LHC0088 • 11 hour(s) ago • views 709
ന്യൂഡൽഹി ∙ കടുത്ത സൗരവികിരണം മൂലം എ320 ശ്രേണിയിൽപ്പെട്ട വിമാനങ്ങളുടെ ഫ്ലൈറ്റ് കൺട്രോൾ ഡേറ്റയ്ക്ക് തകരാർ സംഭവിക്കാമെന്നു വിമാനനിർമാണക്കമ്പനിയായ എയർബസിന്റെ സുരക്ഷാമുന്നറിയിപ്പ്. എ320 മോഡൽ വിഭാഗത്തിൽപ്പെട്ട വലിയൊരു പങ്ക് വിമാനങ്ങളിൽ സോഫ്റ്റ്‌വെയർ അല്ലെങ്കിൽ ഹാർഡ്‌വെയർ അപ്ഗ്രഡേഷൻ നടത്തണമെന്ന് എയർബസ് അടിയന്തരനിർദേശം നൽകി. ഇതോടെ എ320 മോഡൽ വിമാനങ്ങളുടെ സർവീസ് തടസ്സപ്പെടാൻ സാധ്യതയുണ്ട്.
- Also Read ഓപ്പറേഷൻ സിന്ദൂർ സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിച്ചു; ഏഷ്യ പവർ ഇൻഡക്സിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത്
ഒക്ടോബർ 30ന് മെക്സിക്കോയിൽനിന്ന് ന്യൂജേഴ്സിയിലേക്ക് പറന്ന ജെറ്റ്ബ്ലൂ വിമാനക്കമ്പനിയുടെ എ320 വിമാനം ഫ്ലോറിഡയിൽ അടിയന്തരമായി ഇറക്കേണ്ടിവന്നിരുന്നു. ഇൻഡിഗോയുടെ 350 വിമാനങ്ങളും എയർ ഇന്ത്യയുടെ 120 വിമാനങ്ങളും എ320 ശ്രേണിയിൽപ്പെട്ടതാണ്. എയർ ഇന്ത്യ എക്സ്പ്രസിന് 40 വിമാനങ്ങളുമുണ്ട്. ഇവയ്ക്കു സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷൻ നടത്തുന്നതു മൂലം വിമാന സർവീസ് വൈകാൻ സാധ്യതയുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.
- Also Read ചുഴലിക്കാറ്റ്: ശ്രീലങ്കയിൽ 80 മരണം; അടിയന്തര സഹായവുമായി ഇന്ത്യൻ നാവികസേന രംഗത്ത്
English Summary:
Airbus Issues Safety Alert for A320 Aircraft: Airbus A320 faces potential flight control issues due to solar radiation, prompting urgent software upgrades. This may lead to service disruptions for numerous airlines operating A320 models, including IndiGo and Air India. These airlines are taking measures to prevent any incidents and ensure the safety of passengers. |
|