കൊളംബോ ∙ ശ്രീലങ്കയിൽ വീശിയടിച്ച ദിത്വ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ മഴയിലും മണ്ണിടിച്ചിലിലും 72 മണിക്കൂറിനിടെ 56 പേർ മരിച്ചു. 23 പേരെ കാണാതായി. 12,313 കുടുംബങ്ങളിലെ 43,900 പേർ ദുരിതത്തിലാണെന്ന് അധികൃതർ അറിയിച്ചു. ഓഫിസുകളും വിദ്യാലയങ്ങളും അടച്ചു. ട്രെയിൻ സർവീസും റദ്ദാക്കി. മധ്യ പ്രവിശ്യാ നഗരമായ ഗംപോലയിൽ, റെയിൽവേ സ്റ്റേഷൻ വെള്ളത്തിലായി.
- Also Read പുതിയ വികസിത ഇന്ത്യയ്ക്കായി 9 പ്രതിജ്ഞകളെടുക്കണമെന്ന് പ്രധാനമന്ത്രി
തലസ്ഥാനമായ കൊളംബോയിൽ നിന്ന് 300 കിലോമീറ്റർ കിഴക്കുള്ള ബദുള്ള, നുവാര ഏലിയ എന്നീ തേയിലത്തോട്ടങ്ങളിൽ വ്യാഴാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ 25ലധികം പേർ മരിച്ചു. ഒട്ടേറെപ്പേരെ കാണാതായി.
- Also Read ജാർഖണ്ഡിൽ മാവോയിസ്റ്റ് ആക്രമണം; സ്‌ഫോടനത്തിൽ ഒരു മരണം, രണ്ട് സ്ത്രീകൾക്ക് ഗുരുതര പരുക്ക്
കനത്ത മഴയും ഇടിമിന്നലും ശക്തമായ കാറ്റും തുടരുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്. സഹായവുമായി ഇന്ത്യൻ കപ്പലുകൾ ശ്രീലങ്കൻ തീരത്ത് എത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ‘ഓപ്പറേഷൻ സാഗർ ബന്ധു’ എന്ന ദൗത്യത്തിൽ ദുരിതാശ്വാസ സാമഗ്രികളാണ് എത്തിച്ചിരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കർ അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിക്രാന്തും രംഗത്തുണ്ട്. ദുരന്തത്തിൽ മോദി അനുശോചനം അറിയിച്ചു.
- ‘വിവരക്കേടിനു പേരുകേട്ട ആ മന്ത്രി വന്യജീവി സംഘർഷം കാരണം ഭക്ഷ്യവില കുതിക്കുന്നത് അറിഞ്ഞോ?’ ‘സിസ്റ്റം കോമഡിയായി മാറിക്കഴിഞ്ഞു’
- രക്ഷിച്ച ഇറ്റലി തന്നെ മറഡോണയെ ‘വൃത്തികെട്ടവൻ’ എന്ന് വിളിച്ചു; ലഹരിയിൽ മുങ്ങി പ്രതിഭയുടെ അന്ത്യം; ഒടുവിൽ ഡിയേഗോ അംഗീകരിച്ചു, ആ യുവതിയെയും മകനെയും
- ബൈജൂസ് തകരാൻ കാരണം ആ വലിയ തെറ്റ്; ഒപ്പം റഷ്യ-യുക്രെയ്ൻ യുദ്ധവും ചതിച്ചു; ‘എഐ’ സഹായത്തോടെ തിരിച്ചുവരാൻ പദ്ധതി; രക്ഷയാകുമോ ആകാശ്?
MORE PREMIUM STORIES
കൊളംബോ വിമാനങ്ങൾ കേരളത്തിലേക്ക് തിരിച്ചുവിട്ടു
∙ മോശം കാലാവസ്ഥ കാരണം കൊളംബോയിലേക്കുള്ള 5 വിമാനങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിലും 2 വിമാനങ്ങൾ കൊച്ചിയിലും ഇറക്കി. അബുദാബിയിൽ നിന്നുള്ള ഇത്തിഹാദ് വിമാനം, ക്വാലലംപുരിൽനിന്നുള്ള എയർ ഏഷ്യ വിമാനം, ദുബായിൽനിന്നും ദോഹയിൽ നിന്നുമുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനങ്ങൾ, മുംബൈയിൽനിന്നുള്ള ഇൻഡിഗോ വിമാനം എന്നിവയാണ് തിരുവനന്തപുരത്ത് ലാൻഡ് ചെയ്തത്. ഇൻഡിഗോ വിമാനവും ദുബായിൽ നിന്നുള്ള ശ്രീലങ്കൻ എയർലൈൻസ് വിമാനവും ഉച്ചയോടെ കൊളംബോയിലേക്കു തിരിച്ചു.
ഡൽഹിയിൽ നിന്ന് കൊളംബോയിലേക്ക് പോയ എയർ ഇന്ത്യ വിമാനവും ദമാമിൽ നിന്ന് കൊളംബോയിലേക്ക് പോവുകയായിരുന്ന ശ്രീലങ്കൻ എയർലൈൻസ് വിമാനവുമാണ് കൊച്ചിയിലേക്ക് തിരിച്ചു വിട്ടത്.
ചെന്നൈയിൽ നിന്നു ശ്രീലങ്കയിലേക്കുള്ള വിമാന സർവീസുകളും തടസ്സപ്പെട്ടു.
ഇന്തൊനേഷ്യയിൽ 174 മരണം, തായ്‌ലൻഡിൽ 145
∙ ഒരാഴ്ചയായി വീശിയടിക്കുന്ന സെൻയാർ ചുഴലിക്കാറ്റിനെത്തുടർന്നുണ്ടായ പ്രളയവും മണ്ണിടിച്ചിലും ഇന്തൊനേഷ്യയിലും തായ്‌ലൻഡിലും കനത്ത നാശമുണ്ടാക്കി. ഇന്തൊനേഷ്യയിലെ സുമാത്ര ദ്വീപിൽ 174 പേരും തായ്‌ലൻഡിൽ 145 പേരും മരിച്ചതായാണ് വിവരം. തായ്‌ലൻഡിൽ 35 ലക്ഷംപേർ പ്രളയത്തിൽ കുടുങ്ങി. ഗതാഗതവും വൈദ്യുതിവിതരണവും സ്തംഭിച്ചു. മലേഷ്യയിലും ചുഴലിക്കാറ്റിനെത്തുടർന്ന് കനത്ത മഴയുണ്ടായി. ഇവിടെ 2 പേർ മരിച്ചു. 30,000 ഓളം പേർ ക്യാംപുകളിൽ കഴിയുന്നു.
ദിത്വ 2 ദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത്; കേരളത്തിൽ ഇന്ന് 5 ജില്ലകളിൽ യെലോ അലർട്ട്
തിരുവനന്തപുരം ∙ ശ്രീലങ്കൻ തീരത്തിനു സമീപത്തുള്ള തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി സ്ഥിതിചെയ്യുന്ന ദിത്വ ചുഴിലിക്കാറ്റ് 2 ദിവസത്തിനകം ദക്ഷിണേന്ത്യൻ തീരത്ത് എത്തുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴ പ്രതീക്ഷിക്കാം. ഇന്നു പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു.
ചുഴലിക്കാറ്റ് വടക്കൻ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയതോടെ ചെന്നൈ അടക്കമുള്ള വടക്കൻ ജില്ലകളിൽ ഇന്നു വൈകിട്ട് മുതൽ കനത്ത മഴ പെയ്യുമെന്നാണു മുന്നറിയിപ്പ്. English Summary:
Cyclone Ditwa: 56 Dead in Sri Lanka; Storm Heads to South India with Yellow Alert in Kerala. |