ സോളർ ഗൂഢാലോചനക്കേസ് പരിഗണിക്കുന്ന കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി മുൻപാകെയാണു മൊഴി നൽകിയത്.

  • Also Read ‘ചവിട്ടിയരച്ച് കുലമൊടുക്കാൻ ലക്ഷ്യം; ചെറുപ്പക്കാർ വളരുന്നതിൽ സിപിഎമ്മിന് ഭീതി’: രാഹുലിനെ ന്യായീകരിച്ച് കോണ്‍ഗ്രസ് മുഖപത്രം   


സാമ്പത്തിക കുറ്റകൃത്യം ആരോപിച്ചാണ് 2013 ജൂലൈ 3ന് പെരുമ്പാവൂർ പൊലീസ് പരാതിക്കാരിയെ അറസ്റ്റ് ചെയ്തത്. പിന്നീടു പത്തനംതിട്ട ജയിലിലാക്കി. ദേഹപരിശോധന നടത്തിയപ്പോൾ 21 പേജുള്ള കത്ത് ലഭിച്ചെന്നാണു ജയിൽ രേഖയിലുള്ളത്. ഈ കത്ത് അവരെ തിരിച്ചേൽപിച്ചു. 24ന് ഇവരുടെ അഭിഭാഷകനായ ഫെനി ബാലകൃഷ്ണൻ പത്തനംതിട്ട ജയിലിൽ എത്തി അധികൃതരുടെ സാന്നിധ്യത്തിൽ കത്ത് ഏറ്റുവാങ്ങി. കത്തിന് 21 പേജുകൾ ഉണ്ടെന്നു വ്യക്തമാക്കി ഫെനി ജയിൽ സൂപ്രണ്ട് വിശ്വനാഥ കുറുപ്പിനു കൈപ്പറ്റ് രസീത് നൽകുകയും ചെയ്തു. ഈ രസീത് കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതു സ്ഥിരീകരിക്കുന്ന മൊഴിയാണു വിശ്വനാഥ കുറുപ്പ് ഇന്നലെ നൽകിയത്.

  • Also Read ‘സ്വകാര്യതയ്ക്കായി സച്ചിനും വച്ചു പിആർ ടീമിനെ; ഹിപ്പികൾ കാണിച്ചതുവച്ച് നോക്കിയാൽ ജെൻ സീ മര്യാദക്കാർ; ഹിറ്റ് പരസ്യവാചകം വെയ്റ്റർ തന്നത്!’   


പരാതിക്കാരി സോളർ അന്വേഷണ കമ്മിഷനു മുന്നിൽ ഹാജരാക്കിയ കത്തിൽ നാല് പേജ് കൂട്ടിച്ചേർത്തതിനു പിന്നിൽ ഗൂഢാലോചന ആരോപിച്ചു സുധീർ ജേക്കബ് ഫയൽ ചെയ്ത ഹർജിയാണു കൊട്ടാരക്കര കോടതി പരിഗണിക്കുന്നത്.
    

  • ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
      

         
    •   
         
    •   
        
       
  • രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
      

         
    •   
         
    •   
        
       
  • ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പരാതിയിൽ കഴമ്പുണ്ടെന്നു കണ്ടെത്തിയ കോടതി കേസെടുക്കുകയായിരുന്നു. 21 പേജുള്ള കത്താണ് എഴുതി നൽകിയതെന്നും എന്നാൽ 25 പേജുള്ളതാണു സോളർ കമ്മിഷനിൽ ഹാജരാക്കിയതെന്നുമാണു പരാതി. കൂട്ടിച്ചേർത്ത 4 പേജുകളിൽ മുൻ മുഖ്യമന്ത്രി, മന്ത്രിമാർ,എംഎൽഎമാർ തുടങ്ങിയ കോൺഗ്രസ് നേതാക്കൾക്കെതിരായ ആരോപണങ്ങളാണുള്ളത്. കേസ് അടുത്തമാസം 29ന് പരിഗണിക്കും. സുധീർ ജേക്കബ് അഭിഭാഷകനായ ജോളി അലക്സ് മുഖേനയാണു ഹർജി നൽകിയത്.

  • Also Read ടെറസിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ചു, ഭീഷണിപ്പെടുത്തി; ഡിവൈഎസ്പി ഉമേഷിനെതിരെ യുവതിയുടെ മൊഴി   
English Summary:
Key Witness Testimony in Solar Scam Case: Former Pathanamthitta Jail Superintendent gives a crucial testimony on Solar Scam Case: This statement is significant in the ongoing solar conspiracy case involving the complainant and Minister K.B.Ganesh Kumar.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1510K

Threads

0

Posts

4710K

Credits

administrator

Credits
470486